Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധാക്ക-ദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടി വച്ച് കൊന്നു; വിമാനം റാഞ്ചാൻ ശ്രമിച്ചത് 25കാരനായ ബംഗ്ലാദേശി യുവാവ്; മാനസിക നില തകരാറിലെന്നും വെടി ഉതിർത്തത് കീഴടങ്ങാൻ നിർബന്ധിച്ചിട്ടും വഴങ്ങാതെ വന്നപ്പോൾ; കൈവശമുള്ള ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണിയും മുഴക്കി; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ; ചിറ്റഗോങ് വിമാനത്താവളത്തിൽ എത്തിയപ്പോൾ യുവാവ് ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന്

ധാക്ക-ദുബായ് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടി വച്ച് കൊന്നു; വിമാനം റാഞ്ചാൻ ശ്രമിച്ചത് 25കാരനായ ബംഗ്ലാദേശി യുവാവ്; മാനസിക നില തകരാറിലെന്നും വെടി ഉതിർത്തത് കീഴടങ്ങാൻ നിർബന്ധിച്ചിട്ടും വഴങ്ങാതെ വന്നപ്പോൾ; കൈവശമുള്ള ബോംബ് പ്രയോഗിക്കുമെന്ന് ഭീഷണിയും മുഴക്കി; യാത്രക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ; ചിറ്റഗോങ് വിമാനത്താവളത്തിൽ എത്തിയപ്പോൾ യുവാവ് ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന്

ന്യൂസ് ഡെസ്‌ക്‌

ചിറ്റഗോങ്: ധാക്കയിൽ നിന്ന് ദുബായിലേക്ക് പോയ ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമിച്ച വ്യക്തിയെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. ഇന്ന് വൈകുന്നേരമാണ് ധാക്കയിലെ ഹസറത്ത് ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായ് ലക്ഷ്യമാക്കി പറന്ന ബിജി 147 എന്ന വിമാനം റാഞ്ചാൻ ശ്രമം നടന്നത്. ആയുധധാരിയായ ഒരാൾ കൊക്ക് പിറ്റിലേക്ക് എത്തിയ ശേഷം വിമാനം റാഞ്ചുന്നതായി അറിയിച്ചു. ഉടൻ തന്നെ ചിറ്റഗോങിലെ അമാനത്ത് വിമാനത്താവളത്തിലേക്ക് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാളെ സുരക്ഷ സേന വധിച്ചത് എന്നാണ് പ്രാദേശിക മാധ്യമങ്ങളായ ബിഡി 24 ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നത്. 25 കാരനായ യുവാവാണ് റാഞ്ചാൻ ശ്രമിച്ചത് എന്നാണ് സൂചന

ചിറ്റഗോങിൽ വിമാനം ഇറക്കുന്നതിനിടയിൽ ഇയാൾ വിമാനത്തിനുള്ളിൽ വെടിവെപ്പ് നടത്തി. ഇതിൽ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റിരുന്നു. പൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനം ചിറ്റഗോങിൽ ലാൻഡ് ചെയ്ത ഉടനെ തന്നെ തന്നെ സുരക്ഷ സേനയും സൈന്യവും ചേർന്ന് വിമാനം വളഞ്ഞു. പിന്നീട് ഇയാൾ മാനസിക രോഗിയാണ് എന്നും സൂചന ലഭിച്ചിരുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്ത് ഇറക്കിയ ശേഷം ഇയാളോട് കീഴടങ്ങാൻ സേന ആവശ്യപ്പെട്ടെങ്കിലും കയ്യിൽ ബോംബും പിസ്റ്റോളും ഉണ്ടെന്ന് പരഞ്ഞ് ഇയാൾ കീഴടങ്ങാൻ വിസമ്മതിച്ചുവെന്നും വെടി വെക്കുക അല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നുവെന്നും മേജർ ജനറൽ മോതിയുർ റഹ്മാൻ മാധ്യമങ്ങളെ അറിയിച്ചു. കൊല്ലപ്പെട്ട യുവാവ് ബംഗ്ലാദേശി പൗരൻ തന്നെയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് ബംഗ്ലാദേശിലെ ധാക്കയിൽനിന്നും തുറമുഖ നഗരമായ ചിറ്റഗോംഗ് വഴി ദുബായിലേക്കുപോകുന്ന ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം റാഞ്ചാൻ ശ്രമിച്ചത്. ഇതേതുടർന്നു വിമാനം ചിറ്റഗോംഗിലെ അമാനത്ത് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. തോക്കുമായി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. പിന്നീട് സൈന്യം നടത്തിയ നീക്കത്തിലാണ് അക്രമിയെ വധിച്ചത്.വിമാനത്തിൽ 142 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

വിമാനത്തിനുള്ളിലെ ഇയാളുടെ പെരുമാറ്റം മാനസിക രോഗിയെപ്പോലെ തന്നെയായിരു്‌നനുവെനന്ും തനിക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങൾ ഉള്ളത്‌കൊണ്ടാണ് വിമാനം റാഞ്ചുന്നത് എന്നും ഇയാൾ പറഞ്ഞിരുന്നതായി വിമാനത്താവള അധികൃതരും പറയുന്നു. ചിറ്റഗോങ് നഗരം സന്ദർശിക്കുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ നേരിൽ കാണണമെന്നും സംസാരിക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. രാജ്യ്‌തെ പ്രധാന നഗരവും തലസ്ഥാനവുമായ ധാക്കയിൽ നിന്ന് വിമാനത്തിൽ ഇയാൾ തോക്കുമായി കയറിയത് സുരക്ഷെയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നതും.

നേരത്തെ വിമാനം ചിറ്റഗോങ് ഷാ അമാനത്ത് വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തിയതിന് പിന്നാലെ സൈന്യം വിമാനം വളയുകയും അധികൃതരുമാി സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് യുവാവ് തനിക്ക് പ്രധാനമന്ത്രിയുമായി സംസാരിക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ഈ സമയത്ത് പുറത്ത് വരാൻ എത്ര പറഞ്ഞിട്ടും ഇയാൾ വഴങ്ങാത്തതിനെ തുടർന്നാണ് സുരക്ഷ ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ യാത്രക്കാരെ പുറത്തിറക്കിയ ശേഷം അകത്തേക്ക് പ്രവേശിച്ച് യുവാവിനെ വെടിവെച്ച് വീഴ്‌ത്തിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP