Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഗിയായ മരുമകനെ ശുശ്രൂഷിച്ച അമ്മായിയമ്മ ഒടുവിൽ മകളുടെ ഭർത്താവിനൊപ്പം നാടുവിട്ടു; ഒരുകൊല്ലം കഴിഞ്ഞപ്പോൾ വേർപിരിഞ്ഞവർക്ക് പഴയ പങ്കാളികളെ വീണ്ടും വേണം: ഒരു ബീഹാറി കഥ ലോക മാദ്ധ്യമങ്ങളിൽ

രോഗിയായ മരുമകനെ ശുശ്രൂഷിച്ച അമ്മായിയമ്മ ഒടുവിൽ മകളുടെ ഭർത്താവിനൊപ്പം നാടുവിട്ടു; ഒരുകൊല്ലം കഴിഞ്ഞപ്പോൾ വേർപിരിഞ്ഞവർക്ക് പഴയ പങ്കാളികളെ വീണ്ടും വേണം: ഒരു ബീഹാറി കഥ ലോക മാദ്ധ്യമങ്ങളിൽ

ന്യൂഡൽഹി: 22 കാരനായ മകളുടെ ഭർത്താവിനെ സ്‌നേഹിക്കുകയും അയാൾക്കൊപ്പം നാടുവിടുകയും ചെയ്ത ബീഹാർ സ്വദേശിനിയായ അമ്മായിയമ്മയുടെ കഥ വിദേശ മാദ്ധ്യമങ്ങളിലും വൻ ചർച്ചയാകുന്നു.

ബീഹാർ സ്വദേശികളായ സൂരജ് മഹാതോയും (22) ഇയാളുടെ ഭാര്യ ലളിതയുടെ അമ്മയായ ആശാദേവിയും (42) ആണ് ജൂണിൽ വിവാഹിതരായത്. പക്ഷേ, രണ്ടുമാസത്തിനകം അതൊരു തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞ് ഇരുവരും വിവാഹമോചിതരാകാനും പഴയ പങ്കാളികൾക്കൊപ്പം തുടർന്ന് ജീവിക്കാനും തീരുമാനിച്ചതായാണ് വാർത്തകൾ. ബീഹാറിലെ പുരൈനി ഗ്രാമത്തിൽ മകൾക്കും മരുമകനുമൊപ്പം താമസിക്കാൻ ആശാ ദേവി കഴിഞ്ഞവർഷം എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇടയ്ക്ക് രോഗബാധിതനായി മഹാതോ കിടന്നപ്പോൾ ശുശ്രൂഷിച്ചത് അമ്മായിയമ്മയായിരുന്നു. ഈ സ്‌നഹപരിചരണങ്ങൾ ഇരുവരും തമ്മിലുള്ള ഗാഢബന്ധങ്ങളിലേക്ക് വഴിമാറി. ഇതുകഴിഞ്ഞ് ആശ സ്വന്തം വീട്ടിലേക്ക് തിരിച്ചെങ്കിലും ഇരുവരും തമ്മിൽ ഫോൺസംഭാഷണങ്ങൾ തുടർന്നു. മണിക്കൂറുകളോളമായിരുന്നു സംസാരം. ഇടയ്ക്ക് മഹാതോ ആശയെ അവരുടെ വീട്ടിൽചെന്ന് കാണുകയും ചെയ്തു. ഇക്കാര്യം മകൾ ലളിത മനസ്സിലാക്കുകയും ഇനി ഈ ബന്ധം തുടരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ലളിതയുടെ പിതാവ് ഡൽഹിയിലെ ഒരു ഫാക്ടറിയിൽ ജോലിക്കാരനായിരുന്നു. ഇയാൾക്കും ഭാര്യയെ ഈ അവിഹിത കൂട്ടുകെട്ടിൽ നിന്ന് പിന്തിരിപ്പിക്കാനായില്ല. നാട്ടുകാരും കൂടി തങ്ങളുടെ ബന്ധത്തെ എതിർത്തു തുടങ്ങിയതോടെ മഹാതോയും ആശാദേവിയും നാടുവിടാൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂൺ ഒന്നിന് ഇരുവരും നാടിനടുത്തുള്ള ധംദഹയിൽവച്ച് വിവാഹിതരായി. പക്ഷേ, രണ്ടുമാസം പിന്നിടും മുമ്പുതന്നെ ഇരുവർക്കും മനസ്സിലായി, തങ്ങൾക്ക് തെറ്റുപറ്റിയെന്ന്.

വീണ്ടുവിചാരമുണ്ടായതോടെ പഴയ കുടുംബജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് ഇരുവരുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ഞാനെന്റെ തെറ്റ് മനസ്സിലാക്കി. ഇനിയൊരിക്കലും ഇങ്ങനെയൊരു തെറ്റ് ആവർത്തിക്കില്ല. പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണം. - മഹാതോ പ്രതികരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഞാനിപ്പോൾ അവരെ എന്റെ ഭാര്യയായല്ല കരുതുന്നത്. അമ്മയായാണ്. ലളിതയുടെ മുന്നിൽ മുട്ടുകുത്തിനിന്ന് കേണപേക്ഷിക്കുകയാണ് മഹാതോ ഇപ്പോൾ.

ആശാദേവിക്കും ഇപ്പോൾ മാനസാന്തരം വന്നുകഴിഞ്ഞു. അയാൾ എന്റെ മരുമകൻ മാത്രമാണ്. ഞങ്ങൾ വിവാഹ മോചനത്തിന് അപേക്ഷ നൽകിക്കഴിഞ്ഞു. - ആശാദേവി പറയുന്നു. ഏതായാലും ഈ അസാധാരണ ഇന്ത്യൻ വിവാഹബന്ധം ലോക മാദ്ധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP