Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാവച്ചമ്പലംകാരൻ ഹരിയുടെ ജീവൻ പൊലിഞ്ഞതു കൊട്ടാരക്കര ഗണപതിയെ തൊഴുതു മടങ്ങവേ; മാൾ ഉദ്ഘാടനം ചെയ്യാൻ ദുൽഖർ വരുന്നുണ്ടെന്നറിഞ്ഞ് 'കുഞ്ഞിക്കയെ' കാണാൻ കാഴ്‌ച്ചക്കാരനായി നിന്നു; കാത്തിരിപ്പിനൊടുവിൽ ദുൽഖർ വന്നിറങ്ങിയതോടെ ആരാധകരുടെ തിരക്കിൽ പെട്ട് ഹരി കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചു; ദുരന്തം ക്ഷണിച്ചു വരുത്തിയത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത ഐ മാൾ അധികൃതർ തന്നെ

പ്രാവച്ചമ്പലംകാരൻ ഹരിയുടെ ജീവൻ പൊലിഞ്ഞതു കൊട്ടാരക്കര ഗണപതിയെ തൊഴുതു മടങ്ങവേ; മാൾ ഉദ്ഘാടനം ചെയ്യാൻ ദുൽഖർ വരുന്നുണ്ടെന്നറിഞ്ഞ് 'കുഞ്ഞിക്കയെ' കാണാൻ കാഴ്‌ച്ചക്കാരനായി നിന്നു; കാത്തിരിപ്പിനൊടുവിൽ ദുൽഖർ വന്നിറങ്ങിയതോടെ ആരാധകരുടെ തിരക്കിൽ പെട്ട് ഹരി കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിച്ചു; ദുരന്തം ക്ഷണിച്ചു വരുത്തിയത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത ഐ മാൾ അധികൃതർ തന്നെ

എം എസ് ശംഭു

കൊട്ടാക്കര: പ്രവച്ചമ്പലത്തുകാരൻ ഹരി(45) ദുൽഖർ സൽമാന്റെ കടുത്ത ആരാധകൻ ഒന്നും ആയിരുന്നില്ല. എങ്കിലും മമ്മൂട്ടിയുടെ മകന്റെ സിനിമകൾ കണ്ട് ഇഷ്ടമായിരുന്നു താനും. അതുകൊണ്ടാണ് ദുൽഖർ വരുന്നുണ്ട് എന്നറിഞ്ഞതോടെ ആരാധകരുടെ കൂട്ടത്തിൽ ഒരാളായി താരത്തെ കാണാൻ കാത്തു നിന്നത്. ഈ കാത്തുനിൽപ്പ് മരണത്തിലേക്കായിരിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. ആരാധാകരുടെ അമിതാരാധന വിനയായപ്പോഴാണ് സാധുവായ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞത്.

കൊട്ടാരക്കരയിലെ ഐമാൾ ഉദ്ഘാടനത്തിനെത്തിയ ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ ആരാധകരുടെ വൻ തിരക്കു തന്നെയായിരുന്നു അനുഭവപ്പെട്ടത്. മാൾ ഉദ്ഘാടനത്തിന് ദുൽഖർ വരുമെന്നറിയാത്ത് ആയിരക്കണക്കിന് യുവാക്കൾ മാൾ സ്ഥിതി ചെയ്യുന്ന കൊട്ടാരക്കരയിലെ രവിനഗറിൽ തടിച്ചു കൂടിയത്. വലിയ തോതിൽ ആൾക്കൂട്ടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും മതിയായ പൊലീസ് സഹായം തേടാൻ മാൾ അധികൃതരും തയ്യാറായാക്കത്താണ് അപകടത്തിന് ഇടയാക്കിയത്. തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർക്ക് പരിക്കേറ്റ സാഹചര്യവും ഇവിടെ ഉണ്ടായി. ആയിരത്തോളം ആരാധകരെ നിയന്ത്രിക്കാൻ നാലോ അഞ്ചോ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചിരുന്നത്.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി പോയതായിരുന്നു ഹരി. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ പോയത്. ക്ഷേത്രദർശനം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങവേയാണ് രവി നഗറിലെ വൻജനാവലി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ തിരക്കിയപ്പോൾ ദുൽഖർ വരുന്നു എന്നറിഞ്ഞു. ഇതോടെ ദുൽഖറിനെ കണ്ടിട്ടുപോകാമെന്ന് സുഹൃത്തുക്കളും ഹരിയും തീരുമാനിച്ചു. അങ്ങനെ താരത്തെ കാണാനുള്ള കാത്തിരിപ്പാടാണ് അപകടത്തിൽ കലാശിച്ചത്.

രാവിലെ പത്ത് മണിയോടെ താരം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, ദുൽഖർ എത്താൻ വൈകി. ഇതോടെ കാത്തുനിന്ന ജനക്കൂട്ടത്തിന്റെ എണ്ണവും കൂടി. വൻ ജനസഞ്ചയമായി ഇവിടെ മാറിയിരുന്നു. അടുത്തുള്ള കെട്ടിടങ്ങൾക്ക് മുകളിലും വാഹനങ്ങളുടെ മുകളിലും കയറിയാണ് ആരാധകർ ദുൽഖറെ കാണാൻ തടിച്ചു കൂടിയത്. 12 മണിയോടെയാണ് ദുൽഖർ ഉദ്ഘാടനത്തിനായി എത്തിയത്. ദുൽഖർ വന്നിറങ്ങിയതോടെ ആരാധകരുടെ ആവേശം വർദ്ധിക്കുകയായിരുന്നു. ആരാധകർ ആവേശത്തോടെ ദുൽഖറിന് ആർപ്പുവിളികളുമായി അടുത്തുകൂടി.

ആരാധകരുടെ വ്യൂഹം തന്നെ ചുറ്റും കൂടിയതോടെ ഹരിക്ക് തിരക്കിൽ നിന്നും പുറത്തുകടക്കാൻ മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയായി. തിക്കിലും തിരക്കിലും പെട്ട് ഇയാൾക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു ഹരി. തിരക്കിന് നടുവിൽ പെട്ടതിനാൽ ഉടൻ വൈദ്യസഹായം നൽകാനും സാധിച്ചില്ല. തിരക്കിൽപെട്ടതിനാലുണ്ടായ സമ്മർദ്ദാത്താലുണ്ടായ ഹൃദയാഘാതമാണ് ഹരിയുടെ ജീവൻ കവർന്നതെന്നാണ് പുറത്തുവരുന്ന സൂചന. കുഴഞ്ഞു വീണ ഹരി ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന് മുൻപ് രണ്ടുതവണ ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടെന്നും സുഹൃത്തുക്കൾ പറയുന്നു. ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം സംഭവിക്കുകയും ചെയ്തു.

റോഡിന് ഇരുവശവും സ്ത്രീകളടക്കമുള്ളവർ തടിച്ചുകൂടിയതോടെ കൊട്ടാരക്കര പുനലൂർ റോഡിലെ ഗതാഗതവും പൂർണമായി തടസ്സപ്പെട്ടു. ആരാധകരെ നിയന്ത്രിക്കാനായി സംഭവ സ്ഥലത്തുണ്ടായിരുന്നത് നാല് പൊലീസുകാർ മാത്രമായിരുന്നു. എന്നാൽ പത്ത് മണി കഴിഞ്ഞിട്ടും ദുൽഖർ എത്താഞ്ഞതോടെ ചില കോണിൽ നിന്ന് കൂവലും പ്രതിഷേധവും ഉയർന്നിരുന്നു. റാഡിന് ഇരുവശവും സമീപത്തെ ബഹുനില കെട്ടിടങ്ങളുടെ മുകളിലുമായി നിരവധി പേരാണ് തടിച്ചുകൂടിയത്. ഇവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മുന്നറിയിപ്പ് അവഗണിച്ചും നൂറ് കണക്കന് യുവാക്കൾ സമീപത്തെ കെട്ടിടത്തിലേക്ക് തടിച്ചുകൂടുകയായിരുന്നു.

ഉച്ചയ്ക്ക് 12ന് ദുൽഖർ എത്തിയപ്പോഴേക്കും കാണാനുള്ള യുവാക്കളുടെ തിക്കും തിരക്കും വർധിച്ച് അപകടം സംഭവിക്കുകയും ചെയ്തു. വാഹനങ്ങൾ പോലും കടന്നുപോകാത്ത തരത്തിൽ ട്രാഫിക്കായിരുന്നു സ്ഥലത്ത്. റോഡിലെ ഗതാഗതവും ആരാധകബാഹുല്യത്താൽ തടസപ്പെട്ടു. മരിച്ച ഹരിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറെ കൊട്ടിദ്‌ഘോഷിച്ചാണ് ഐമാളിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ പരസ്യവും സോഷ്യൽ മീഡിയയിലും ടെലിവിഷനിലുമൊക്കെയായി പ്രചരിച്ചിരുന്നു.

വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് ഐമാൾ എം.ഡി റഹീംമിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP