Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഴുമാസമായി കൊടും വേദനകൾ സഹിച്ച് കഴിയുന്നത് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ; ചെറിയ പനിയും ഛർദിയുമായി തുടങ്ങിയ അസുഖം; പിന്നീടത് നിർത്താതെയുള്ള അപസ്മാരമായി; നാലുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ; വിശദ പരിശോധനയിൽ 'ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ്' എന്ന അസുഖമെന്ന് സ്ഥിരീകരണം; ദുരിതകയത്തിൽ നിന്ന് കരയകയറാൻ നീതു നാട്ടിൽ; സകല സഹായങ്ങളും വാഗ്ദാനം ചെയ്ത് സർക്കാരും; അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ഇനി ചികിത്സ ശ്രീചിത്രയിൽ

ഏഴുമാസമായി കൊടും വേദനകൾ സഹിച്ച് കഴിയുന്നത് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ; ചെറിയ പനിയും ഛർദിയുമായി തുടങ്ങിയ അസുഖം; പിന്നീടത് നിർത്താതെയുള്ള അപസ്മാരമായി; നാലുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ; വിശദ പരിശോധനയിൽ 'ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ്' എന്ന അസുഖമെന്ന് സ്ഥിരീകരണം; ദുരിതകയത്തിൽ നിന്ന് കരയകയറാൻ നീതു നാട്ടിൽ; സകല സഹായങ്ങളും വാഗ്ദാനം ചെയ്ത് സർക്കാരും; അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ഇനി ചികിത്സ ശ്രീചിത്രയിൽ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ചെറിയ പനിയും ഛർദിയുമായിരുന്നു നീതുവിന്റെ അസുഖത്തിന്റെ ആദ്യ ലക്ഷണം. പിന്നീടത് നിർത്താതെയുള്ള അപസ്മാരമായി മാറുകയായിരുന്നു. തുടർന്ന് മാർച്ച് 27-നാണ് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നാലുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ഒന്നുമറിയാതെ കിടപ്പിലായിരുന്നു. രക്തസാമ്പിൾ അമേരിക്കയിലയച്ച് നടത്തിയ വിശദ പരിശോധനയിലാണ് 'ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസ്' എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചത്. 

അപൂർവരോഗത്തെ തുടർന്ന് ഏഴുമാസമായി അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി നീതു ഇന്ന് നാട്ടിലേത്തി സർക്കാർ സഹായത്തോടെ ശ്രീചിത്രമെഡിക്കൽ സെന്ററിലാണ് നീതുവിനെ തുടർന്ന് ചികിത്സിക്കുക.സന്ദർശകവിസയിൽ അമ്മയെകാണാൻ അബുദാബിയിലെത്തിയ നീതുവിനെ ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന അപൂർവ രോഗത്തെ തുടർന്ന് ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വാർത്ത കഴിഞ്ഞമാസമാണ് പുറംലോകം അറിയുന്നത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കിടത്തിയാണ് നീതുവിനെ കൊണ്ടുവന്നത്. നോർക്ക പ്രതിനിധികളുടെകൂടി സഹായത്തിലായിരിക്കും ആശുപത്രിയിലെത്തിക്കുന്നത്. അമ്മ ബിന്ദുവും ഒരു നഴ്സും നീതുവിനൊപ്പം എത്തിയിരിന്നു.

നീതുവിനെയും സഹോദരനെയും പോറ്റാനാണ് ബിന്ദു 12 വർഷമായി അബുദാബിയിൽ തൂപ്പുജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു നീതുവിന്റെ വിവാഹം. ഭർത്താവ് ജിതിനുമൊത്ത് ജനുവരി അവസാനമാണ് നീതു അബുദാബിയിലെത്തിയത്. മാർച്ച് 17ന് കടുത്ത പനിയും ഛർദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27ന് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ അപസ്മാരബാധയാൽ നീതു അബോധാവസ്ഥയിലായി. അരയ്ക്ക് കീഴെ ചലനശേഷിയും നഷ്ടപ്പെട്ടു. ആഴ്ചകളോളം വെന്റിലേറ്ററിലായിരുന്നു.

അരയ്ക്ക് താഴെ ചലനശേഷികൂടി നഷ്ടമായ അവസ്ഥയിലും അബുദാബിയിൽ തുടർന്ന ചികിത്സയുടെ ഫലമായി നേരിയ ബോധം തിരിച്ചുകിട്ടി. എന്നാൽ യു.എ.ഇ. സന്ദർശകവിസയിൽ എത്തുന്നവർക്ക് നൽകാവുന്ന പരമാവധി ചികിത്സാ സമയം കഴിഞ്ഞതിനാൽ സെപ്റ്റംബർ 26-ന് നാട്ടിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നീതുവിനെ എയർഇന്ത്യയിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളാവുകയും യാത്ര വീണ്ടും രണ്ടാഴ്ചയിലധികം വൈകുകയും ചെയ്തു.

ഒടുവിൽ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതിയുണ്ടായതിനെത്തുടർന്നാണ് ഇപ്പോൾ യാത്ര സാധ്യമായത്.നാട്ടിലെ ചികിത്സയ്ക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജനും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അബുദാബി സന്ദർശനവേളയിൽ സഹായമുറപ്പ് നൽകിയിരുന്നു. നാട്ടിലെ കിടപ്പാടമെല്ലാം വിറ്റാണ് ബിന്ദു കാര്യങ്ങൾ നടത്തിയത്. തുടർചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടെങ്കിലും സർക്കാർ കൈവിടില്ലെന്ന പ്രതീക്ഷയാണ് ഈ അമ്മയ്ക്ക്. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആൾക്കാരെ മനസ്സിലാവില്ല.

നീതുവിന്റെ സന്ദർശക വീസ കാലാവധി തീർന്നതു മൂലമുണ്ടായിരുന്ന 18,000 ദിർഹം പിഴ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ ഇടപെടലിലൂടെ എമിഗ്രേഷൻ അധികൃതർ എഴുതിത്ത്ത്ത്തള്ളി.നാട്ടിലേക്കു കൊണ്ടുപോകാനുള്ള ആദ്യ ശ്രമം നീതുവിന്റെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് വിഫലമായിരുന്നു. ഇതോടെ ഔട്ട്പാസിന്റെ കാലാവധിയും തീർന്നിരുന്നു. ബിജെപി എൻആർഐ സെൽ സംസ്ഥാന കൺവീനർ ഹരികുമാറാണു രണ്ടാമതും ഔട്ട്പാസ് എടുക്കാനും മറ്റും സഹായിച്ചതെന്ന് ബിന്ദു പറഞ്ഞു. നീതുവിനും അനുഗമിക്കുന്നവർക്കുമുള്ള വിമാന ടിക്കറ്റ് ഇന്ത്യൻ എംബസിയുമാണ് ഏർപ്പാടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP