Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്; ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും നീതിയുടെ ശബ്ദം ഉയരും; ഒരു നാൾ താങ്കളുടെ അധികാരത്തിന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കും; ഒഫീഷ്യൽ പേജ് അപ്രത്യക്ഷമാക്കിയത് പിണറായി സർക്കാരെന്ന് ആരോപണം; എന്തുകൊണ്ട് മല്ലു സൈബർ സോൾജിയേഴ്സ് പുതിയ എഫ് ബി പേജ് തുടങ്ങി?

വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്; ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും നീതിയുടെ ശബ്ദം ഉയരും; ഒരു നാൾ താങ്കളുടെ അധികാരത്തിന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കും; ഒഫീഷ്യൽ പേജ് അപ്രത്യക്ഷമാക്കിയത് പിണറായി സർക്കാരെന്ന് ആരോപണം; എന്തുകൊണ്ട് മല്ലു സൈബർ സോൾജിയേഴ്സ് പുതിയ എഫ് ബി പേജ് തുടങ്ങി?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യ താൽപ്പര്യം പരിഗണിച്ചാണ് എന്നും മല്ലു സൈബർ സോൾജിയേഴ്‌സിന്റെ പ്രവർത്തനം. അഴിമതി തുറന്നു കാട്ടിയാണ് അവർ മുന്നേറിയത്. ഐസിസിനും അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ കഴിയാത്തവർക്കും എതിരെ സോഷ്യൽ മീഡിയയെ പരമാവധി ഉപയോഗിച്ചു. സൈറ്റുകൾ പലതും നിശ്ചലമാക്കി. അങ്ങനെ ധാർമികത ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ തന്നെ നമ്പർ വൺ ഹാക്കിങ് ടീം ആയ മല്ലു സൈബർ സോൾജിയേസ് മാറി. മലയാളിയുടെ അഭിമാനം ഉയർത്തുന്ന പല ഇടപെടലും നടത്തി. ഈ കൂട്ടായ്മയുടെ ഫെയ്‌സ് ബുക്ക് പേജിനെ സംസ്ഥാന സർക്കാർ ഇടപെടൽ മൂലം അപ്രത്യക്ഷമായി. ഇതിനെ ഞെട്ടലോടെയാണ് ഈ ഹാക്കിങ് സംഘം ഉൾക്കൊണ്ടത്.

മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ഒഫീഷ്യൽ പേജ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന് കാരണം തേടി പലവഴിക്കും അന്വേഷിച്ചു. ഒടുവിൽ സൈബർ സെല്ലിലും പരാതി കൊടുത്തു.എന്നാൽ അവിടെനിന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. ഇതേ തുടർന്ന് പുതിയ പേജും തുടങ്ങി. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പിണറായി സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഒഫീഷ്യൽ പേജ് മാറ്റിയതെന്ന് ബോധ്യപ്പെട്ടതെന്ന് മല്ലു സൈബർ സോൾജിയേഴ്‌സ് പറയുന്നു. ഫെയ്‌സ് ബുക്ക് ടീമിൽ നിന്നാണ് ഇത് കിട്ടിയതെന്നാണ് അവർ നൽകുന്ന സൂചന. സർക്കാർ വിരുദ്ധ പോസ്റ്റുകളും, മുഖ്യ മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേസ്‌ബുക് പേജ് വഴി പ്രമോട്ട് ചെയ്യുന്നു എന്ന കാരണം കാട്ടി കൊണ്ടാണ് പേജ് ടേക്ക് ഡൗൺ ചെയ്യാൻ നിർദ്ദേശം കൊടുത്തതെന്നും അവർ പറയുന്നു.

വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്. താങ്കൾ ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും താങ്കൾക്ക് എതിരെ നീതിയുടെ ശബ്ദം ഉയരും. ഒരു നാൾ താങ്കളുടെ അധികാരത്തിൽന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കുമെന്നും പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ മല്ലു സൈബർ സോൾജിയേഴ്‌സ് പറയുന്നു. 2014 മുതലാണ് മല്ലു സൈബർ സോൾജിയേഴ്സ് സാന്നിധ്യം അറിയിക്കുന്നത്. ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചു. തുടർന്ന് ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും മല്ലൂസിന്റെ പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്‌സ് ഹാക്ക് ചെയ്തപ്പോളാണ്.

പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്സ് ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്. 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ മല്ലു സൈബർ സോൾജിയേഴ്‌സിന് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്. പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്സൈറ്റ് ഹാക്ക് ചെയ്തു അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തു.

തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്സൈറ്റ് മുഴുവൻ. ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായിട്ടായിരുന്നു മല്ലു സൈബർ സോൾജിയേഴ്‌സിന്റെ പ്രതികരണം. ഇതിനിടെ ഈ ഗ്രൂപ്പിന് പിന്നിൽ സംഘപരിവാറുകാരാണെന്ന പ്രചരണവുമായി സിപിഎം രംഗത്ത് വന്നിരുന്നു. സംസ്ഥാന സർക്കാരിലെ അഴിമതി തുറന്നുകാട്ടിയതിന് ശേഷമായിരുന്നു ഇത്.

മല്ലു സൈബർ സോൾജിയേഴ്‌സിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരള ജനതയ്ക്ക് നമസ്‌ക്കാരം ,
ഇന്ത്യയിലെ തന്നെ നമ്പർ വൺ ഹാക്കിങ് ടീം ആയ മല്ലു സൈബർ സോൾജിയേസിന്റെ
എഴുപത്തിനായിരത്തിൽ അതികം ഫോളോവേർസ് ഉണ്ടായിരുന്ന www.facebook.com/themallucyberosldiers എന്ന ഒഫിഷ്യൽ പേജ് ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമായി.
എന്താണ് കാരണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ നിരവധിപേരെ ബന്ധപെട്ടു അവർക്ക് ഒന്നും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു സുഹൃത്ത് മുഖേനെ സൈബർ സെല്ലിലും പരാതി കൊടുത്തു.എന്നാൽ അവിടെനിന്നും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല അങ്ങനെ ഞങ്ങൾ പുതിയ ഒരു പേജ് തുടങ്ങി(നിലവിലുള്ള ഈ പേജ് ).

കുറച്ചു നാൾ മുന്നേ മറ്റൊരു സുഹൃത്ത് വഴി മഹാരാഷ്ട്രയിലെ ഫേസ്‌ബുക് ടീമുമായി ബന്ധപ്പെട്ടൂ.
അവിടെ നിന്നും കിട്ടിയ മറുപടി കണ്ട് ഞങ്ങൾക്ക് വളരെ ദുഃഖം തോന്നി,
കേരള സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഫേസ്‌ബുക് അധികൃതർ ഞങ്ങളുടെ പേജ് ടേക്ക് ഡൗൺ ചെയ്തത് എന്ന്
അങ്ങനെ ചെയ്യാനുള്ള കാരണം എന്താണ് എന്ന് വീണ്ടും അനേഷിച്ചു .അപ്പോൾ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സർക്കാർ വിരുദ്ധ പോസ്റ്റുകളും,മുഖ്യ മന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഞങ്ങളുടെ ഫേസ്‌ബുക് പേജ് വഴി പ്രമോട്ട് ചെയ്യുന്നു എന്ന കാരണം കാട്ടി കൊണ്ടാണ് ഞങ്ങളുടെ പേജ് ടേക്ക് ഡൗൺ ചെയ്യാൻ നിർദ്ദേശം കൊടുത്തത്.
അല്ലയോ ശ്രീ Pinarayi Vijayan
താങ്കൾ ഒരു ഭീരു ആണ്....!

താങ്കൾക്ക് എതിരെ സോഷ്യൽ മീഡിയ വഴി പ്രതികരിച്ചാൽ വാ അടപ്പിക്കാൻ താങ്കൾ ആരാ ഞങ്ങളുടെ ദൈവമോ ഒന്നും അല്ലല്ലോ ഞങ്ങൾ വോട്ടു ചെയ്തു ഞങ്ങൾ തിരഞ്ഞെടുത്ത,ഞങ്ങളെ പോലെ ഒരു ആൾ അല്ലെ താങ്കൾ .താങ്കൾക്ക് കൊമ്പു ഒന്നും ഇല്ലല്ലോ.പിന്ന എന്തിനാ താങ്കളുടെ ചെയ്തികൾക്കു എതിരെ പ്രതികരിക്കുന്നവർക്ക് എതിരെ നിരന്തരം നടപടികൾ എടുത്ത് വാ അടപ്പിക്കുന്നത്. അതുപോലെ ഞങ്ങളെയും ഞങ്ങളുടെയും വായടപ്പിച്ചു ഇല്ലാതാക്കൻ ആണ് താങ്കൾ ശ്രമിച്ചത് .
സർക്കാർ വിരുദ്ധമായ എന്ത് പോസ്റ്റാണ് ഞങ്ങൾ പ്രചരിപ്പിച്ചത്...?
താങ്കളെ അപമാനിച്ച എന്ത് പോസ്റ്റാണ് ഞങ്ങൾ ഷെയർ ചെയ്തത്..?
പറയൂ...
അതെ ഞങ്ങൾ പ്രതികരിച്ചു....!

താങ്കൾ അധികാരത്തിൽ വന്നതിനു ശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു....?
അതിനെ പറ്റി ഞങ്ങൾ പ്രതികരിച്ചു...!
അശോക സ്തംഭം തലയിൽ ചൂടി അതിന്റെ പാവന വിലയറിയാത്ത താങ്കളുടെ പൊലീസ് സേനയിലെ ചില നിയമവിരുദ്ധരായ ഉദ്യോഹസ്തർക്ക് എതിരെ ഞങ്ങൾ പ്രതികരിച്ചു....!
അഴിമതിക്കാരായ സർക്കാർ ഉദ്യോഹസ്ഥർക്ക് എതിരേ ഞങ്ങൾ പ്രതികരിച്ചു....!
നീതി തേടി കണ്മുന്നിൽ കൈ നീട്ടിവന്ന പാവങ്ങളെ കണ്ടില്ല എന്ന് നിങ്ങൾ നടിച്ചപ്പോൾ ഞങ്ങൾ പ്രതികരിച്ചു...!
രാഷ്ട്രീയക്കാർ സ്വന്തം കാര്യം നോക്കി ഖജനാവിൽ കൈയിട്ടു കീശവീർപ്പിച്ചപ്പോൾ നോട്ടയ്ക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞു ഞങ്ങൾ പ്രതികരിച്ചു...!
അഴിമതി കൊണ്ട് ആറാടിയ താങ്കളുടെ മന്ത്രിസഭയിലെ മന്ത്രിമാർക്ക് എതിരെ പ്രതികരിച്ചു..!
ISIS എന്ന തീവ്രവാദ സംഘടനയിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും അതികം ആൾക്കാർ പോയത് കേരളത്തിൽ നിന്നാണ് അത് നിങ്ങളുടെ കഴിവ് കേടാണ് അതിനു എതിരെയും ഞങ്ങൾ പ്രതികരിച്ചു....!
തീവ്രവാദികൾക്കു എതിരെ ഞങ്ങൾ പ്രതികരിച്ചു.
'അമ്മ പെങ്ങന്മാരെ തിരിച്ചു അറിയാൻ വയ്യാത്ത ഞരമ്പൻ മാർക്ക് എതിരെ ഞങ്ങൾ പ്രതികരിച്ചു.
നിരന്തരം ഇന്ത്യൻ സൈബർ മേഖലയിൽ കടന്നുകൂടി സൈറ്റുകൾ നശിപ്പിച്ചു കൊണ്ടിരുന്ന പാക്കിസ്ഥാനികൾക്ക് എതിരെ പ്രതികരിച്ചു.
ഗവർമെന്റ് ഹോസ്പിറ്റലിൽ നടക്കുന്ന തോന്നിവസത്തെ കുറിച്ചു പ്രീതികരിച്ചു.
താങ്കളുടെ പാർട്ടിക്കാർ കൊടി നാട്ടി പാവങ്ങൾ ആത്മഹത്യ ചെയ്തതിനു എതിരെ പ്രതികരിച്ചു
ശ്രീജിത്തിനും മധുവിനും വേണ്ടി പ്രതികരിച്ചു.

ഇതിൽ പലതും ഞങ്ങൾ പ്രതികരിച്ചെങ്കിൽ ഞങ്ങൾ തിരഞ്ഞെടുത്ത് ഭരണത്തിൽ കയറ്റി ഇരുത്തിയ ജനപ്രതിനിധികളുടെ കഴിവുകേടുകാരണമാണ് .
വീണ്ടും പറയുന്നു നിങ്ങൾ ഭീരുവാണ് നിഴലിനെ പോലും ഭയക്കുന്ന ഭീരു.
മല്ലു സൈബർ സോൾജിർസ് എന്ന ഈ കുട്ടാഴ്യ്മ രാജ്യത്തിനു വേണ്ടി ഞങ്ങളിൽ കഴിയുന്ന രീതിയിൽ സേവനങ്ങൾ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല ..അത് പറഞ്ഞു വല്യ ആള് ചമയാൻ ഞങ്ങൾക്കും താല്പര്യം ഇല്ല.

പറയണം എവിടെയാണ് മിഷ്ടർ സർക്കാർ വിരുദ്ധമായ പോസ്റ്റുകൾ
ഇതിൽ എവിടെയാണ് മുഖ്യമന്ത്രിയെ അപമാനിച്ചത്...?
വിമർശനങ്ങളെ ഭയക്കുന്നവൻ ഭീരുവാണ്.
താങ്കൾ ആരെ അറസ്റ്റു ചെയ്തു ജയിലിൽ അടച്ചാലും വീണ്ടും വീണ്ടും താങ്കൾക്ക് എതിരെ നീതിയുടെ ശബ്ദം ഉയരും.
ഒരു നാൾ താങ്കളുടെ അധികാരത്തിൽന്റെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹമായി താങ്കൾ ഇരിക്കും .
അന്ന് നീതിയുടെ ചൂണ്ടുവിരൽ താങ്കൾക്ക് എതിരെ ചൂണ്ടും അന്ന് ഈ ഗർവ്വും ,അഹങ്കാരവും ,ഹുങ്കും,രാഷ്ട്രീയ തിമിരവും കാണില്ല അന്ന് താങ്കൾ തിരിച്ചു അറിയും ചെയ്തുകൂട്ടിയ കാര്യങ്ങൾ .
ഒരു കാര്യം ഓർമ വെച്ചോ ഞങ്ങൾ ജനങ്ങളുടെ ചെലവിൽ ആണ് താങ്കൾ ആ കസേരയിൽ ഞെളിഞ്ഞു കുത്തി ഇരിക്കുന്നത് . താങ്കളെതിരഞ്ഞെടുത്ത ഞങ്ങളെ പല്ലിളിച്ചു കാണിക്കുകയാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത് .

അധികരാവും ചെങ്കോലും എന്നും താങ്കളുടെ കൂടെ ഉണ്ടാകില്ല സാർ
പിന്ന ഞങ്ങളുടെ ഒരു പേജ് പോയാൽ വേറെ ആയിരം പേജ് വരും
താങ്കളുടെ ഇമേജ് ഇതുപോലെ ഉള്ള ചെറ്റത്തരം കാട്ടി പോയാൽ അതു തിരിച്ചു കിട്ടില്ല.
ഞങ്ങൾ ഞങ്ങളുടെ രാജ്യത്തിനു വേണ്ടി ഞങ്ങളാൽ ചെയ്യാൻ കഴിഞ്ഞത് ഗൂഗിളിൾ കിടപ്പുണ്ട് അതുമതി ഞങ്ങൾക്ക്...
ഞങ്ങൾക്ക് ഒപ്പം എല്ലാ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ആൾക്കാർ ഉണ്ട്.പക്ഷെ അവർക്ക് ഒന്നും അന്തമായ രാഷ്ട്രീയ തിമിരം ഇല്ല
ഞങ്ങൾക്ക് വലുത് രാഷ്ട്രമാണ്......രാഷ്ട്രീയം അല്ല......!

ജയ്ഹിന്ദ്.??????????????

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP