Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു വയസ്സുകാരിയായ മകൾക്കൊപ്പം ലൈജും മാർത്താണ്ഡവർമ പാലത്തിന് മുകളിലേക്ക് എത്തിയത് ബൈക്കിൽ; പാലത്തിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം ലൈജുവും പിന്നാലെ ചാടി; കുടുംബത്തിലെ തർക്കങ്ങളും സാമ്പത്തിക ബാധ്യതകളും സംഭവത്തിലേക്ക് നയിച്ചെന്ന് വിവരം

ആറു വയസ്സുകാരിയായ മകൾക്കൊപ്പം ലൈജും മാർത്താണ്ഡവർമ പാലത്തിന് മുകളിലേക്ക് എത്തിയത് ബൈക്കിൽ; പാലത്തിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ ശേഷം ലൈജുവും പിന്നാലെ ചാടി; കുടുംബത്തിലെ തർക്കങ്ങളും സാമ്പത്തിക ബാധ്യതകളും സംഭവത്തിലേക്ക് നയിച്ചെന്ന് വിവരം

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങമനാട്: ആലുവ മാർത്താണ്ഡവർമ പാലത്തിന് മുകളിൽ നിന്ന് പെരിയാറിൽ ചാടിയ യുവാവിനെയും ആറ് വയസുകാരിയായ മകളെയും കണ്ടെത്താനായി തിരച്ചിൽ തുടരുന്നു. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ ചന്ദ്രൻ - ശാന്ത ദമ്പതികളുടെ മകൻ എം.സി ലൈജു (36), ലൈജു - സവിത ദമ്പതികളുടെ ഇളയ മകൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആര്യ നന്ദയെയുമാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

വീടിനടുത്തുള്ള പുതുവാശ്ശേരി കവലയിൽ വാടക കെട്ടിടത്തിൽ സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. സവിത അഞ്ച് വർഷത്തോളമായി ദുബൈയിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്തുവരികയാണ്. വ്യാഴാഴ്ച രാവിലെ അത്താണി അസീസി സ്‌കൂളിൽ പഠിക്കുന്ന ആര്യയെ ലൈജു സ്‌കൂട്ടറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. സാധാരണ സ്‌കൂൾ ബസിലാണ് ആര്യയെ അയക്കാറുള്ളത്. വ്യാഴാഴ്ച രാവിലെ അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലൈജു മകളെ സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടു പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

മണിക്കൂറുകൾക്കു ശേഷമാണ് കുഞ്ഞിനൊപ്പം ലൈജു പെരിയാറിൽ ചാടിയ വാർത്ത പുറത്തുവന്നത്. മകന്റെ ജന്മദിനം ആഘോഷിക്കാൻ അടുത്ത മാസം നാട്ടിൽ വരുമെന്നായിരുന്നു സവിത അറിയിച്ചിരുന്നതെങ്കിലും രോഗ ബാധിതയായ അമ്മ അവശനിലയിലായതിനാൽ വ്യാഴാഴ്ച ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. അതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.

മൂത്ത മകൻ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ലൈജുവിനുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയാണ് കൃത്യത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ലൈജു വീട്ടിൽ നിന്ന് പുറപ്പെടും മുമ്പുതന്നെ വാർഡ് മെമ്പർ അടക്കമുള്ളവർക്ക് പുഴയിൽ ചാടാൻ പോകുന്നുവെന്ന് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. വാർഡ് മെമ്പർ ഉടൻ വിവരം ബന്ധുക്കളെ അറിയിച്ചെങ്കിലും ലൈജുവിനേയും കുട്ടിയേയും കണ്ടെത്താൻ സാധിച്ചില്ല. കുടുംബത്തിലെ തർക്കങ്ങളും പ്രശ്‌നത്തിലേക്ക് നയിച്ചെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP