Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

ആദ്യ ദിനം നേടിയത് 23 കോടി രൂപ; നാല് ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 60 കോടി രൂപ! അതിവേഗം നൂറ് കോടി ക്ലബ്ബിലേക്ക് കുതിച്ച് മാമാങ്കം; സ്വപ്ന സാക്ഷാത്കാരത്തിനരികെ അരികെയെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി; ആദ്യദിന കലക്ഷനിൽ തന്നെ റെക്കോർഡിട്ട സിനിമയുടെ കുതിപ്പു തുടരുന്നു; മധുര രാജയ്ക്ക് ശേഷം സെഞ്ച്വറി അടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാകാൻ ഒരുങ്ങി ചാവേറുകളുടെ കഥ പറഞ്ഞ മാമാങ്കം; തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമയ്ക്ക് മികച്ച സ്വീകരണം

ആദ്യ ദിനം നേടിയത് 23 കോടി രൂപ; നാല് ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 60 കോടി രൂപ! അതിവേഗം നൂറ് കോടി ക്ലബ്ബിലേക്ക് കുതിച്ച് മാമാങ്കം; സ്വപ്ന സാക്ഷാത്കാരത്തിനരികെ അരികെയെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി; ആദ്യദിന കലക്ഷനിൽ തന്നെ റെക്കോർഡിട്ട സിനിമയുടെ കുതിപ്പു തുടരുന്നു; മധുര രാജയ്ക്ക് ശേഷം സെഞ്ച്വറി അടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാകാൻ ഒരുങ്ങി ചാവേറുകളുടെ കഥ പറഞ്ഞ മാമാങ്കം; തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമയ്ക്ക് മികച്ച സ്വീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നൂറ് കോടി ക്ലബ്ബിലേക്ക് അതിവേഗം കുതിച്ച് മമ്മൂട്ടി ചിത്രമായ മാമാങ്കം. മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തീയേറ്ററുകളിൽ കോടികൾ വാരുകയാണ്. ആദ്യ നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് നിർമ്മാതാവ് വേണു കുന്നപ്പിള്ളി രംഗത്തെത്തി. ചിത്രത്തെ സംബന്ധിച്ചുയരുന്ന വിമർശനങ്ങൾക്കിടയിലും ബോക്‌സ്ഓഫീസിൽ ചിത്രത്തിന്റെ ആഗോള കളക്ഷൻ 60 കോടി പിന്നിട്ടിരിക്കുകയാണെന്നാണ് നിർമ്മാതാവ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ കലക്ഷനിൽ റെക്കോർടിട്ട ചിത്രം തുടർന്നുള്ള ദിവസങ്ങളിലും കുതിപ്പു തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ സിനിമ നൂറ് കോടി ക്ലബ്ബിൽ കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ 12 മുതൽ 15 വരെയുള്ള കളക്ഷനാണ് ഇപ്പോൾ പുറത്തുവന്നത്. രാജ്യത്തെ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് കളക്ഷൻ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ശ്രീധറിന്റെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് സ്വപ്ന സാക്ഷാത്കാരത്തിനരികെ എന്ന് കുറിച്ചുകൊണ്ടാണ് വേണു കുന്നപ്പിള്ളിയുടെ പോസ്റ്റ്. ചിത്രം 45 രാജ്യങ്ങളിലായി 2000ത്തിനു മുകളിൽ സ്‌ക്രീനുകളിൽ മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് റിലീസ് ചെയ്തിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, തമിഴ് ഭാഷകളിൽ ഒരേ ദിവസം തന്നെ റിലീസ് ചെയ്തതാണ് കളക്ഷൻ വർധിക്കാൻ കാരണമായതെന്നും ശ്രീധർ പിള്ള ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രം റിലീസ് ദിനത്തിൽ ആഗോളകളക്ഷൻ 23 കോടിക്കു മുകളിൽ നേടിയിരുന്നെന്നും സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും വേണു കുന്നപ്പിള്ളി റിലീസ് ദിനത്തിന് പിറ്റേന്ന് ഫേസ്‌ബുക്കിലൂടെ കുറിച്ചിരുന്നു. മമ്മൂട്ടി നായകനായ ഈ ബ്രഹ്മാണ്ഡ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിദേശരാജ്യങ്ങളിൽ ഇംഗ്ലീഷിലുമാണ് പ്രദർശനത്തിന് എത്തിയത്. നാൽപ്പതിലധികം രാജ്യങ്ങളിൽ രണ്ടായിരത്തോളം സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസായത്.

മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ബാലതാരമായ അച്യുതനും നിറഞ്ഞുനിൽക്കുന്ന മാമാങ്കം സംവിധാനം ചെയ്തത് എം പത്മകുമാറാണ്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഘട്ടനസംവിധാനം ശ്യാം കൗശലായിരുന്നു. എം ജയചന്ദ്രനായിരുന്നു ഗാനങ്ങൾ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ് മാമാങ്കം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ മുതൽ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു. ട്രെയിലറും ഗാനങ്ങളുമൊക്കെ എത്തിയത് പിന്നീടായിരുന്നു. എല്ല താരത്തിലുമുള്ള കഥാപാത്രത്തേയും അനായാസനേ മനോഹരമാക്കുന്ന മമ്മൂട്ടിയിൽ മാമാങ്കത്തിലെ ചാവേറും ഭദ്രമായിരുന്നു. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന ചിത്രമായി മാമാങ്കം മാറിക്കഴിഞ്ഞുവെന്ന് സിനിമാപ്രേമികൾ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂതിരിയെ നാമാവശേഷമാക്കാൻ വായുവിൽ പറന്നുയർന്നു പയറ്റുന്ന ഏകാംഗ സൈനികൻ, കശ്മീരത്തിലെ കുങ്കുമത്തേക്കാൾ ചുവപ്പ് വള്ളുവനാട്ടിലെ ചെമ്പരത്തിയുടെ ചോര നിറത്തിനാണെന്ന് ഉറക്കെ ആത്മഗതം ചെയ്യുന്ന ചിത്രകാരനായ കുറുപ്പാശാൻ, പുതു തലമുറ യോദ്ധാക്കൾക്ക് അതിവിശിഷ്ട കായിക മുറകൾ പരിശീലിപ്പിക്കുകയും, ഈ നാടിന്റെ അവസാന ചാവേറിനേയും ദൈവക്കിടാവെന്ന് അനുഗ്രഹിച്ചയക്കുകയും ചെയ്യുന്ന സമുറായ്.. ഇങ്ങനെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി തകർത്ത് അഭിനയിക്കുന്തന്.

 

ഉണ്ണി മുകുന്ദനും അച്യുതൻ എന്ന ബാലതാരവും അവതരിപ്പിച്ച പുതുതലമുറ ചന്ദ്രോത്ത് പണിക്കന്മാരും സിദ്ദിഖിന്റെ വില്ലൻ കഥാപാത്രവുമാണ് മാമാങ്കത്തെ മുന്നോട്ട് നയിക്കുന്നത്. സംവിധായകൻ രഞ്ജിത്തിന്റെ വോയ്‌സ് ഓവറോടെയാണ് 'മാമാങ്കം' തുടങ്ങുന്നത്. ചന്ദ്രോത്ത് പണിക്കരുടെ അനന്തരവൻ 12 കാരനായ ചന്തുണ്ണിയാണ് ചിത്രത്തിലെ പ്രധാന ആകർഷണം. അച്യുതൻ എന്ന ബാലതാരം അവതരിപ്പിച്ച കഥാപാത്രം ഏറെ കൈയടി നേടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP