ബർലിനിലെ ചാരിറ്റി ആശുപത്രിയിലെ കനത്ത സുരക്ഷാ സംവിധാനത്തെ മറികടന്ന് ഉമ്മൻ ചാണ്ടിയുടെ മുറിയിൽ ഒരു മലയാളി പെൺകുട്ടി; ചാണ്ടി ഉമ്മൻ ആദ്യം വിലക്കിയെങ്കിലും പിന്നീട് കണ്ടപ്പോൾ എന്തൊരു സന്തോഷം; പിറ്റേന്ന് ഇസിലിക്ക് ഒരു സർപ്രൈസ് കോൾ; മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം എഴുതുന്നു രസകരമായ ആ ക്ലൈമാക്സ്

മറുനാടൻ മലയാളി ബ്യൂറോ
ബെർലിൻ: ആൾക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയുടെ കരുത്തെന്ന് എല്ലാവർക്കും അറിയാം. ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുക എന്നത് അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും വിഷമകരമായ കാര്യമായിരിക്കും. അപ്പോൾ, പിന്നെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കഴിയുന്ന കാര്യമോ? ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമത്തിലിരുന്ന സമയത്ത് ഒരു പെൺകുട്ടി ഇടിച്ചുകയറി അദ്ദേഹത്തെ കണ്ടു. അതും ജർമൻ ഭാഷ പോലും അറിയാതെ, ആശുപത്രിയുടെ കനത്ത സുരക്ഷാ വലയങ്ങൾ മറികടന്ന്. തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. ആ കഥ മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം വിവരിക്കുന്നു തന്റെ കുറിപ്പിലൂടെ. ഒടുവിൽ വളരെ രസകരമായ ഒരു ക്ലൈമാക്സും.
ജോൺ മുണ്ടക്കയത്തിന്റെ കുറിപ്പ്:
ബർലിനിലെ ചാരിറ്റി യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കു ശേഷം ഉമ്മൻ ചാണ്ടി വിശ്രമത്തിലാണ്. ആശുപത്രിയിലെ കർശന സുരക്ഷാ സംവിധാനത്തെ മറികടന്ന് ഇന്നലെ ഒരു മലയാളി പെൺകുട്ടി ഉമ്മൻ ചാണ്ടിയുടെ മുറിയിൽ എത്തി.തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. റൂർക്കി ഐഐടിയിൽ എം ബി എ ചെയ്യുന്ന ഇസിലി പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആറു മാസത്തെ ഗവേഷണത്തിനായി ഒരുമാസം മുമ്പാണ് ബർലിനിൽ എത്തിയത് .
വളരെ എളുപ്പത്തിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരുടെയും അനുവാദം ചോദിക്കാതെ താമസിക്കുന്ന പോട്സ് ഡാം നരത്തിൽ നിന്ന് ഒന്നരമണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് രാവിലെ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് കൂറ്റൻ ബഹുനില മന്ദിരത്തിന്റെ അകത്തു കടക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായത് . സെക്യൂരിറ്റിക്കാരന് ജർമ്മൻ മാത്രമേ അറിയൂ.ഒരു വിധം കാലുപിടിച്ച് റിസപ്ഷനിൽ എത്തി.അവിടെ ഇരിക്കുന്നവർക്കും ജർമൻ ഭാഷ മാത്രം.ഒടുവിൽ ഇംഗ്ലീഷിൽ എഴുതി ഗൂഗിൾ ട്രാൻസ്ലേഷൻ വഴി ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ആവശ്യം അറിയിച്ചു .ആദ്യം പറ്റില്ലെന്ന് മറുപടി.രോഗിയുടെ പേര് പറഞ്ഞു. അസാധാരണമായ പേരായതുകൊണ്ടും ഇന്ത്യയിൽ നിന്നുള്ള രോഗി ആയതുകൊണ്ടും അവർക്ക് കണ്ടെത്താൻ എളുപ്പമായി.ഉമ്മൻ ചാണ്ടി. പതിമൂന്നാം നിലയിൽ റൂം നമ്പർ113 നമ്പർ ,അവർ പറഞ്ഞു.പക്ഷേ മുറിയിൽ പ്രവേശിപ്പിക്കണമെങ്കിൽ രോഗിയുടെ ബൈ സ്റ്റാൻഡറുടെ അനുവാദം വേണം.
റിസപ്ഷനിൽ ഇരുന്ന ഒരാൾ ലിഫ്റ്റിലേക്ക് നയിച്ചു.
ലീഫ്റ്റുകളുടെ നീണ്ട നിര. ഒരു ലിറ്റിൽ കയറി ഏതോ ഒരു ഫ്ളോറിൽ ചെന്നിറങ്ങി.ആകെ വിജനം, ചോദിക്കാൻ ആരുമില്ല.അവിടെ കണ്ട ഒരു കിയോസ്കിൽ 113 എന്ന്ടൈപ്പ് ചെയ്തപ്പോൾ റൂമിൽ എത്താനുള്ള വഴി കിട്ടി.അതനുസരിച്ച് മറ്റൊരു ലിഫ്റ്റിൽ കയറി പതിമൂന്നാം നിലയിൽ എത്തി.ഇടനാഴിയാകെ വിജനം . 113ാം നമ്പർ മുറിയുടെ മുന്നിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ബെർലിൻ മലയാളികളുടെ കൂട്ടം ഒന്നുമില്ല. പുറത്തൊരു കസേരയിലിരുന്ന് ഫോൺ ചെയ്യുന്ന ആളെ കണ്ടു.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ . ടിവിയിൽ കണ്ടുള്ള പരിചയം. 'ആരാണ് ? എന്താണ് ? എങ്ങനെ ഇവിടെ എത്തി? ' തുടങ്ങി 100 ചോദ്യങ്ങൾ . 'അപ്പയ്ക്ക് സംസാരത്തിന് വിലക്കുണ്ട്.സന്ദർശനം അനുവദിക്കില്ല 'എന്ന് ചാണ്ടി തീർത്തു പറഞ്ഞു.
സംസാരിക്കില്ലെന്നും ഒന്നു കണ്ടാൽ മാത്രം മതി എന്നും ഇ സിലി .ഒടുവിൽ ആ വ്യവസ്ഥയിൽ കതകു തുറന്നു .മലയാളിയാണെന്നും തിരുവനന്തപുരത്താണ് വീട് എന്നും ചാണ്ടി പരിചയപ്പെടുത്തി.ആ സമയത്ത് ഉമ്മൻ ചാണ്ടി സാറിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷവും സ്നേഹവും ആശ്വാസവും ഒരിക്കലും മറക്കില്ലെന്ന് ഇസിലി .ക്ഷീണി തനെങ്കിലും ഐശ്വര്യ പൂർണമായ മുഖം .ജനമധ്യത്തിൽ സന്തോഷം അനുഭവിക്കുന്ന ഒരു മനുഷ്യൻ ഒരു മുറിയിൽ ഒറ്റപ്പെട്ടുപോയതിന്റെ വിഷമം തിരിച്ചറിഞ്ഞ നിമിഷം .ഉമ്മൻ ചാണ്ടി പതിഞ്ഞ ശബ്ദത്തിൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ സംസാരിക്കരുതെന്ന് കൈകൊണ്ട് വിലക്കി.അഞ്ചു മിനിറ്റ് അദ്ദേഹത്തെ നോക്കി നിന്നു . ശേഷം യാത്ര പറഞ്ഞു ഇസിലി തിരിഞ്ഞു നടന്നു.പക്ഷേ താഴോട്ട് പോകാൻ വഴിയറിയില്ല.ഒടുവിൽ ചാണ്ടി ഉമ്മൻ തന്നെ താഴെ എത്തിച്ചു.
ഇത്രയും ഇസിലി പറഞ്ഞ കഥ .
ഇസിലി, എന്റെ സുഹൃത്തും സെക്രട്ടറിയേറ്റിലെ റിട്ട അഡീഷണൽ സെക്രട്ടറിയുമായ വി. ജെ. ഐസക്കിന്റെയും ഓൾ സെയിൻസ് കോളേജ് റിട്ട. പ്രൊഫ.മോളി ഐസക്കിന്റെ മകളാണ്. ഐസക്ക് പറഞ്ഞാണ് ഈ സന്ദർശന കഥ ഞാനറിഞ്ഞത്.പിന്നീട് ഇ സിലിയുമായി സംസാരിച്ചു. ഫോണിൽ വിളിച്ച് ഈ അപൂർവ്വ സന്ദർശനത്തിന്റെ കഥ പറഞ്ഞപ്പോഴാണ് അതിന്റെ രസകരമായ രണ്ടാം ഭാഗം ചാണ്ടി ഉമ്മൻപറഞ്ഞത്.പിറ്റേദിവസം നേരം വെളുത്തപ്പോൾ ഉമ്മൻ ചാണ്ടി മകനോടു പറഞ്ഞു. 'നിന്റെ കയ്യിൽ ആ കുട്ടിയുടെ നമ്പർ ഉണ്ടോ ?ഇവിടെ വരെ വരാൻ പറയുമോ ? അല്പം കഴിഞ്ഞപ്പോൾ ഇ സ്ലിയുടെ വാട്സ്ആപ്പ് മെസ്സേജ് . 'അങ്കിൾ..മകൾ മറിയ എന്നെ വിളിച്ചു.ഇവിടെ വരെ വരാമോ ?അപ്പയ്ക്ക് കാണണമെന്ന് പറയുന്നു. '' ഉമ്മൻ ചാണ്ടി സാർ പറഞ്ഞതല്ലേ ?സമയം അനുവദിക്കുമെങ്കിൽ പോണം'ഞാൻ മറുപടി കുറിച്ചു.
തൊണ്ടയിലെ അസുഖത്തിന് ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന് മാത്രമേ നാട്ടിലേക്കു തിരിക്കൂ.
ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- സച്ചിനും ബച്ചനും തൊട്ട് ഐശര്യ റായി വരെ ആരോപിതർ; മല്യ തൊട്ട് പപ്പടരാജാവ് ലംഗലിംഗം മുരുകേശനുവരെ ഷെൽ കമ്പനികൾ; ഇപ്പോൾ ഗൗതം അദാനിയും വിവാദത്തിൽ; ഇന്ത്യാക്കാരുടെ 5 ലക്ഷം കോടിയോളം ഈ രഹസ്യ ബാങ്കുകളിൽ; എന്താണ് ബ്ലാക്ക്മണി, എങ്ങനെയാണത് വെളുപ്പിക്കുന്നത്? കള്ളപ്പണക്കാരുടെ പറുദീസയായ രാജ്യങ്ങളെ അറിയാം!
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- തുടർ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തുർക്കി; സിറിയയിലും കനത്ത നാശനഷ്ടം; മരണസംഖ്യ 2300 കടന്നു; മരണനിരക്ക് ഉയർന്നേക്കുമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം തുടരുന്നു; ഇന്ത്യയും അമേരിക്കയുമടക്കം ലോകരാജ്യങ്ങളിൽ നിന്ന് സഹായ പ്രവാഹം; നൂറ്റാണ്ടുകൾക്കിടെ രാജ്യത്തെ ഏറ്റവും ദാരുണ ദുരന്തമെന്ന് എർദോഗൻ; തുടർചലനങ്ങൾ ഉണ്ടായേക്കാമെന്ന ഭീതിയിൽ ജനങ്ങൾ
- താങ്ക് യു ഇന്ത്യ, അൽഹംദുലില്ലാഹ്, പാക്കിസ്ഥാനിലെത്തി; കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ; സ്വപ്നം നിറവേറ്റാൻ ശിഹാബ് യാത്ര തുടരുമ്പോൾ ഒപ്പമുള്ള ഇന്ത്യക്കാർ മടങ്ങും; ഇനി കൂട്ട് പാക് യുട്യൂബേഴ്സ് അടക്കമുള്ളവർ
- ഒരാൾ ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ല; കിണർ കുഴിച്ചുള്ള അനുഭവപരിചയത്തിൽ സുരക്ഷാവടത്തിൽ തൂങ്ങിയിറങ്ങി ഫസലുദ്ദീൻ; കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ മുങ്ങിയ തമിഴ്നാട് സ്വദേശിയുടെ ജീവൻ രക്ഷിച്ചത് ഫസലുദ്ദീന്റെ സമയോചിത ഇടപെടൽ
- ആറ് മാസത്തോളം ഒപ്പം ഉണ്ടായിരുന്ന കുഞ്ഞിനെ വിട്ടുകൊടുക്കാൻ മനസുവന്നില്ല; കുഞ്ഞിനെ വളർത്തമ്മ കൈമാറിയത് പൊട്ടിക്കരഞ്ഞുകൊണ്ട്; കളമശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ കുട്ടിയെ ഏറ്റെടുത്ത് ചൈൽഡ് വെൽഫയർ കമ്മിറ്റി; ഇനി കണ്ടെത്തേണ്ടത് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ
- ഉമ്മൻ ചാണ്ടിക്ക് കടുത്ത ന്യുമോണിയാ ബാധ; ശ്വസന ബുദ്ധിമുട്ട് കലശലാകാതിരിക്കാൻ ബൈപാപ്പ് സംവിധാനം; പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മുൻ മുഖ്യമന്ത്രി; ജഗതിയിലെ വീട്ടിൽ നിന്ന് നെയ്യാറ്റിൻകര നിംസിലേക്ക് മാറിയത് ആന്റണിയുടെ സന്ദർശനത്തിന് പിറകേ
- 'ഓർമ ശക്തി നഷ്ടമാകുന്നു; സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നുപോയി; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു; മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ; മരുന്ന് കഴിക്കുന്നുണ്ട്'; വെളിപ്പെടുത്തലുമായി ഭാനുപ്രിയ
- കത്തോലിക്ക സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്കരിച്ചു; അഗ്നിയാണ് എന്തിനെയും ശുദ്ധിചെയ്യുന്നതെന്ന ഭർത്താവിന്റെ നിലപാടിനെ അംഗീകരിച്ചു കുടുംബവും ഇടവകയും; ലൈസാമയുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി അഗ്നിനാളങ്ങൾ; പുതു ചരിത്രം കുറിച്ചു പയ്യാമ്പലം!
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്