Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഒമ്പതുകാരിയെ 59കാരൻ റബ്ബർ എസ്റ്റേറ്റിലെ ഷെഡ്ഡിൽ വെച്ച് പീഡിപ്പിച്ചത് പലതവണ; പൊലീസ് കേസെടുത്തതോടെ മുങ്ങിയ പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്നും; ആലിപ്പാറ ഗോപാലന് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ഒമ്പതുകാരിയെ 59കാരൻ റബ്ബർ എസ്റ്റേറ്റിലെ ഷെഡ്ഡിൽ വെച്ച് പീഡിപ്പിച്ചത് പലതവണ; പൊലീസ് കേസെടുത്തതോടെ മുങ്ങിയ പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്നും; ആലിപ്പാറ ഗോപാലന് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: റബ്ബർ എസ്റ്റേറ്റിലെ ഷെഡ്ഡിൽ വെച്ച് ഒമ്പതുകാരിയെ 59കാരൻ പീഡിപ്പിച്ചത് പലതവണ. പോക്സോ കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അമ്പത്തൊമ്പതുകാരന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. അരീക്കോട് ഊർങ്ങാട്ടിരി വെറ്റിലപ്പാറ ആലിപ്പാറ ഗോപാലന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2014 ജൂൺ മാസം മുതൽ 2018 മാർച്ച് വരെ പലതവണ റബ്ബർ എസ്റ്റേറ്റിലെ ഷെഡ്ഡിൽ വെച്ച് കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്.

പെൺകുട്ടി പിന്നീട് വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് അമ്പത്തൊമ്പതുകാരനായ അരീക്കോട് ഊർങ്ങാട്ടിരി വെറ്റിലപ്പാറ ആലിപ്പാറ ഗോപാലനെ പൊലീസ് പിടികൂടിയത്.

അതേ സമയം മലപ്പുറം പോത്തുകല്ലിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കർണാടകയിലേക്ക് മുങ്ങിയ പ്രതിയെ പൊലീസ് കർണാടകയിലെ പുത്തൂരിലെ റബ്ബർ തോട്ടത്തിലെ വീട്ടിൽവെച്ച് വളഞ്ഞിട്ട് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോത്തുകല്ല് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

പ്രതിയെ ഒളിവിൽ പോകാൻ സഹായം നല്കിയവർക്കതിരെയും അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കുറുമ്പലങ്ങോട് കാവുംപാടം മുണ്ടോടൻ വീരാൻകുട്ടി(51)യെ ആണ് പോത്തുകൽ എസ്‌ഐ കെ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിൽ നിന്നും അറസ്റ്റ് ചെയ്തത്. പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പ്യ ആര്യാപൂ എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി.

പോത്തുകല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ മധ്യവയസ്‌കനായ പ്രതി വീരാൻകുട്ടിയെ കുറിച്ച് പോത്തുകൽ സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ പോത്തുകല്ല് എസ് ഐ അബ്ബാസ് നടത്തിയ അന്വേഷണത്തിനൊടുവിൽ റബ്ബർ തോട്ടത്തിലെ വീട്ടിൽ നിന്നും കർണാടക പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞാണ് ഇന്നലെ ഉച്ചയോടെ പിടികൂടിയത്. പ്രതിയെ പോത്തുകൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ശേഷം പോക്‌സോ കോടതി മഞ്ചേരി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP