Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കശ്മീരിന്റെ സ്വാതന്ത്ര്യ പ്രചാരകർ ഉപയോഗിക്കുന്നത് പാക്-ഐസിസ് പതാകകൾ; കേരളത്തിലെ യുവാക്കളെ ഭീകരരാക്കുന്നത് ആവശ്യത്തിന് പെണ്ണും പണവും നൽകി; പൊലീസ് ആയുധം മോഷ്ടിക്കുന്ന പരീക്ഷ പാസായാൽ തീവ്രവാദികളാകാം; മതത്തിന്റെ പേരിൽ കുട്ടികളെ ചൂഷണം ചെയ്യുന്നു: ദേശവിരുദ്ധരുടെ കള്ളി മല്ലു സൈബർ സോൾജിയേഴ്സ് പൊളിച്ചടുക്കുന്നത് ഇങ്ങനെ

കശ്മീരിന്റെ സ്വാതന്ത്ര്യ പ്രചാരകർ ഉപയോഗിക്കുന്നത് പാക്-ഐസിസ് പതാകകൾ; കേരളത്തിലെ യുവാക്കളെ ഭീകരരാക്കുന്നത് ആവശ്യത്തിന് പെണ്ണും പണവും നൽകി; പൊലീസ് ആയുധം മോഷ്ടിക്കുന്ന പരീക്ഷ പാസായാൽ തീവ്രവാദികളാകാം; മതത്തിന്റെ പേരിൽ കുട്ടികളെ ചൂഷണം ചെയ്യുന്നു: ദേശവിരുദ്ധരുടെ കള്ളി മല്ലു സൈബർ സോൾജിയേഴ്സ് പൊളിച്ചടുക്കുന്നത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഇന്ത്യയിലെ തീവ്രവാദ വേരുകൾ അറുക്കുകയാണ് മല്ലു സൈബർ സോൾജിയേഴ്‌സിന്റെ ലക്ഷ്യം. ഇന്ത്യയിലിരുന്ന് പാക്കിസ്ഥാനുവേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ തുറന്ന് കാട്ടുമെന്ന് മല്ലു സൈബർ സോൾജിഴേസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മുപ്പതോളം സോഷ്യൽ മീഡിയാ അക്കൗണ്ടുകളും പത്തോളം മെയിൽ ഐഡികളും ഹാക്ക് ചെയ്തത്. ഇതിൽ നിന്നും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർക്ക് നൽകിയത്. കാശ്മീരിൽ കലാപമുണ്ടാക്കാൻ എന്തുകൊണ്ട് സ്‌കൂൾ കുട്ടികളെ കരുവാക്കുന്നുവെന്നതിനും മറുപടി കിട്ടി.

വിദ്യാസമ്പന്നരായ വ്യക്തികൾ ഒരിക്കലും തങ്ങളുടെ ഗൂഡ നീക്കങ്ങളെ അനുകൂലിക്കില്ലെന് ബോധ്യമായാണ് കുട്ടികളെ മതത്തിന്റെ പേര് പറഞ്ഞ് ചെറുപ്പം മുതൽ തന്നെ വരുതിയിലാക്കാൻ ശ്രിമിക്കുന്നതിന് പിന്നിൽ. പിന്നീട് ഇവരെ അടിമകളാക്കി ദേശ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു. വശത്താക്കിയ ശേഷം മിലിറ്റൻസിയിൽ അംഗത്വം നൽകുകയും അടുക്കാത്തവരെ പണവും മറ്റ് സൗകര്യങ്ങളും നൽകി തങ്ങളുടെ വഴിക്ക് കൊണ്ട് വരുന്നതുമാണ് രീതി. കാശ്മീർ സ്വദേശിയായ ഒരു ചെറുപ്പക്കാരൻ മൊഹാലിയിലെ എഞ്ചിനീയറിങ്ങ് പഠനം മതിയാക്കിതയും മനസ്സിലാക്കാനായി. പതിനായിരം രൂപ ശമ്പളം വാങ്ങിയതായും മനസ്സിലാക്കുന്നു.

രാജ്യത്തെ മതേതര സംസ്ഥാനങ്ങളായ കേരളമുൾപ്പടെയുള്ള സ്ഥലങ്ങളിൽനിന്നുപോലും യുവാക്കളെ വരുതിയിലാക്കാൻ ഇവർക്ക് കഴിയുന്നു. ആവശ്യത്തിന് പണവും പെണ്ണുമുൾപ്പടെ നൽകിയാണ് യുവാക്കളെ വരുതിയിലാക്കുന്നത്. ഇത്തരത്തിലുള്ള അമ്പതോളം ചെറുപ്പക്കാരെ മോണിറ്റർ ചെയ്ത്തിൽ നിന്നും മനസ്സിലായത് എന്തിനാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് പോലും ഇവർക്ക് അറിയില്ലെന്നതാണ്. നേതാക്കൾ നൽകുന്ന തെറ്റായ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ഇവർ ചെയ്യുന്നത്. നേതാക്കളുടെ തെറ്റായ അജണ്ടയുടെ ഭാഗമായി പിറന്ന നാടിനെയാണ് ഒറ്റികൊടുക്കുന്നതെന്ന് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ഭീകരരായി പ്രവേശനം നേടാൻ കടമ്പകളേറെയാണ്. പൊലീസിൽ നിന്നും ആയുധങ്ങൾ മോഷ്ടിക്കുന്നത് പോലുള്ളവ വിജയകരമായി പൂർത്തിയാക്കണം.

ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത് 15 മുതൽ 30 വരെ പ്രായമുള്ള ചെറുപ്പക്കാരെയാണ്. രാജ്യ വിരുദ്ധമായി കുരയ്ക്കുന്ന നായ്ക്കളുടെ ഉത്തരവുകൾ രാജ്യത്തിനും പട്ടാളത്തിനുമെതിരെ സാധാരണക്കാരെയുൾപ്പടെ തിരിച്ച് വിട്ട് പ്രക്ഷോഭം നടത്തുകയെന്നതാണ്. ഡൽഹി പോലെയുള്ള നഗരങ്ങളിലെ വലിയ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളേയും ഇവർ ലക്ഷ്യം വയ്ക്കുന്നു. രാഷ്ട്രീയവും പണവും മറ്റ് സ്വാധീന വലയങ്ങളും ഇവർക്ക് കുറവല്ല. ഇവർ നടത്തുന്ന സംഭാഷണങ്ങളും പണം കൈമാറ്റവുമെല്ലാം ഓൺലൈനുകളുടെ സഹായത്തോടെയാണ് നടത്തുന്നതെന്നും ഇത് കണ്ടെത്തി ഈ കമ്മ്യൂണിക്കേഷൻ തകർത്തു വരുന്നതായും മല്ലു സൈബർ സോൾജിയേഴ്സ് പറയുന്നു. വിഡിയോയിലൂടെയാണ് കണ്ടെത്തിയ വിവരങ്ങൾ മല്ലു സോൾജിയേഴ്‌സ് പങ്കുവയ്ക്കുന്നത്.

രാജ്യത്തെ പൗരന്മാർ കേൾക്കുന്നതിനായി എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സ്വന്തം രാജ്യത്തെ നിന്നും പിന്നിൽനിന്നും കുത്തുന്ന ചതിയന്മാരെ പുറത്തുകൊണ്ട് വര ികയെന്നതാണ് ലക്ഷ്യമെന്നും വീഡിയോയിൽ പറയുന്നുണ്ട്.കഴിഞ്ഞ ഏതാനം മാസത്തെ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു വസ്തുതയാണ് കാശ്മീരിൽ നിന്നും ഉയർന്ന് വരുന്ന അസ്വസ്ഥതകളെ സംബന്ധിച്ചുള്ളത്. കാശ്മീർ ജനസംഖ്യയിൽ ഇന്ത്യക്കെതിരെയും ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം വേണമെന്നതിനെ ചൊല്ലിയുള്ള ലഹളകളും സമരങ്ങളും നടത്തുന്നവരുടെ എണ്ണം വലിയ അളവിൽ വർധിച്ചുവരികയാണ്. സ്വന്തം രാജ്യത്തെ ചതിക്കുകയും പാക്കിസ്ഥാൻ തീവ്രവാദത്തെ സഹായിക്കുന്നതുമായ നിലപാടാണ് ഇക്കൂട്ടർക്കുള്ളത്.

കശ്മീരിന്റെ സ്വാതന്ത്ര്യം എന്ന പേരിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. യഥാർഥത്തിൽ ഇവർ ചെയ്യുന്നത് സ്വന്തം രാജ്യത്തിനെ ചതിക്കുന്ന പ്രവർത്തികളാണ്. രാജ്യത്തിന് അകത്തു നിന്നും പുറത്ത് നിന്നും ഉള്ള രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടേണ്ടതുണ്ട്. കശ്മീരിൽ നടക്കുന്നത് കൃത്യമായും ബ്രെയിൻവാഷ് ചെയ്യപ്പെട്ടവരുടെ സമരമാണ് . പാക് ചാര സംഘടനയായ ഐസ്ഐ ആണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും വീഡിയോയിൽ പറയുന്നു. കാശ്മീരിലെ പ്രക്ഷോഭകാരികൾ ഉപയോഗിക്കുന്നത് കാശ്മീരിന്റെ പതാകയല്ല. അവർ ഉപയോഗിക്കുന്നത് പാക്കിസ്ഥാന്റേയും അന്താരഷ്ട്രതീവ്രവാദ സംഘടനയായ ഐസിസിന്റെയുമാണ്. ഇതിൽ നിന്നും മനസ്സിലാക്കുന്നതെന്തെന്നാൽ കാശ്മീരിൽ മതവികരമുയർത്തി അസ്വസ്ഥത ശ്രിഷ്ടിക്കുക എന്ന നീക്കം തന്നെയാണ്. നീതിയുടെ ഭാഷയാണ് ഞങ്ങൾ. ഞങ്ങളാണ് മല്ലു സൈബർ സോൾഡിയേഴ്സ് എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോയുടെ ഒരു ഭാഗം അവസാനിക്കുന്നത്

ഇത്രയും സ്ഥിതി വിശേഷമുണ്ടായപ്പോഴാണ് സംഭവത്തിൽ കൃത്യമായി ഇടപെടൻ ശ്രമിച്ചത്. വിശദമായ അന്വേഷണത്തിൽ മനസ്സിലായത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും വീഡിയോയിൽ പറയുന്നു. കുട്ടികളെ സ്‌കൂളുകളിൽ പോലും വിടാതെ പട്ടാളത്തിനെതിരെ പ്രവർത്തിക്കാനാണ് പരിശീലനം നൽകുന്നതെന്നും വിശദീകരിക്കുന്നു. ഒറ്റ തവണയായി ഇക്കൂട്ടരുടെ തട്ടിപ്പിന്റെ വിവരങ്ങൾ മുഴുവനായി പ്രസദ്ധീകരിക്കാൻ ചില തടസ്സങ്ങളുള്ളതുകൊണ്ട് പല തവണകളായി അത് ചെയ്യുന്നുവെന്നും വീഡിയോയിൽ പറയുന്നു. സുരക്ഷയുടെ ഭാഗമയിട്ടാണ് ചില വിവരങ്ങൾ ഇപ്പോൾ ഉന്നത ഇടപെടലിനെ തുടർന്ന് പുറത്ത് വിടുന്നത്. എസ്എംഎസ്, ഫോൺകോൾ എന്നിവയുടെ പട്ടികയാണ് പുറത്ത് വിടുന്നത്. രാജ്യത്തെ ജനങ്ങളാണ് ഇക്കൂട്ടരെ എന്ത് ചെയ്യണമെന്ന് നിർണ്ണയിക്കേണ്ടത്. ഒപ്പം തന്നെ രാജ്യത്തിനെ ചതിക്കുന്നവരെ ജനം തിരിച്ചറിയുക തന്നെ വേണം.

രാജ്യത്ത് തീവ്രവാദം വർധിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും രാജ്യത്തെ അക്രമിക്കുന്നവരെയും ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ശ്രമിക്കുന്നവരെയും കുടുംബങ്ങളുടെയും അടിവേരുൾപ്പടെ നശിപ്പിക്കുമെന്നും രാജ്യത്തെ തകർക്കാൻ അനുവദിക്കില്ലെന്നും മറ്റെന്തിനെക്കാളും രാജ്യത്തെ സ്നേഹിക്കുന്നുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. 2014 മുതലാണ് മല്ലു സൈബർ സോൾജിയേഴ്‌സ് സാന്നിധ്യം അറിയിക്കുന്നത്. ആദ്യം ഇന്ത്യക്കാരെ അപമാനിച്ച ഇംഗ്ലീഷ് പത്രമായ ന്യുയോർക്ക് ടൈംസിനെതിരെ മലയാളത്തിൽ പൊങ്കാലയിട്ട് അവരെ കൊണ്ട് മാപ്പ് പറയിച്ചു. തുടർന്ന് ക്രിക്കറ്റ് ദൈവം സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ബാഡ്മിന്റൽ താരം മറിയ ഷറപ്പോവയും മല്ലൂസിന്റെ പൊങ്കാല ഏറ്റുവാങ്ങി. മല്ലു സൈബർ സോൾജിയേഴ്‌സ്ഹാക്കിങ്ങിലേക്ക് കടക്കുന്നത് 2014 ഇൽ മോഹൻലാലിന്റെ സൈറ്റ് പാക്ക് ഹാക്കേഴ്സ് ഹാക്ക് ചെയ്തപ്പോളാണ്.

പ്രതികാരമായി പാക്കിസ്ഥാൻ ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി, റയിൽവെ തുടങ്ങി നിരവധി ഗവണ്മെന്റ് സൈറ്റുകൾ മല്ലു സൈബർ സോൾജിയേഴ്‌സ് ഒരു രാത്രി കൊണ്ട്പിടിച്ചടക്കി ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്ത സൃഷ്ടിച്ചു. മോഹൻലാലിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പകരം പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റിൽ 'നീ പോ മോനെ ദിനേശാ...'എന്ന സന്ദേശത്തോടുകൂടി മോഹൻലാലിന്റെ ചിത്രം പ്രദർശിപ്പിച്ചാണ് ഈ ഹാക്കർ ഗ്രൂപ്പ് പ്രതികാരം ചെയ്തതത്. 2015 ഇൽ 300ഇൽ അധികം വരുന്ന പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകൾ അടക്കം നിരവധിസൈറ്റുകൾ ഒരൊറ്റ രാത്രികൊണ്ട് നിശ്ചലമാക്കാൻ മല്ലു സൈബർ സോൾജിയേഴ്സിന് സാധിച്ചു. കേരളത്തിലെ ചില എയർപോർട്ട് വെബ്‌സൈറ്റുകൾ പാക്കിസ്ഥാൻ ഹാക്കർ മാർ തകർത്തപ്പോൾ മല്ലു സൈബർ സോൾജിയേഴ്‌സ് പ്രതികരിച്ചത് പതിവിൽ നിന്ന് വ്യത്യസ്ത മായാണ്.

പാക്കിസ്ഥാനിലെ പ്രധാന എയർപോർട്ട് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് തങ്ങളുടെ ഫേസ്‌ബുക് പേജിൽ പോസ്റ്റ് ചെയ്തു. തുടർന്ന് നിവിൻ പോളിയുടെയും സലീം കുമാറിന്റെയും മറ്റും ട്രോളുകൾ ആയിരുന്നു ആവെബ്‌സൈറ്റ് മുഴുവൻ. ഇന്ത്യൻ സുരക്ഷയ്ക്കും ദേശീയതയ്ക്കും ഐക്യത്തിനും വേണ്ടി സന്ധിയില്ലാ പ്രതിരോധം തീർക്കുകയാണ് എന്നും മല്ലു സൈബർ സോൾജിയേഴ്‌സ് ചെയ്തത്. മോഹൻലാലിനെതിരെ കെആർകെ നടത്തിയ പ്രതികരണങ്ങളോടും രൂക്ഷമായിട്ടായിരുന്നു മല്ലു സൈബർ സോൾജിയേഴ്സിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP