Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലുക്കിലും വാക്കിലും തനി മദാമ്മ! ലോകത്തിന്റെ മീനിയേച്ചറായ ദുബായിലെ അത്ഭുത ഭാഗ്യത്തിന്റെ വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ ലോകം എമ്പാടും കാതോർത്തിരിക്കുന്നത് ആയിരങ്ങൾ; പക്ഷെ ഇവളൊരു തനി നാട്ടിൻപുറത്ത് കാരിയായ മലയാളി പെൺകുട്ടി! എമിറേറ്റ് ലോട്ടോ നറുക്കെടുപ്പ് ഫലം പുറത്ത് വിട്ട് ശ്രദ്ധ നേടുന്ന തൃശൂരുകാരിയായ ഐശ്വര്യയുടെ കഥ

ലുക്കിലും വാക്കിലും തനി മദാമ്മ! ലോകത്തിന്റെ മീനിയേച്ചറായ ദുബായിലെ അത്ഭുത ഭാഗ്യത്തിന്റെ വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ ലോകം എമ്പാടും കാതോർത്തിരിക്കുന്നത് ആയിരങ്ങൾ; പക്ഷെ ഇവളൊരു തനി നാട്ടിൻപുറത്ത് കാരിയായ മലയാളി പെൺകുട്ടി! എമിറേറ്റ് ലോട്ടോ നറുക്കെടുപ്പ് ഫലം പുറത്ത് വിട്ട് ശ്രദ്ധ നേടുന്ന തൃശൂരുകാരിയായ ഐശ്വര്യയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ലുക്കിലും വാക്കിലും ഒറ്റനോട്ടത്തിൽ ആരും കണ്ടാൽ മദാമ്മയെന്നേ തോന്നു. എന്നാൽ ഇത് ഒരു മലയാളി യുവതിയാണെന്ന് കേട്ടാൽ ആരും ഒരു നിമിഷം വാ പൊളിച്ചിരുന്നു പോകും. ആ വായിൽ നിന്നും മലയാളം പുറത്തേക്ക് വരുന്നത് കേട്ടാൽ പോലും ആർക്കും ഒന്ന് ഉറപ്പിച്ച് പറയാനാവില്ല അത് മലയാളി പെൺകുട്ടിയാണെന്ന്. കാരണം ലുക്കിലും വാക്കിലും അത്ര ഫാഷണബിൾ ആണ് ഈ പെൺകുട്ടി. 'എമിറേറ്റ്‌സ് ലോട്ടോ' നറുക്കെടുപ്പിൽ ഭാഗ്യം അവതരിപ്പിച്ച് ലോക ശ്രദ്ധ നേടുന്ന പെൺകുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകത്തിന്റെ മീനിയേച്ചറായ ദുബായിലെ അത്ഭുത ഭാഗ്യത്തിന്റെ വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ ലോകം എമ്പാടും ആയിരങ്ങളാണ് ഈ പെൺകുട്ടിയെ കാത്തിരിക്കുന്നത്.

ശനിയാഴ്ച തോറും രാത്രി ഒൻപതിന് നടക്കുന്ന 'എമിറേറ്റ്‌സ് ലോട്ടോ' നറുക്കെടുപ്പിന് അവതാരകയാകുന്ന ആ സുന്ദരി ഒരു തൃശൂർക്കാരിയാണെന്നതാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. വായിൽ നിന്നും ഇംഗ്ലീഷും ഹിന്ദിയും മലയാളവും എല്ലാം പച്ചവെള്ളം പോലെ ഒഴുകുന്നുണ്ടെങ്കിലും ഒരിക്കലും ആരും അത് മലയാളി പെൺകുട്ടിയാണെന്ന് കരുതിക്കാണില്ല. അത്രയ്ക്കും മോഡേൺലുക്കിലാണ് ഈ മലയാളി പെൺകുട്ടിയുടെ വേഷപ്പകർച്ച.

തൃശൂർ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകൾ െഎശ്വര്യ അജിതാണ് എമിറേറ്റ്‌സ് ലോട്ടോയുടെ ഫലം പ്രഖ്യാപിച്ച് ഗൾഫിലുള്ളവരുടെ മനം കവർന്ന ആ മലയാളി പെൺകുട്ടി. എമിറേറ്റ്‌സ് ലോട്ടോയുടെ നറുക്കെടുപ്പ് വേദിയിൽ പൊടുന്നനെ സ്ഫുടമാർന്ന മലയാളം പറഞ്ഞത് കേട്ടപ്പോൾ മലയാളികൾ പോലും ഞെട്ടി എങ്കിലും ഈ പെൺകൊച്ച് മലയാളി അല്ലെന്ന് തന്നെയാണ് പലരും കരുതിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിച്ച ശേഷം മലയാളത്തിലേയ്ക്ക് കടന്നപ്പോൾ പലരും അതിശയത്തോടെയാണ് ഐശ്വര്യയെ നോക്കിനിന്നത്. കാണാപ്പാഠം പഠിച്ച് പറയുന്നതായിരിക്കും എന്നായിരുന്നു ചിലരുടെ ചിന്ത.

എന്നാൽ ഞാനൊരു തനി നാടൻ മലയാളി പെൺകുട്ടിയാണെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഐശ്വര്യ. യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ് ഈ യുവതി. ഒട്ടേറെ ഇന്ത്യൻ സിനിമകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. 1990ൽ നാലാം വയസിലാണ്‌ െഎശ്വര്യ മാതാപിതാക്കളുടെ കൂടെ യുഎഇയിലെത്തിയത്. സ്‌കൂൾ പഠനം ദുബായിലായിരുന്നു. എന്നാൽ, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നിന്നും. പിന്നീട് യുഎഇയിൽ തിരിച്ചെത്തി മലയാളം സ്വകാര്യ ചാനലിലടക്കം വിവിധ ടെലിവിഷൻ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു.

'നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവർക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യൻ ദിർഹമിന്റെ വിജയി? നമുക്ക് കുറച്ച് സമയത്തിനുള്ളിൽ കണ്ടുപിടിക്കാം' ഇതായിരുന്നു ആദ്യമായി ഐശ്വര്യ പറഞ്ഞ മലയാളം വാക്കുകൾ. ഗൾഫിലെ ഭാഗ്യക്കുറികളിൽ സമന്മാനം നേടുന്നവരിൽ കൂടുതലും മലയാളികളാണെന്നതിനാലാണ് എമിറേറ്റ്‌സ് ലോട്ടോ അവതരിപ്പിക്കാനുള്ള ഭാഗ്യം ഐശ്വര്യയെ തേടി എത്തുന്നത്. ഫത്വ അംഗീകരിച്ച ദുബായിലെ ആദ്യത്തെ ഓൺലൈൻ ഭാഗ്യനറുക്കെടുപ്പാണ് എമിറേറ്റ്‌സ് ലോട്ടോ. ദുബായിലെ ഡ്യുട്ടി ഫ്രീ, അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഡിഎസ്എഫ് നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും കൂടുതൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരായതിനാൽ മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന അവതാരകയായിരിക്കണം വേണ്ടതെന്ന് എമിറേറ്റ്‌സ് ലോട്ടോ അധികൃതർ തീരുമാനിച്ചിരുന്നു.

 ഈ രണ്ട് ഭാഷയും പിന്നെ ഇംഗ്ലീഷും വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന െഎശ്വര്യ അജിതിന് നറുക്ക് വീഴാൻ പിന്നെ കാത്തിരിക്കേണ്ടി വന്നില്ല. നീണ്ട തയ്യാറെടുപ്പിനൊടുവിൽ എമിറേറ്റ്‌സ് ലോട്ടോ വേദിയിൽ കയറിയപ്പോൾ ഈ യുവതി പ്രേക്ഷകരെ കൈയിലെടുത്തു. മലയാളം തന്റെ മൂന്നാം ഭാഷയാണെന്നാണ് ഐശ്വര്യ പറയുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാൻ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്.

'എമിറേറ്റ്‌സ് ലോട്ടോയുടെ മുഖങ്ങളിലൊന്നായി എന്നെ തിരഞ്ഞെടുത്തപ്പോൾ അതിയായ സന്തോഷം തോന്നി. ലോകത്ത് എവിടെ ചെന്നാലും മലയാളികളെ കാണാമെന്നാണല്ലോ പറയാറ്. എമിറേറ്റ്‌സ് ലോട്ടോയിലും മലയാളി ഭാഗ്യം തുടരുന്നുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലും ഒരു കോടി രൂപ വീതമുള്ള രണ്ടാം സമ്മാനം പങ്കിട്ടെടുത്ത രണ്ടു പേരും മലയാളികളായിരുന്നു. അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാൻ ആ വേദിയിൽ സംസാരിക്കുന്നത്'സുഹൃത്തുക്കളുടെ ഇടയിൽ ആഷ് എന്നറിയപ്പെടുന്ന െഎശ്വര്യ പറഞ്ഞു.

'ഓരോ ആഴ്ചയും ആളുകളുടെ ജീവിതത്തിൽ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് സാധാരണക്കാർക്ക് ഭാഗ്യം ലഭിക്കുമ്പോൾ' ഗൾഫിലെ അറിയപ്പെടുന്ന അവതാരകനും ടെലിവിഷൻ വ്യക്തിത്വവുമായ വിസാം ബ്രെഡ് ലിയാണ് എമിറേറ്റ്‌സ് ലോട്ടോയിൽ െഎശ്വര്യയോടൊപ്പമുള്ള അവതാരകൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP