Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരിശീലനം പൂർത്തിയാകും മുമ്പേ മെറിൻ ജോസഫിനെ ആരാധകർ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണറാക്കി! നിഷേധ കുറിപ്പിറക്കി മലയാളി ഐപിഎസ് ട്രെയിനി: സൗന്ദര്യം ശാപമാകുന്നത് ഇങ്ങനെ..

പരിശീലനം പൂർത്തിയാകും മുമ്പേ മെറിൻ ജോസഫിനെ ആരാധകർ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണറാക്കി! നിഷേധ കുറിപ്പിറക്കി മലയാളി ഐപിഎസ് ട്രെയിനി: സൗന്ദര്യം ശാപമാകുന്നത് ഇങ്ങനെ..

ആവണി ഗോപാൽ

തിരുവനന്തപുരം: സൗന്ദര്യം ഒരു ശാപമാണോ, പ്രത്യേകിച്ച് ഒരു ഐപിഎസ് ഓഫീസർ കൂടിയാകുമ്പോൾ? കൊച്ചിയിലെ പുതിയ അസിസ്റ്റന്റ് കമ്മീഷണർ എന്ന പേരിൽ ഫേസ്‌ബുക്കിൽ പരക്കുന്ന ഫോട്ടോകളും കമന്റുകളും കണ്ടാൽ ഇങ്ങനെയും ചില സംശയങ്ങൾ തോന്നാം. മലയാളിയായ ഐപിഎസ് ട്രെയിനിയായ മെറിൻ ജോസഫിനെയാണ് ഫേസ്‌ബുക്കിലെ അവരുടെ ആരാധകർ തന്നെ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണറാക്കി മാറ്റിയത്! മെറിൻ കൊച്ചിയിൽ അസിസ്റ്റന്റ് കമ്മീഷണറായേക്കുമെന്ന സൂചന നൽകിയ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ വന്നതോടെയാണ് നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒടുവിൽ മെറിൻ ജോസഫിന് തന്നെ വിശദീകരണവുമായി വരേണ്ടി വന്നു. താൻ ഹൈദരാബാദിൽ ട്രെയിനിംഗിലാണെന്നും കൊച്ചി എസിപി അല്ലെന്നും മെറിൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

മെറിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലുള്ള ചിത്രങ്ങളും സ്റ്റാറ്റസും കണ്ടാണ് ഇവർ കൊച്ചി എസിപി ആകാൻ പോകുന്നു എന്ന വാർത്ത പരന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ മലായാളിയായ മൂന്നാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാകും ഇവരെന്ന കാര്യം ഓർത്തുകൊണ്ടായിരുന്നു ആരാധകർ മെറിനെ കൊച്ചി എ.സി.പി ആക്കിയത്. ഇതോടെ മെറിൻ ജോസഫിന്റെ തന്നെ ഫേസ്‌ബുക്ക് ചിതരങ്ങൾ ഫേസ്‌ബുക്കിൽ വ്യാപകമായി പ്രചരിച്ചു. വാട്ട്‌സ്ആപ്പിലടക്കം പലരും ചിത്രം ഷെയർ ചെയ്യുകയും ചെയ്തു. കൊച്ചിയിലെ അസിസ്റ്റന്റ് കമ്മീഷണർ എന്ന് കേട്ടതോടെ കമന്റുകളും പ്രവഹിക്കാൻ തുടങ്ങി. എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചോളൂ എന്ന മോഹൻലാൽ ഡയലോഗ് വച്ച് പടങ്ങളും ഇറങ്ങി. ചിലരാകട്ടെ തങ്ങളുടെ പൊലീസ് ജില്ലയിലേക്ക് സ്വാഗതം ചെയ്തും കമന്റുകളിട്ടു.

മറ്റുചിലർ ചില വിവരങ്ങൾ സഹിതമാണ് പോസ്റ്റ് ചെയ്തത്. ''കഴിഞ്ഞ മാസം അവർ കൊച്ചിയിലുണ്ടായിരുന്നു.. അടിസ്ഥാന പരിശീലനത്തിന് ശേഷമുള്ള പ്രായോഗിക പരിശീലനത്തിന്റെ ഭാഗമാണ് അന്ന് കൊച്ചിയിൽ നിയമിച്ചത്. ആ പരിശീലനം പൂർത്തിയാക്കി ഇവർ മടങ്ങി, പിന്നീട് കമ്മീഷണർ ഓഫീസ് വൃത്തങ്ങളിൽ നിന്നാണ് എ. സി. പി വാർത്ത പറക്കുന്നത്, ഇനി നിയമിച്ചാലും ക്രമസമാധാന പാലനം (ലോ ആൻഡ് ഓർഡർ അല്ലാത്ത) ഏതെങ്കിലും തസ്തികയിൽ നിയമനം ലഭിക്കാനാണ് സാധ്യത എന്ന് തോന്നുന്നു. ( അല്ല ഇനി കൊച്ചിയിൽ അസിസ്സ്റ്റന്റ് കമ്മിഷണർ ആയി വന്നാലും സന്തോഷമേയുള്ളൂ)'' - ഇങ്ങനെയായിരുന്നും ഫേസ്‌ബുക്കിലെ ഒരു കമന്റ്.

ചുരുങ്ങിയ സമയം കൊണ്ട് മെറിൻ ജോസഫ് ഐപിഎസ് ഫേസ്‌ബുക്കിൽ ഹിറ്റായതോടെയാണ് ഒടുവിൽ അവർ വിശദീകരണ പോസ്റ്റിട്ടത്. വിശദീകരണ പോസ്റ്റിട്ടതോടെ മെറിൻ എസിപി ആകാത്തതിന്റെ ദുഃഖവും പലരും ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ലൈക്ക് പേജാണ് മെറിൻ ജോസഫിന്റെ പേരിലുള്ളത്. പരിശീലന പരിപാടിയുടെ ചിത്രങ്ങൾ ഇവർ തന്നെ ഫേളോ ചെയ്യുന്നവർക്കായി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തതും.

തിരുവനന്തപുരം സ്വദേശിയായ മെറിൻ ജോസഫ് 2012ൽ ആദ്യ ശ്രമത്തിൽ തന്നെ ഐപിഎസ് നേടുകയായിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന യൂത്ത് സമ്മിറ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചതും ഈ മലയാളി യുവതിയായിരുന്നു. പരിശീലനം പൂർത്തിയാകുന്നതോടെ ശ്രീലേഖയ്ക്കും സന്ധ്യയ്ക്കും ശേഷം കേരള കേഡറിൽ ഐപിഎസ് നേടുന്ന മൂന്നാമത്തെ മലയാളി വനിതയെന്ന ബഹുമതി മെറിൻ ജോസഫിന് സ്വന്തമാക്കും. എന്തായാലും മെറിന്റെ നിയമനം എവിടെയാണെന്ന് കാത്തിരിക്കയാണ് ഫേസ്‌ബുക്കിലെ ആരാധകർ.

(ചിത്രങ്ങൾ മെറിൻ ജോസഫിന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP