Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

സഭാ വിരോധികൾക്കൊപ്പം സദാസമയവും കറങ്ങി നടന്ന് ഹോട്ടലുകളിൽ അന്തിയുറക്കം; സിസ്റ്റർ നയിക്കുന്നത് അച്ചടക്കമില്ലാത്ത ജീവിതം; ലൂസി കളപ്പുരയുടെ ഇടപെടലുകൾ കാനോനിക നിയമങ്ങൾക്കെതിരായി; ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ കഴിഞ്ഞത് മഠത്തിന് പുറത്ത്; എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല; സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ്യേതര പരാമർശവുമായി മാനന്തവാടി രൂപത; സഭയുടെ സത്യവാങ്മൂലം വിവാദത്തിലേക്ക്  

മറുനാടൻ ഡെസ്‌ക്‌

വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ മോശം ആരോപണങ്ങളുമായി മാനന്തവാടി രൂപത രംഗത്ത്. സിസ്റ്റർക്കെതിരെ മാനന്തവാടി രൂപത ബിഷപ്പും എഫ്സിസി സഭയും കോടതിയിൽ സത്യവാങ്മൂലത്തിലാണ് മോശം പരാമർശം നടത്തിയിരിക്കുന്നത്. സഭാ വിരോധികൾക്കൊപ്പം സദാസമയവും കറങ്ങി നടന്ന് ഹോട്ടലുകളിൽ സിസ്റ്റർ താമസിച്ചെന്നും അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റർക്ക് താൽപര്യമെന്നും സത്യവാങ്മൂലത്തിൽ സഭ ആരോപിക്കുന്നു.

സഭയെ അപകീർത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര കാനോനിക നിയമങ്ങൾക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്.എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തിൽ കാരയ്ക്കാമല എഫ്സിസി മഠത്തിൽ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.

സംസ്‌കാര ശൂന്യരായ സഭാ വിരോധികൾക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് ചില സമയങ്ങളിൽ സിസ്റ്ററുടെ താമസം. ഇത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ സഭ പറയുന്നു.എഫ്സിസി മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ സഭാ അധികൃതർക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടവും എഫ്സിസി സഭാ അധികൃതരും ചേർന്ന് നൽകിയ മറുപടിയിലാണ് സിസ്റ്റർക്കെതിരെ മോശം പരാമർശങ്ങൾ. കോടതി തന്നെ അന്യായമായി അവിശ്വാസിക്കില്ലന്നാണ് കരുതുന്നതെന്നാണ് ആരോപണങ്ങളോടുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ മറുപടി. നാളെയാണ് സിസ്റ്റർ നൽകിയ ഹർജി മാനന്തവാടി മുൻസിഫ് കോടതി പരിഗണിക്കുന്നത്.

തിരുവസ്ത്രം ഊരിവെച്ച് സന്യാസി സഭയിൽ നിന്നും പുറത്തിറങ്ങിയാലും കന്യാസ്ത്രീ ജീവിതം തുടരുമെന്നും സിസ്റ്റർ മറുനാടൻ മലയാളിയോട് മുൻപ് പ്രതികരിച്ചത്. കന്യാസ്ത്രീ ജീവിതം തുടരുന്നതുകൊണ്ട് വിവാഹജീവിതത്തിനും താൻ ഒരിക്കലും സന്നദ്ധയല്ല. ആതുരസേവനം മുഖമുദ്രയാക്കി ജനങ്ങൾക്കിടയിൽ തന്നെ ജീവിക്കും-ലൂസി കളപ്പുര പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിലെ പങ്കാളിത്തം കാരണമുള്ള ഈ പുറത്താക്കൽ തന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ലെന്നും സിസ്റ്റർ ലൂസി മുൻപ് പ്രതികരിച്ചിട്ടുണ്ട്.

സഭയിൽ നിന്ന് പുറത്താക്കിയെങ്കിലും ഇപ്പോഴും കൽപറ്റയിലെ കരയ്ക്കാമഠത്തിൽ തുടരുകയാണ്. ഫ്രാങ്കോ മുളയക്കൽ പ്രശ്‌നത്തിൽ സിസ്റ്റർമാർക്ക് പിന്തുണ പ്രഖ്യാരപിച്ചുകൊണ്ടാണ് സിസറ്റർ ലൂസി ഖളപ്പുര വൈദികർക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നത്. വൈദികർ കന്യാസ്ത്രികളോട് നടത്തിയ പല ക്രൂരതയുടേയും കഥകൾ ഇവർ വെളിപ്പെടുത്തുകയുണ്ടായി. കന്യാസ്ത്രി മഠങ്ങളിലെ ലൈംഗികാതിക്രമം അടക്കമുള്ള പ്ര്ശ്‌നങ്ങളിൽ ലൂസി കളപ്പുര പരാമർശം നടത്തിയതിന് പി്ന്നാലെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്്തകം രചിച്ചത് ഏറെ വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP