Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

മല്ലുട്രാവലറെ ചുമതലകളിൽ നിന്ന് നീക്കിയെന്ന് കേരള ഇൻഫ്ളുവൻസേഴ്സ് കമ്മ്യൂണിറ്റി; പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി; വ്യാജമാണെന്ന് വ്യക്തമായാൽ നിയമസഹായം നൽകുമെന്ന് സംഘടന

മല്ലുട്രാവലറെ ചുമതലകളിൽ നിന്ന് നീക്കിയെന്ന് കേരള ഇൻഫ്ളുവൻസേഴ്സ് കമ്മ്യൂണിറ്റി; പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി; വ്യാജമാണെന്ന് വ്യക്തമായാൽ നിയമസഹായം നൽകുമെന്ന് സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ചുമതലകളിൽ നിന്നും മാറ്റിയതായി കേരള ഇൻഫ്ളുവൻസേഴ്സ് കമ്മ്യൂണിറ്റി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുൾപ്പെടെ മാറ്റിയതായി കേരള ഇൻഫ്ളുവൻസേഴ്സ് കമ്മ്യൂണിറ്റി (കിക്) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കമ്മ്യൂണിറ്റിയിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും വ്യാജമാണെന്ന് വ്യക്തമായാൽ നിയമസഹായം ഉൾപ്പെടെ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട സീരിയൽ താരം ഷിയാസ് കരീം കമ്മ്യൂണിറ്റിയിൽ അംഗമല്ലാത്തതിനാൽ തന്നെ മറ്റ് നടപടികളിലേക്ക് കടക്കാതെ മാറ്റി നിർത്താനാണ് തീരുമാനം. സെലിബ്രിറ്റിയെന്ന നിലയ്ക്കുള്ള ക്ഷണിതാവായ ഷിയാസ് കരീമിനെ ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വ്ളോഗർ മല്ലു ട്രാവലർക്കെതിരായ പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.

കേസിൽ 'മല്ലു ട്രാവലർ' എന്ന ഷാക്കിർ സുബ്ഹാനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ കൊച്ചി സെൻട്രൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. ഷാക്കിർ വിദേശത്താണ്. ഇയാൾ നാട്ടിലെത്തിയാലേ ചോദ്യം ചെയ്യാനാകൂ.

ചികിത്സാർഥം കൊച്ചിയിൽ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കൽ ഈ ആഴ്ച നടക്കുമെന്നാണ് സൂചന. എറണാകുളത്തെ ഹോട്ടലിൽവച്ച് 13ന് ലൈംഗികാതിക്രമം നടത്തിയെന്ന ഇരുപത്തിയൊമ്പതുകാരിയുടെ പരാതിയിൽ ഷാക്കിറിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഹോട്ടലിൽവച്ച് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. യുവതി ഹോട്ടലിൽ എത്തിയത് ഒറ്റയ്ക്കായിരുന്നില്ലെന്നും ജോലി അന്വേഷിച്ചാണ് വന്നതെന്നും ഷാക്കിർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP