ആദ്ധ്യാത്മിക ലോകത്തെ ധനികനാക്കിയ പേരിലെ മുതലാളി ബിഷപ്പ് ; യുകെയിലെ ഏറ്റവും ചെറുപ്പക്കാരനായ ബിഷപ്പിന് 300 പള്ളികളുടെയും 100 ലേറെ സ്കൂളുകളുടെയും ചുമതല; ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മൺറോതുരുത്തുകാരൻ സ്ഥാനാരോഹണം ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെസ്റ്റർ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗൻ ബിഷപ്പായി മലയാളിയായ മലയിൽ ലൂക്കോസ് വർഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്പോൾ അത് മലയാളിക്കും അഭിമാന നിമിഷം. റോചസ്റ്റർ മഹായിടവകയിലെ സെന്റ് മാർക്സ് ജില്ലിങ്ഹാം പള്ളി വികാരിയായിരുന്നു.
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്ന് വർഷം മുൻപാണ് ഈസ്റ്റ് ലണ്ടനിലെ ബാർക്കിങ്ങിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ.ജോൺ പെരുമ്പലത്ത് ചെംസ്ഫോഡിലെ ബ്രാഡ്വെൽ ബിഷപ്പായി നിയമിതനായത്. കൊല്ലം മൺറോതുരുത്ത് മലയിൽ എം.ഐ.ലൂക്കോസ് മുതലാളിയുടെയും അന്നമ്മ ലൂക്കോസിന്റെയും മകനാണ് ലൂക്കോസ് വർഗീസ് മുതലാളി.
പേരിൽ മുതലാളി ഉണ്ടെങ്കിലും ആ വാക്ക് പുതിയ ലഫ്ബറോ ബിഷപ്പ് സജു മുതലാളിയെ എത്തിച്ചിരിക്കുന്നത് ആധ്യാത്മിക ലോകത്തെ ധനാഢ്യൻ എന്ന നിലയിലാണ്. കൊല്ലം മൺട്രോതുരുത്തിലെ പഴയ തറവാട്ട് പേര് യുകെയിലും അദ്ദേഹത്തിന് ഒപ്പമായപ്പോൾ ഭൗതിക സമ്പത്തിൽ അദ്ദേഹം ''മുതലാളി'' അല്ലെങ്കിലും ആധ്യാൽമിക സമ്പത്തിൽ ചെറു പ്രായത്തിൽ തന്നെ ഒരു കൗണ്ടിയിലെ മുഴുവൻ ജനങ്ങളുടെയും വിശ്വാസ സംരക്ഷകനാകുന്ന ധനികനെന്നു വിശേഷിപ്പിക്കാവുന്ന ബിഷപ്പായി മാറിയി.
ബെംഗളുരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളജ്, ഓക്സ്ഫഡിലെ വൈക്ലിഫ് ഹാൾ എന്നിവിടങ്ങളിൽ നിന്നു പഠനം പൂർത്തിയാക്കിയ റവ.മലയിൽ ലൂക്കോസ് വർഗീസ് മുതലാളി 2009 ൽ ആണ് വൈദികപട്ടം സ്വീകരിച്ചത് . ഇടവകയിലെ ഓരോ കുടുംബവും 5000 അപരിചിതർക്ക് ഒരു നേരം ഭക്ഷണം നൽകുന്ന 'ഫീഡ് ദ് 5000' എന്ന പദ്ധതി അദ്ദേഹമാണ് നടപ്പാക്കിയത്. റോചസ്റ്റർ കാന്റർബറി രൂപതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ബ്രിട്ടിഷ് വംശജയായ സാമൂഹിക പ്രവർത്തക കെയ്റ്റിയാണ് ഭാര്യ. സെഫ്, സിപ്, ഏബ്രഹാം, ജോന എന്നിവരാണ് മക്കൾ. കൊല്ലത്തു മൺറോ തുരുത്തിലെ പുരാതന സിറിയൻ ഓർത്തോഡക്സ് കുടുംബത്തിൽ ജനിച്ച മലയിൽ ലൂക്കോസ് വർഗീസ് മുതലാളി എന്ന ഫാ. സജു. ഒന്നര ആഴ്ച മുൻപ് അദ്ദേഹത്തിന്റെ ബിഷപ്പായുള്ള നാമനിർദ്ദേശം ബ്രിട്ടീഷ് രാജ്ഞി അംഗീകരിച്ചുവെങ്കിലും ഈ അടുത്ത സമയത്താണ് ഔദ്യോഗിക സ്ഥിരീകരണമായത്.
ഏകദേശം ഏഴു വർഷത്തെ പ്രവർത്തി പരിചയത്തിൽ നിന്നുമാണ് ഫാ. സജു ബിഷപ്പ് പദവിയിൽ എത്തിയതെന്ന് പരാമർശം ഉണ്ടായിരുന്നു. എന്നാൽ ഡീക്കനായി 12 വർഷവും വൈദികനായി 11 വർഷവും ഉള്ള പരിചയമാണ് ഫാ. സാജുവിന് ഒപ്പം ഉള്ളത് എന്നതാണ് യാഥാർഥ്യം. 21 വയസിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയ അദ്ദേഹം കഴിഞ്ഞ 20 വർഷമായി യുകെ മലയാളിയുമാണ്. ഡിഗ്രി പഠനം കഴിഞ്ഞു ഒരു വർഷം ഗ്യാപ് ഇയർ എടുക്കാൻ ഉള്ള തയ്യാറെടുപ്പുമായി എത്തിയതാണ് ഫാ. സാജുവിന്റെ ജീവിതം മാറ്റിമറിച്ചതെന്നു പറയേണ്ടി വരും.
യുകെയിൽ നിന്നും മടങ്ങി വീണ്ടും യുകെയിൽ തന്നെ എത്തുക ആയിരുന്നു . ഒരു പക്ഷെ വിധി അദ്ദേഹത്തിനായി യുകെ ജീവിതം തന്നെയാണ് കാത്തുവച്ചിരുന്നതെന്നു ഈ വരവും പോക്കിലേക്കും തിരിഞ്ഞു നോക്കുമ്പോൾ പറയാനാകും . യുകെയിൽ എത്തും മുന്നേയുള്ള പഠനവും ജീവിതവും ഒക്കെ ബാംഗ്ലൂരിൽ ആയിരുന്നതിനാൽ മലയാളം വായിക്കാൻ ചെറിയ പ്രയാസം ഉണ്ട് എന്നത് മാത്രമാണ് തനി മലയാളിയായ ഈ യുവ ബിഷപ്പിനുള്ള ഏക കുറവ് . പക്ഷെ വലിയ തപ്പും പിഴയും ഇല്ലാതെ അത്യാവശ്യം നന്നായി തെളിഞ്ഞ മലയാളം പറയാനും അദ്ദേഹത്തിന് കഴിയും .
കെന്റിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്ന വൈദികൻ നിമിഷ വേഗത്തിലാണ് രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലേക്കും എത്തിയത്. മാസങ്ങൾ നീണ്ടു നിൽക്കുന്ന മുന്നൊരുക്കങ്ങളിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ കടന്നു പോകുന്നത്. അറിവും ലോകപരിചയവും അടക്കമുള്ള കാര്യങ്ങൾ വിശകലനം ചെയ്യാൻ മണിക്കൂറുകൾ നീളുന്ന അഭിമുഖങ്ങൾ പലവട്ടം പാസാകേണ്ടിവരും. മറ്റു സഭകളിൽ ഉള്ളത് പോലെ തന്നെ വൈദികനിൽ നിന്നും ബിഷപ്പിലേക്കു ചർച്ച ഓഫ് ഇംഗ്ലണ്ടിലും കടമ്പകൾ ഏറെയുണ്ട്. എന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു ദൈവ നിയോഗം എന്നേ പറയാനാകൂ എന്നാണ് ബിഷപ്പ് തന്റെ സ്ഥാന ലബ്ദിയോട് പ്രതികരിച്ചത്.
എന്റെ അമ്മ ഒരു നഴ്സായാണ് ജോലി ചെയ്തിരുന്നത്, അതും കുഷ്ഠരോഗികൾക്കിടയിൽ. സമയം കിട്ടുമ്പോൾ ഒക്കെ എന്നെയും കൂടെ കൂട്ടുമായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും കരുതലോടെ പരിചരിക്കാനും ഒക്കെ പഠിച്ചത് അന്നത്തെ കുട്ടിക്കാല അനുഭവത്തിൽ നിന്നുമാണ്. ഇപ്പോൾ യുകെയിൽ തന്നെ മലയാളി സമൂഹത്തിൽ ഏറ്റവും കൂടുതൽ പേരുള്ളത് നഴ്സുമാരും ഡോക്ടർമാരുമല്ലേ. അവരുടെ കരുതലും സ്നേഹവും സേവനവുമാണ് രാജ്യം ആഗ്രഹിക്കുന്നത്, അതുകൊണ്ടാണല്ലോ അവർക്കിവിടെ വരുവാനും ജീവിക്കാനും അവസരം ഒരുങ്ങുന്നതും. അതിനാൽ നമ്മളിൽ അത്തരം ഒരു ഘടകം പ്രവർത്തിക്കുമ്പോൾ നാമറിയാതെ സ്നേഹവും അംഗീകാരവും നമുക്കൊപ്പം എത്തും.
ചെറുപ്പത്തിൽ തന്നെ ദൈവിക കാര്യങ്ങളിൽ ഞങ്ങൾ കുട്ടികൾ എല്ലാവർക്കും പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. അക്കാലത്തെ അനേകരെ ആകർഷിച്ചിരുന്ന ആത്മീയ യാത്ര എന്ന പ്രഭാഷണ പരമ്പരയൊക്കെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. അമ്മയായിരുന്നു ആത്മീയ വഴികളിലും വഴികാട്ടിയെന്നും ബിഷപ്പ് പറയുന്നു.
Stories you may Like
- പേരിലെ മുതലാളി ബിഷപ്പ് സജുവിനെ ആദ്ധ്യാൽമിക ലോകത്തെ ധനികനാക്കി
- നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾ
- ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയിൽ വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു
- സ്വന്തം കക്ഷിയെ കബളിപ്പിച്ച അഭിഭാഷകന് കോടതികളിൽ ഹാജരാകുന്നതിൽ വിലക്ക്
- ബിഷപ്പ് പ്രതി സ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യത്തെ പീഡന കേസിന്റെ ചരിത്രം
- TODAY
- LAST WEEK
- LAST MONTH
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചത് 22-കാരൻ; പി.ജി. ഡോക്ടറാണെന്ന് പറഞ്ഞ് സ്റ്റെതസ്കോപ്പ് ധരിച്ച് നടന്നത് ഒന്നാം വാർഡിൽ; മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി വിഴിഞ്ഞം സ്വദേശിയിൽ നിന്നും പണവും തട്ടി; മാണിക്യവിളാകം സ്വദേശി അറസ്റ്റിൽ
- ആഴക്കടൽ മത്സ്യബന്ധനത്തിന് കോടികൾ നിക്ഷേപിക്കാൻ വന്ന 'കോടീശ്വരൻ' ബോംബ് കേസിൽ പ്രതിയായി; തട്ടിക്കൂട്ട് കമ്പനിയുമായി കരാർ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്ക് തടിയൂരാനാവുമോ? 10000 രൂപ തികച്ച് കയ്യിലെടുക്കാനില്ലാത്ത ഷിജു എം വർഗീസ് സർക്കാരുമായി ഒപ്പിട്ടത് 4000 കോടിയുടെ കരാറിൽ; തട്ടിപ്പ് കരാറിന് പിന്നിലെ സിപിഎം ഇടപാടുകൾ ദുരൂഹം
- 'പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്; ബന്ധുവീടുകളിലും പരിശോധന നടത്തി; ഫോൺ സ്വിച്ച് ഓഫാണ്; ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല; ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു'; ഒളിവിലെന്ന് പൊലീസ്; എന്തിനാണ് ഈ ഷോ ഓഫ് എന്ന് ഷോൺ ജോർജ്
- അബ്ദുൾ ജലീൽ സ്വർണക്കടത്തു കാരിയർ; സൗദിയിൽ നിന്നും കൊണ്ടുവന്ന സ്വർണം കിട്ടാതെ വന്നതോടെ തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; നാലുദിവസം നീണ്ട ക്രൂരപീഡനത്തിനിടെ രക്തം വാർന്നു; ബോധം നഷ്ടമായതോടെ സ്വന്തമായി ചികിത്സ; യഹിയയെയും കൂട്ടരെയും സഹായിച്ചവരുടെ നീണ്ട നിര; മുഴുവൻ പേരെയും പ്രതി ചേർക്കുമെന്ന് പൊലീസ്
- നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കുന്നത് പി ശശി; കേസ് അവസാനിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നു; കേരളത്തിൽ നടക്കുന്നത് പണത്തിന് മേലെ പരുന്തും പറക്കില്ലെന്ന ഭരണം; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ്
- നടിയെ ആക്രമിച്ച കേസ് ആവിയായി പോകുമോ? കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കാവ്യാ മാധവൻ പ്രതിയാകില്ല; കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന് അന്വേഷണ സംഘം പറഞ്ഞ അഭിഭാഷകരുടെയും മൊഴിയെടുക്കില്ല; അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കുമ്പോൾ ഉണ്ടാകുക ശരത്തിന്റെ പേരു മാത്രം
- പെൺകുട്ടികളോട് കന്യാസ്ത്രീ തോന്ന്യവാസം കാട്ടിയ സംഭവത്തിൽ നിലപാട് കടുപ്പിച്ച് നഴ്സിങ് കൗൺസിൽ; കോളേജിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ശുപാർശ; ചേർത്തല എസ് എച്ച് കോളേജിന് അംഗീകാരം നഷ്ടമാകാൻ സാധ്യത; പ്രതിരോധത്തിന് കത്തോലിക്കാ സഭയും; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനമെടുക്കാൻ സർക്കാർ
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്