Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറോണ ബാധിച്ചെന്ന് സംശയിച്ച് ഐസൊലേഷനിൽ ഇട്ടിരുന്ന യുവാവ് മുങ്ങി; മൂത്രമൊഴിക്കാൻ പോയ യുവാവിനെ തേടി നെട്ടോട്ടമോടി പൊലീസ്; രോഗം ഇല്ലെന്ന് സ്ഥിരീകരിക്കും മുമ്പുള്ള മുങ്ങൽ പൊതുജനങ്ങൾക്ക് ഭീഷണിയായതിനാൽ കേസ് എടുത്ത് ആളെ തപ്പിയ പൊലീസ് ഒടുവിൽ യുവാവിനെ പൊക്കിയത് വീട്ടിൽ നിന്ന്; വ്യാജ പ്രചരണത്തിന്റെ പേരിൽ കേസ് എടുത്തവരിൽ പ്രകൃതി ചികിത്സക്കാരനായ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയും

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറോണ ബാധിച്ചെന്ന് സംശയിച്ച് ഐസൊലേഷനിൽ ഇട്ടിരുന്ന യുവാവ് മുങ്ങി; മൂത്രമൊഴിക്കാൻ പോയ യുവാവിനെ തേടി നെട്ടോട്ടമോടി പൊലീസ്; രോഗം ഇല്ലെന്ന് സ്ഥിരീകരിക്കും മുമ്പുള്ള മുങ്ങൽ പൊതുജനങ്ങൾക്ക് ഭീഷണിയായതിനാൽ കേസ് എടുത്ത് ആളെ തപ്പിയ പൊലീസ് ഒടുവിൽ യുവാവിനെ പൊക്കിയത് വീട്ടിൽ നിന്ന്; വ്യാജ പ്രചരണത്തിന്റെ പേരിൽ കേസ് എടുത്തവരിൽ പ്രകൃതി ചികിത്സക്കാരനായ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയും

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറോണ ബാധിതനെന്ന് സംശയിച്ച് ഐസൊലേഷനിൽ ഇട്ടിരുന്ന യുവാവ് മുങ്ങിയത് നാട്ടുകാരെയും ആരോഗ്യവകുപ്പ് അധികൃതരെയും വട്ടംചുറ്റിച്ചു. ഇന്നലെ വൈകുന്നേരം കാണാതായ യുവാവിനെ ഇന്ന് രാവിലെ സ്വന്തം വീട്ടിൽ നിന്നാണ് പൊക്കിയത്. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് ചാടിപ്പോയത്. മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ യുവാവ് മുങ്ങുകയായിരുന്നു. രോഗം ഇല്ലെന്ന് സ്ഥിരീകരിക്കും മുമ്പുള്ള മുങ്ങൽ പൊതുജനങ്ങൾക്ക് ഭീഷണിയായതിനാൽ കേസ് എടുത്ത് ആളെ കണ്ടു പിടിക്കാൻ നെട്ടോട്ടം ഓടുകയായിരുന്നു പൊലീസ്.

ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിക്കുകയായിരുന്നു. ശൗചാലയത്തിൽ അടക്കം പോയി മടങ്ങിവരാൻ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങിയത്. തുടർന്ന് ഇവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. എന്നാൽ യുവാവ് മുങ്ങിയതെങ്ങോട്ടെന്ന് ആർക്കും കണ്ടെത്താനായില്ല.

ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് ഇയാളുടെ പേരുവിവരങ്ങൾ ജില്ലാ ഭരണകൂടം പൊലീസിന് കൈമാറിയത്. യുവാവിനെ എത്രയും വേഗം കണ്ടെത്താനും തിരികെയെത്തിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു. തുടർന്ന് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.

രോഗം ഇല്ലെന്ന് സ്ഥിരീകരിക്കും മുമ്പുള്ള മുങ്ങൽ പൊതുജനങ്ങൾക്ക് ഭീഷണിയാണ്. ഇനി ഈ യുവാവ് എവിടെ എന്ന് കണ്ടെത്തുകയാണ് പൊലീസിന്റെ തലവേദന. ഇയാളിലേക്കും രോഗം പകർന്നിട്ടുണ്ടെങ്കിൽ ഐസൊലേഷനിൽ നിന്നും മുങ്ങിയ ഇയാൾ പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നത് വൻ ഭീഷണിയാണ്. മറ്റുള്ളവരിലേക്കും രോഗം പകർന്നേക്കാം. അതിനാൽ തന്നെ ഇയാളെ കണ്ടെത്താൻ പൊലീസ് കൊണ്ടു പിടിച്ചുള്ള ശ്രമമാണ് നടത്തിയത്. ഈ തിരച്ചിലിന് ഒടുവിലാണ് യുവാവിനെ സ്വന്തം വീട്ിൽ നിന്നും കണ്ടെത്തിയത്. റാന്നിയിലെ വീട്ടിൽ നിന്നും കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ വീണ്ടും തിരിച്ചെത്തിച്ചു.

അതേസമയം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാജ പ്രചരണത്തിന്റെ പേരിൽ കേസ് എടുത്തവരിൽ പ്രകൃതി ചികിത്സക്കാരനായ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയും ഉൾപ്പെടുന്നു. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങൾ ഒന്നും തന്നെ ഇല്ലെന്നും സർക്കാർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനാണ് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടും തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എറണാകുളം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ പേരിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസുമായി ബന്ധപ്പെട്ട് അസുഖങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും സർക്കാർ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരിയെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP