Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബ്ദുള്ളയെ കാണാതായത് 22 വർഷങ്ങൾക്ക് മുൻപ്; മകന്റെ തിരോധാനമറിഞ്ഞ് മൂന്നാം നാൾ കുഴഞ്ഞ് വീണ് വാപ്പയും പോയി; കാത്തിരുന്ന് കാത്തിരുന്ന് മകനെ കാണാതെ അമ്മയും പോയി; റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ഇരുന്നതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലീസ്; ഉടൻ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്ന മാനസികാസ്വാസ്ഥ്യമുള്ള അബ്ദുള്ളയെ തേടി അലഞ്ഞിട്ടും ഫലംകാണാതെ സഹോദരൻ

അബ്ദുള്ളയെ കാണാതായത് 22 വർഷങ്ങൾക്ക് മുൻപ്; മകന്റെ തിരോധാനമറിഞ്ഞ് മൂന്നാം നാൾ കുഴഞ്ഞ് വീണ് വാപ്പയും പോയി; കാത്തിരുന്ന് കാത്തിരുന്ന് മകനെ കാണാതെ അമ്മയും പോയി; റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ഇരുന്നതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലീസ്; ഉടൻ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്ന മാനസികാസ്വാസ്ഥ്യമുള്ള അബ്ദുള്ളയെ തേടി അലഞ്ഞിട്ടും ഫലംകാണാതെ സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തുവ്വൂരിൽ നിന്ന് അബ്ദുള്ളയെ കാണാതായിട്ട് 22 വർഷം കഴിഞ്ഞു. റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്ത മാനസികാസ്വാസ്ഥ്യമുള്ള മകന്റെ തിരിച്ചുവരവും കാത്തിരുന്ന മാതാപിതാക്കൾ മരണപ്പെടുകയും ചെയ്തു. സഹോദരനെതേടി ജ്യേഷ്ഠൻ അബൂബക്കർ നാടാകെ അലഞ്ഞിട്ടും അദ്ദേഹത്തിനും കണ്ടെത്താനായില്ല. തുവ്വൂർ വലിയട്ടയിലെ പരേതനായ മുതിരപ്പറമ്പൻ അലവിയുടെ മകൻ അബ്ദുല്ലയുടെ തിരോധാനം രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന് ഒരു ഉത്തരം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കുടുംബക്കാർ.

അബ്ദുല്ലയെ കാണാതായ ദിവസം തുവ്വൂരിലെത്തിയ ട്രെയിൻ സ്റ്റേഷനിൽ നിന്ന് എടുക്കാറായപ്പോൾ ഒരു സ്ത്രീ ചുവന്ന തുണി കാണിച്ച് ലോക്കോ പൈലറ്റിന് അപകടസൂചന നൽകി. ട്രെയിൻ നിർത്തി റെയിൽവേ പൊലീസും അധികൃതരുമെത്തിയപ്പോൾ റെയിൽവേ പാളത്തിൽ ഇരിക്കുകയായിരുന്നു അബ്ദുല്ല. എവിടെ നിന്നാണെന്നും പ്രശ്‌നം എന്താണെന്നും അമ്പേഷിച്ചെങ്കിലും ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അബ്ദുല്ല. സംശയത്തെതുടർന്ന് റെയിൽവേ സംരക്ഷണ സേനയും റെയിൽവേ അധികൃതരും അതേ ട്രെയിനിൽ അബ്ദുല്ലയെ ഷൊർണൂരിലേക്ക് കൊണ്ടുപോയി. പക്ഷേ സംഭവം അബ്ദുല്ലയുടെ വീട്ടിലറിഞ്ഞത് അടുത്ത ദിവസമായിരുന്നു. തുടർന്ന് ജ്യേഷ്ഠൻ അബൂബക്കർ രാവിലെ തന്നെ ഷൊർണൂർ റെയിൽവേ പൊലീസ് സ്‌റ്റേഷനിലെത്തി കാര്യം തിരക്കി. എന്നാൽ അബ്ദുല്ലയെ അന്ന് തന്നെ വിട്ടയച്ചതായും മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ട്രെയിനിൽ കയറിയിരുന്നതായും എസ്‌ഐ അറിയിച്ചു. ഷൊർണൂരിലും പരിസരപ്രദേശങ്ങളിലും അബൂബക്കർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

മാനസികാസ്വാസ്ഥ്യമുള്ളതിനാൽ ദൂരസ്ഥലങ്ങളിലേക്ക് അബ്ദുല്ല പോകില്ലെന്നും സ്ഥവും ആൾക്കാരെയും മനസിലാകാത്തതുകൊണ്ട് ട്രെയിൻ കയറി എവിടെ എങ്കിലും പോയിക്കാണുമെന്നും കരുതി അബൂബക്കർ പല ഇടങ്ങളിലും അന്വേഷിച്ചു. കേരളം കൂടാതെ തമിഴ്‌നാട് വരെ അബൂബക്കർ അന്വേഷണം നടത്തി. എന്നിട്ടും ഫലമുണ്ടായില്ല. കോടതി ഇടപെടലിന്റെ ഭാഗമായി ആർ.പി.എഫ് അബൂബക്കറിനോട് മൊഴി ആവശ്യപ്പെട്ടു. എന്നാൽ മൊഴിയെടുക്കൽ പരസ്യമായിരിക്കണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചു. അതിൽ തുടർനീക്കവുമുണ്ടായില്ല. തുടർന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്ക് നൽകിയ പരാതിയിലും അന്വേഷണം നടന്നു. പിന്നീട് ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി നാലുവർഷം കാത്തിരുന്നെങ്കിലും തുമ്പുണ്ടാക്കാനാകാത്ത കേസെന്ന് പറഞ്ഞ് തള്ളി.

അബ്ദുല്ല കാണാതായെന്നറിഞ്ഞ് തളർന്ന് വീണ പിതാവ് മൂന്ന് ദിവസം കഴിഞ്ഞ് മരണപ്പെട്ടു. പെട്ടെന്നുണ്ടായ മകന്റെ തിരോധാനവും ഭർത്താവിന്റെ മരണവും മാതാവ് ഫാത്തിമയെ രോഗിയാക്കി. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കാത്തിരിക്കുന്നതിനിടെ ഫാത്തിമയും മരണപ്പെട്ടു. അബൂബക്കർ കൂലിപ്പണിക്കാരനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP