Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭിണിക്ക് 14 മണിക്കൂർ ചികിത്സ നിഷേധിച്ച സംഭവം: മഞ്ചേരി മെഡിക്കൽ കോളജ് അധികൃതർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്ന് കലക്ടർ ചെയർമാനായ ദുരന്തനിവാരണ അഥോറിറ്റി; സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്; മറുപടി നൽകിയില്ലെങ്കിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

ഗർഭിണിക്ക് 14 മണിക്കൂർ ചികിത്സ നിഷേധിച്ച സംഭവം:  മഞ്ചേരി മെഡിക്കൽ കോളജ് അധികൃതർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്ന് കലക്ടർ ചെയർമാനായ ദുരന്തനിവാരണ അഥോറിറ്റി; സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോട്ടീസ്; മറുപടി നൽകിയില്ലെങ്കിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി നൽകിയില്ലെങ്കിൽ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തിൽ നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭിണിയായ യുവതി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി പോകേണ്ടി വരികയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തെത്തുടർന്ന് ഇരട്ടകുട്ടികൾ മരണപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായും കണക്കാക്കുന്നുണ്ട്.

രോഗിക്ക് ചികിത്സ നിഷേധിക്കാൻ പാടില്ലായിരുന്നുവെന്ന് മാത്രമല്ല കൂടുതൽ സൗകര്യങ്ങളുള്ള മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ പാലിക്കേണ്ട സർക്കാർ നിർദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും വിലയിരുത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ചികിത്സ നിഷേധിച്ച സംഭവം ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ അവമതിപ്പുളവാക്കുന്നതിനും കോവിഡ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി ഏർപ്പെട്ടിരുന്ന ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമാകുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP