Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗിന്നസ് റെക്കോർഡിന് മുകളിലൂടെ പറന്ന് മലയാളി യുവാവ്: ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈനായ റാസൽഖൈമയിലെ ജബൽ ജയിസിൽ കന്നി പറക്കൽ നടത്തിയത് തൃശൂർ സ്വദേശി ജൂലാഷ് ബഷീർ: മലനിരകൾക്കിടയിലൂടെ സാഹസികമായി സിപ്ലൈൻവഴി ജൂലാഷ് യാത്ര ചെയ്തത് 2.83 കിലോമീറ്റർ

ഗിന്നസ് റെക്കോർഡിന് മുകളിലൂടെ പറന്ന് മലയാളി യുവാവ്: ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈനായ റാസൽഖൈമയിലെ ജബൽ ജയിസിൽ കന്നി പറക്കൽ നടത്തിയത് തൃശൂർ സ്വദേശി ജൂലാഷ് ബഷീർ: മലനിരകൾക്കിടയിലൂടെ സാഹസികമായി സിപ്ലൈൻവഴി ജൂലാഷ് യാത്ര ചെയ്തത് 2.83 കിലോമീറ്റർ

മറുനാടൻ മലയാളി ബ്യൂറോ

റാസൽഖൈമ: ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ് ലൈനായ റാസൽഖൈമയിലെ ജബൽ ജൈസ് മലയിൽ നിന്നും കന്നി പറക്കൽ നടത്തിയത് മലയാളി യുവാവ്. തൃശൂർ സ്വദേശിയായ ജൂലാഷ് ബഷീർ എന്ന യുവാവാണ് ഗിന്നസ് റെക്കോഡ് നേടിയ ജബൽ ജയിസ് ദി വേൾഡ്സ് ലോങ്ങസ്റ്റ് സിപ്പ് ലൈനിന് കുറുകെ പറന്നുയർന്നത്. 2.83 കിലോമീറ്റർ ദൂരമാണ് മലനിരകൾക്കിടയിലൂടെ സാഹസികമായി സിപ്ലൈൻവഴി ജൂലാഷ് യാത്ര ചെയ്തത്.

വ്യാഴാഴ്ചയാണ് ഗിന്നസ് റെക്കോഡ് നേടിയ ജബൽ ജയിസ് ദി വേൾഡ്സ് ലോങ്ങസ്റ്റ് സിപ്പ് ലൈൻ എന്ന പേരിലുള്ള വിവരണാതീതമായ സാഹസികയാത്ര ഉദ്ഘാടനംചെയ്തത്. സമുദ്രനിരപ്പിൽനിന്ന് 1680 മീറ്റർ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലിയ പർവത പ്രദേശമായ ജബൽ ജെയ്സിലൂടെയാണ് ജൂലാഷ് ഈ സാഹസികയാത്ര നടത്തി കയ്യടി നേടിയത്.

'സൂപ്പർമാൻ' ശൈലിയിൽ മലമുകളിലേക്ക് സാഹസികയാത്ര നടത്തുന്നവർക്കായി ഡിസൈൻ ചെയ്ത ത്യേക വസ്ത്രവും സുരക്ഷാഉപകരണങ്ങളുമായാണ് ജൂലാഷ് യാത്ര നടത്തിയത്.

ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള സിപ്ലൈൻ എന്ന ഗിന്നസ് അംഗീകാരം സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിക്ക് വ്യാഴാഴ്ച ഗിന്നസ് വേൾഡ് റെക്കോഡ് ഉദ്യോഗസ്ഥൻ ഹൊഡാ ഖച്ചാബ് സമ്മാനിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പർവത പ്രദേശമായ ജബൽ ജെയ്സിലൂടെയുള്ള ഈ സാഹസികയാത്ര ലോക സാഹസിക വിനോദസഞ്ചാരമേഖലയിൽ സുപ്രധാന സ്ഥാനം നേടിക്കഴിഞ്ഞു. വിപുലമായ പ്രായോഗികപഠനങ്ങൾ, മികച്ച ആസൂത്രണം, സമഗ്ര സർവേകൾ, മണ്ണ് പരിശോധനകൾ എന്നിവയ്ക്കുശേഷമാണ് പദ്ധതി

യു.എ.ഇയിലെ ശരാശരി താപനിലയെക്കാൾ 10 ഡിഗ്രി കുറവാണ് ജബൽ ജെയ്സിലുള്ളത്. അതിനാൽ വേനൽമാസങ്ങളിലും സിപ് ലൈൻ പ്രവർത്തിക്കാനാവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP