Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ ദിവസവും ഓരോ നിലപാട് സ്വീകരിക്കുന്ന സർക്കാർ; പ്രതിപക്ഷത്തിന് നേരവും വെളുത്തില്ല; ഇതിനെ വിഷയമാക്കാനുള്ള ബോധം അവർക്കുണ്ടാകുമോ എന്തോ! കർണാടകയിൽ സൗജന്യമായി ബസ് ഓടിക്കുന്നു! ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കേരളം മാത്രം കണ്ണു തുറക്കുന്നില്ല; ബാംഗ്ലൂരിലും ചെന്നൈയിലും മുംബൈയിലും ഡൽഹിയിലും കുടുങ്ങിയ മലയാളികളുടേത് സമാനതകളില്ലാത്ത വേദന; എന്ത് ചെയ്യണമെന്ന് അറിയാതെ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ കേരളീയർ

ഓരോ ദിവസവും ഓരോ നിലപാട് സ്വീകരിക്കുന്ന സർക്കാർ; പ്രതിപക്ഷത്തിന് നേരവും വെളുത്തില്ല; ഇതിനെ വിഷയമാക്കാനുള്ള ബോധം അവർക്കുണ്ടാകുമോ എന്തോ! കർണാടകയിൽ സൗജന്യമായി ബസ് ഓടിക്കുന്നു! ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും കേരളം മാത്രം കണ്ണു തുറക്കുന്നില്ല; ബാംഗ്ലൂരിലും ചെന്നൈയിലും മുംബൈയിലും ഡൽഹിയിലും കുടുങ്ങിയ മലയാളികളുടേത് സമാനതകളില്ലാത്ത വേദന; എന്ത് ചെയ്യണമെന്ന് അറിയാതെ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ കേരളീയർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കൊറോണയിൽ ബാംഗ്ലൂർ, തമിഴ്‌നാട്, മുംബൈ ഉൾപ്പെടെ കുടുങ്ങി കിടക്കുന്ന മലയാളികൾ നിരവധിയാണ്്. ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള മതിയായ ശ്രമം കേരളാ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. പിണറായി സർക്കാർ ഓരോ ദിവസവും ഓരോ നിലപാടാണ് കൈക്കൊള്ളുന്നത്.

പ്രതിപക്ഷത്തിന് ഇനിയും നേരം വെളുത്തിട്ടില്ല. ഇതൊരു വലിയ വിഷയമാക്കാനുള്ള ബോധം ഇന്നുണ്ടാവുമോ എന്തോ! വണ്ടിയില്ലാത്ത ആളുകളാണ് മഹാഭൂരിപക്ഷവും. ആളുകൾ ശക്തമായ അമർശത്തിലും, എന്ത് ചെയ്യണമെന്ന് അറിയാതെ ആകുലമായി ദിവസങ്ങൾ തള്ളി നീക്കുക ആണ്-ഇതാണ് വേദനകൾക്കിടയിൽ കേരളത്തിലുള്ളവരോട് അവർക്ക് പറയാനുള്ളത്. തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്ക് കെ എസ് ആർ ടി സി ബസ് അയയ്ക്കണമെന്ന വാദവും സജീവമാണ്. ഇതും കേരളം അംഗീകരിക്കുന്നില്ല.

കർണാടകയിൽ കെ എസ് ആർ ടി സി ബസ് ചാർജ് കോൺഗ്രസ് വഹിക്കുമെന്ന് പറഞ്ഞ ഉടനെ ആദ്യം നാലിരട്ടിയും പിന്നീട് പാതിയുമാക്കിയ ബസ് ചാർജ് തന്നെ ഇല്ലാതാക്കി സൗജന്യമായി ബസ് ഓടിക്കുന്നു ഇപ്പോൾ...-ഇതാണ് കേരളത്തോട് ബംഗ്ലരുവിലുള്ളവർക്ക് പറയാനുള്ളത്. ഇത്രയും ഒന്നും ചെയ്തില്ലെങ്കിലും ബസുണ്ടെങ്കിൽ നാട്ടിലേക്ക് വരമാമെന്നാണ് ഇവരുടെ പക്ഷം. കേരളത്തിൽ വെറുതെ ഒതുക്കിയിട്ടിരിക്കുന്ന ബസുകൾ മുഴുവൻ ബംഗളുരുവിലേക്കും തമിഴ്‌നാട്ടിലേക്കും ഓടിക്കാവുന്നതേ ഉള്ളൂ. ഇതിന്റെ ലാഭവും കേരളത്തിന് തന്നെ കിട്ടും. കെ എസ് ആർ ടി സിയെന്ന ആനവണ്ടിക്കും അത് ആശ്വാസമാകും. എന്നാൽ ഒന്നും സർക്കാർ ചെയ്യുന്നില്ല. കൈയിലുള്ള സംവിധാനം പോലും കേരളം ഉപയോഗിക്കുന്നില്ലെന്നതാണ് ഉയരുന്ന പരാതി.

മുംബൈയിലും പ്രതിസന്ധി രൂക്ഷമാണ്. ഞങ്ങൾ എവിടെ എന്ത് ചെയ്യാനും എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ... ഓരോ ദിവസവും ഇവിടുത്തെ അവസ്ഥ മോശം ആയി കൊണ്ടിരിക്കുവാണ്. കേരളം ഞങ്ങൾക്ക് വേണ്ട ഒരു ആവശ്യങ്ങലും സാധിച്ചു തരുന്നില്ല... ഇപ്പോൾ സ്വന്തം ആയി വാഹനും ഉള്ളവർക്ക് പോലും നാട്ടിൽ പോകാൻ ഉള്ള പാസ് അനുവദിക്കുന്നില്ല.. ഇനിയും കേരളത്തിലെ മീഡിയ ആണ് ഞങ്ങളെ രക്ഷിക്കേണ്ടത്...-ഇതാണ് മഹാരാഷ്ട്രയിൽ നിന്നുയരുന്ന വേദന. ചെന്നൈയിലും നിരവധി പേർ കൊറോണ ഭീതിയുമായി കേരളത്തിൽ എത്താനാവാതെ ഭയന്നു വിറച്ചു കഴിയുകയാണ്.

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടി അടുത്ത ആഴ്ച മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന. തീവണ്ടി അനുവദിക്കുന്നതിന് മുന്നോടിയായി പണം അടയ്ക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. 12 ലക്ഷം രൂപയോളം കെട്ടിവയ്ക്കാൻ ആണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് റെയിൽവേ ബോർഡിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. കേരളത്തിലേക്കുള്ള തീവണ്ടി സംബന്ധിച്ച് ഡൽഹി സർക്കാരിലെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ ഗുപ്ത റെയിൽവേ മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു.

ഈ ചർച്ചയിൽ ആണ് 12 ലക്ഷത്തോളം രൂപ കെട്ടിവയ്ക്കാൻ റെയിൽവേ നിർദ്ദേശിച്ചത്. യാത്ര ആരംഭിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഡൽഹി സർക്കാരാണ് പണം അടയ്ക്കേണ്ടത്. എന്നാൽ ഡൽഹി സർക്കാർ പണം അടയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. കേരള സർക്കാർ പണം അടച്ചാലും റയിൽവെ തീവണ്ടി അനുവദിക്കും. സംസ്ഥാന സർക്കാരുകൾക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കാം.

1200 പേർക്കാണ് യാത്രാ സൗകര്യം ഉണ്ടാകുക. യാത്രക്കാർ ആരാണെന്ന് ഡൽഹി, കേരള സർക്കാരുകൾക്ക് തീരുമാനിക്കാം. ഇക്കാര്യത്തിൽ റെയിൽവേ ഇടപെടില്ല എന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥികൾക്കാണ് തീവണ്ടിയിൽ ടിക്കറ്റ് ലഭിക്കുക എന്ന് കേരള സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ഗർഭിണികളെയും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മുതിർന്ന പൗരന്മാരെയും കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി നിവേദനങ്ങൾ റെയിൽവേ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്.

ന്യൂഡൽഹിയിൽ നിന്ന് തിരിക്കുന്ന തീവണ്ടി എറണാകുളം വരെ ഓടിക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. എന്നാൽ ആയിരത്തിൽ അധികം പേർക്ക് ക്വാറന്റെൻ സൗകര്യം ഒരുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ആകും അന്തിമമായിരിക്കുക. തീവണ്ടിയുടെ അവസാന സ്റ്റോപ്പ് ആലുവ ആക്കണം എന്ന ആവശ്യം സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കാനും ഇടയുണ്ട്. നോൺ സ്റ്റോപ്പ് തീവണ്ടി ആയതിനാൽ മറ്റൊരിടത്തും തീവണ്ടി നിർത്തില്ല. തീവണ്ടി കൊങ്കൺവഴിയാണോ വിജയവാഡ വഴിയാണോ എന്ന കാര്യത്തിലും അന്തിമതീരുമാനം ആയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP