Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവിടെ നിന്ന് ദുബായിലെ പൗരത്വം താരാമെന്നു പറഞ്ഞാലും പോകില്ല; എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നു; ഇനിയും ഇവിടെ തുടരും; ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല; തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല; ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടത് അത് തന്നെ മനുഷ്യന്മാർ ചെയ്യും; പൗരത്വ നിയമത്തിനെതിരെ മാസ് ഡയലോഗ്; മാമൂക്കോയ താരമാകുമ്പോൾ

ഇവിടെ നിന്ന് ദുബായിലെ പൗരത്വം താരാമെന്നു പറഞ്ഞാലും പോകില്ല; എന്റെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നു; ഇനിയും ഇവിടെ തുടരും; ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല; തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല; ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടത് അത് തന്നെ മനുഷ്യന്മാർ ചെയ്യും; പൗരത്വ നിയമത്തിനെതിരെ മാസ് ഡയലോഗ്; മാമൂക്കോയ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം കത്തി പടരുന്നതിനിടെ വൈറലാകുകയാണ് മാമൂക്കോയയുടെ വാക്കുകൾ. ഞാനും പൗരനാണെന്ന പ്രഖ്യാപനവുമായി കോഴിക്കോട്ടെ സാംസ്‌കാരിക ലോകം മാനാഞ്ചിറ സ്‌ക്വയറിൽ പൗരത്യ നിയമ ഭേദഗതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിലാണ് മമൂക്കോയ മാസ് ഡയലോഗുമായി എത്തിയത്. പൗരത്വബിൽ മനുഷ്യത്വമില്ലായ്മയാണെന്ന് നടൻ മാമുക്കോയ പറഞ്ഞു. ഈ നാട്ടിൽ ജനിച്ചു വളർന്നവരോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നതു തന്നെ കടുത്ത അനീതിയാണ്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ പരസ്പരം സ്‌നേഹിച്ചുജീവിച്ച മനുഷ്യരാണ് ഇവിടെയുള്ളത്. ഇവിടെ നിന്ന് ദുബായിലെ പൗരത്വം താരാമെന്നു പറഞ്ഞാലും പോകില്ലെന്നും മാമുക്കോയ പറഞ്ഞു. നിയമത്തെ എതിർക്കുമ്പോഴും രാജ്യ സ്‌നേഹം വാക്കുകളിൽ നിറയ്ക്കുകയാണ് മാമുക്കോയ.

ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാർ ചെയ്യുമെന്ന് മാമുക്കോയ വ്യക്തമാക്കി. 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവർ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ലെന്നും മാമുക്കോയ കൂട്ടിച്ചേർത്തു. തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നും ആദ്ദേഹം പറയുകയുണ്ടായി. ഈ വാക്കുകൾ വൈറലാക്കുകയാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ. രാജ്യസ്‌നേഹം തുളുമ്പുന്ന മാമൂക്കോയയുടെ വാക്കുകൾ അങ്ങനെ ചർച്ചയാവുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം പ്രതിഷേധം സംഘടിപ്പിച്ചത് . വിവിധ മേഖലകളിൽ നിന്നുള്ളവരാണ് പ്രതിഷേധിക്കുന്നത്. മാമുക്കോയ, എം.ജി.എസ് നാരായണൻ, കൽപ്പറ്റ നാരായണൻ, കെ.ഇ.എൻ, യു.കെ കുമാരൻ, ആര്യാടൻ ഷൗക്കത്ത് എന്നിവർ പ്രതിഷേധത്തിൽ അണിചേർന്നു. 'ഞാൻ പൗരൻ പേര് ഭാരതീയൻ', പൗരത്വം ഔദാര്യമല്ല എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം നടക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളെ അനാഥരാക്കുന്ന ഫാസിസ്റ്റ് ചിന്തയിൽ നിന്നാണ് പൗരത്വ ബിൽ ഉടലെടുത്തതെന്ന് പ്രമുഖ കഥാകൃത്ത് യു.എ ഖാദർ പറഞ്ഞു. ഒന്നായി നിന്ന മനുഷ്യരെ പലകള്ളികളിലാക്കി തംരതിരിച്ച് സ്വന്തം കാര്യം നേടാനുള്ള സ്വേഛാധിപതികളുടെ നീക്കമാണിത്. ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ജനങ്ങൾ ഒന്നിച്ച് നിന്ന് പൗരത്വ ബില്ലിനെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതം നോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വബില്ലിനെതിരെ സംസ്‌കാര സാഹിതിയുടെ 'ഞാൻ പൗരൻ പേര് ഭാരതീയൻ' സംസ്‌ക്കാര പ്രതിഷേധ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനാഞ്ചിറ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. പൗരത്വബിൽ കത്തിച്ച് സാംസ്കാരിക പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. പൗരത്വബില്ല് പൗരത്വം ഇല്ലാതാക്കുന്ന ബില്ലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. എം.ജി.എസ് നാരായണൻ അഭിപ്രായപ്പെട്ടു. ഈ അനീതിക്കെതിരെ രാജ്യമാകെ നടക്കുന്ന പ്രക്ഷോഭത്തിനൊപ്പമുണ്ടെന്നും വ്യക്തമാക്കി. പൗരത്വ ബില്ലിലൂടെ നവഫാസിസമാണ് ബിജെപി നടപ്പാക്കുന്നതെന്ന് കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ വരി നിർത്തി അച്ചടക്കമുള്ളവരാക്കിയവർ ഇപ്പോൾ പൗരത്വ ബില്ലിലൂടെ ഹിറ്റ്‌ലർ മോഡൽ വംശശുദ്ധീകരണത്തിനാണ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ഗാന്ധിജി ഉയർത്തിപ്പിടിച്ച ഇന്ത്യയുടെ ആത്മാവായ സഹിഷ്ണുതയെയും മതേതരത്വത്തെയും ഇല്ലാതാക്കുകയാണ് പൗരത്വബില്ലിലൂടെ കേന്ദ്ര സർക്കാരെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. അനീതിക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധം അടിച്ചമർത്താൻ കഴിയില്ലെന്ന് യു.കെ കുമാരൻ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP