Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലിമുരുകന്റെ സംവിധായകൻ മമ്മൂക്ക ഫാൻസിനേയും നിരശരാക്കിയില്ല; പുലിമുരുകനും ലൂസിഫറും സഞ്ചരിച്ച മാസ് വഴിയെ മമ്മൂട്ടി ചിത്രവും; ഇടവേള വരെ അത്രുഗ്രൻ പെർഫോമൻസുമായി മെഗാതാരം; കൈയടിയും ആർപ്പുവിളിയുമായി തിയേറ്ററുകൾ കൈയടക്കി ആരാധകരും; മധുരരാജയും നൂറൂ കോടി ക്ലബ്ബിലെത്തുമെന്ന സൂചനയുമായി ഫസ്റ്റ് ഹാഫ്; ചിരിയും കളിയും ഫൈറ്റുമായി പ്രേക്ഷകരെ ആവേശത്തിലാക്കി മമ്മൂട്ടിയും

പുലിമുരുകന്റെ സംവിധായകൻ മമ്മൂക്ക ഫാൻസിനേയും നിരശരാക്കിയില്ല; പുലിമുരുകനും ലൂസിഫറും സഞ്ചരിച്ച മാസ് വഴിയെ മമ്മൂട്ടി ചിത്രവും; ഇടവേള വരെ അത്രുഗ്രൻ പെർഫോമൻസുമായി മെഗാതാരം; കൈയടിയും ആർപ്പുവിളിയുമായി തിയേറ്ററുകൾ കൈയടക്കി ആരാധകരും; മധുരരാജയും നൂറൂ കോടി ക്ലബ്ബിലെത്തുമെന്ന സൂചനയുമായി ഫസ്റ്റ് ഹാഫ്; ചിരിയും കളിയും ഫൈറ്റുമായി പ്രേക്ഷകരെ ആവേശത്തിലാക്കി മമ്മൂട്ടിയും

മറുനാടൻ ഡെസ്‌ക്‌

മമ്മൂട്ടി, പൃഥ്വിരാജ്, നെടുമുടി വേണു, ശ്രിയ ശരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് 2010ൽ സംവിധാനം ചെയ്ത 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗമായിട്ടാണ് 'മധുരരാജ' ഇന്ന് റിലീസിനെത്തിയത്. 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന ചിത്രത്തിന് ശേഷം വരുന്ന മമ്മൂട്ടിയുടെ മലയാള ചിത്രമാണ് 'മധുരരാജ'. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. പുലിമുരുകന്റെ സംവിധായകൻ മമ്മൂക്ക ഫാൻസിനേയും നിരശരാക്കിയില്ല എന്നു തന്നെയാണ് ചിത്രത്തിന്റെ ആദ്യപകുതിക്ക് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകൾ.

മധുരരാജ തുടങ്ങുന്നത് മാസ് മസാല ചിത്രമായിട്ടാണ് എങ്കിലും 'പോക്കിരിരാജ'യിൽ കാണാത്ത രാജയുടെ വൈകാരിക തലങ്ങളും ഈ ചിത്രത്തിൽ കാണാം, ഒരു ഫാമിലിയായി കാണാൻ കഴിയുന്ന മികച്ച ചിത്രം എന്നും പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. 'മധുരരാജ' ആദ്യ പകുതി പിന്നിടുമ്പോൾ ചിത്രം 'മാസ്' ആണ് എന്ന് സൂചിപ്പിക്കുന്ന പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മമ്മൂക്ക വളരെ എനെർജറ്റിക്ക് ആയി കാണപ്പെടുന്നു എന്നും കോമഡി വർക്ക് ഔട്ട് ആയി എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടിരിക്കുന്ന കമന്റുകളിൽ പറയുന്നത്.ഇന്ന് രാവിലെ ഏഴര മണി മുതൽ 'മധുരരാജ'യുടെ പ്രദർശനങ്ങൾ ആരംഭിച്ചു. കൊട്ടും പാട്ടുമായാണ് ആരാധകർ സിനിമയെ വരവേറ്റത്.

പോക്കിരിരാജ'യുടെ തുടർച്ചയല്ല 'മധുരരാജ' എന്നും ആദ്യ ഭാഗത്തിലെ രാജ അടക്കമുള്ള ഏതാനും കഥാപാത്രങ്ങളെ മാത്രം എടുത്തു കൊണ്ട് അണിയിച്ചൊരുക്കിയ മാസ് ചിത്രമാണ് രണ്ടാം ഭാഗമെന്നും സംവിധായകൻ വൈശാഖ് വ്യക്തമാക്കിയിട്ടുണ്ട്. 'പോക്കിരി രാജ'യിൽ മമ്മൂട്ടിക്ക് ഒപ്പം നിന്ന സൂര്യ എന്ന അനിയൻ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥിരാജ് 'മധുരരാജ'യിൽ ഇല്ല. അനിയൻ സൂര്യ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് സൂര്യ വിവാഹ ശേഷം ലണ്ടനിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് എന്നാണ് മമ്മൂട്ടി ഉത്തരം നൽകിയത്. സൂര്യയുടെ വിവാഹം കഴിയുന്നിടത്തായിരുന്നു 'പോക്കിരി രാജ' അവസാനിച്ചത്.

'മധുരരാജ'യുടെ യാത്രയിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ചു സംവിധായകൻ വൈശാഖ്. 'ദൈവത്തിന് നന്ദി ... 'മധുരരാജ' ഇന്ന് പ്രേക്ഷകരിലെത്തുമ്പോൾ മനസ്സിൽ ഒരുപാട് പേരോടുള്ള നന്ദിയുണ്ട് ... രാജയുടെ ആദ്യവരവായ 'പോക്കിരിരാജ'യുടെ നിർമ്മാതാവ് ശ്രീ .ടോമിച്ചൻ മുളകുപ്പാടം ... മധുരരാജയുടെ നിർമ്മാതാവ് ശ്രീ .നെൽസൺ ഐപ്പ് ... പ്രിയപ്പെട്ട മമ്മൂക്ക ... ചിത്രത്തിലെ മുഴുവൻ താരങ്ങളും സാങ്കേതികപ്രവർത്തകരും .. എല്ലാത്തിലുമുപരി, സിനിമയെ സ്‌നേഹിക്കുന്ന നിങ്ങൾ ... എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി ... 'മധുരരാജ ' ഇനി നിങ്ങളുടേതാണ് ... എല്ലവർക്കും രാജയോടൊപ്പം രസകരമായ ഒരു അവധിക്കാലം ആശംസിക്കുന്നുവെന്നും വൈശാഖ് ഫേസ്‌ബുക്കിൽ കുറിച്ചു.മമ്മൂട്ടിയുടെ 'മധുരരാജ' കാണാൻ മോഹൻലാൽ ചിത്രമായ 'ലൂസിഫർ' നിർമ്മാതാവായ ആന്റണി പെരുമ്പാവൂരും എത്തി. കൊച്ചി സരിതാ തിയേറ്ററിൽ ആണ് ആന്റണി എത്തിയത്.

മമ്മൂട്ടിക്കും സലീം കുമാറിനുമൊപ്പം നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്നി ഖാൻ, പ്രിയങ്ക എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. നെൽസൺ ഐപ്പ് നിർമ്മാണവും ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കിയ ചിത്രം മാസ് ആക്ഷൻ ചിത്രമാണ് 'മധുരരാജ'. 116 ദിവസം നീണ്ടു ഷെഡ്യൂളായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP