Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

11 ലക്ഷം ലൈക്‌സ് ഉണ്ടായിട്ടെന്താകാര്യം; മലയാളിയുടെ പൊങ്കാലയ്ക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പാക്കിസ്ഥാൻ സേന തലവൻ; ജനറൽ അസിമിന്റെ ഓരോ പോസ്റ്റിനു കീഴിലും ഒഴുകി എത്തുന്നത് നൂറുകണക്കിന് മലയാളം തെറി വിളി! ഭാഷ ഏതെന്ന് പോലും അറിയാതെ പാക് ഭക്തർ

11 ലക്ഷം ലൈക്‌സ് ഉണ്ടായിട്ടെന്താകാര്യം; മലയാളിയുടെ പൊങ്കാലയ്ക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പാക്കിസ്ഥാൻ സേന തലവൻ; ജനറൽ അസിമിന്റെ ഓരോ പോസ്റ്റിനു കീഴിലും ഒഴുകി എത്തുന്നത് നൂറുകണക്കിന് മലയാളം തെറി വിളി! ഭാഷ ഏതെന്ന് പോലും അറിയാതെ പാക് ഭക്തർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാൻ സൈനാധിപനാണ് ജനറൽ അസിം ബജ്‌വ. പാക് സൈന്യത്തിന്റെ നേട്ടങ്ങൾ ലോകത്തെ അറിയിക്കാനുള്ള അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിനുള്ളത് പതിനൊന്ന് ലക്ഷത്തിലധികം ലൈക്കുകളുണ്ട്. പക്ഷേ രണ്ട് ദിവസം കൊണ്ട് ഇവരാരരുമല്ല അസിമിന്റെ പേജിലെ സ്ഥിരം സന്ദർശകർ. സച്ചിൻ ടെൻഡുൽക്കറെ അറിയില്ലെന്നു പറഞ്ഞ മറിയ ഷറപ്പോവയും ഇന്ത്യൻ ശാസ്ത്രലോകത്തെ അപമാനിച്ചു കാർട്ടൂൺ വരച്ച ന്യൂയോർക്ക് ടൈംസിനെയും പൊങ്കാലയിട്ട മലയാളി സൈബർ പടയാളികൾ ഇപ്പോൾ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കാളികളായിരിക്കുകയാണ്. ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തെ താഴ്‌ത്തിക്കെട്ടി സംസാരിച്ച പാക്കിസ്ഥാൻ സേനയുടെ ഡയറക്ടർ ജനറൽ അസിം ബജ്‌വയുടെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയിട്ടു മലയാളികൾ രാജ്യാഭിമാനമാണ് ഉയർത്തിക്കാട്ടിയത്. മലയാളത്തിലെ കമന്റുകൾ പാക് ജനറലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ നിറയുമ്പോൾ ഏത് ഭാഷയാണെന്ന് പോലും പാക് സൈന്യത്തിന് ആദ്യം മനസ്സിലായില്ലെന്നാണ് റിപ്പോർട്ട്. ഈ ഭാഷ മനസ്സിലാക്കാനും കമന്റുകളുടെ അർത്ഥം അറിയിക്കാൻ പ്രത്യേക സംവിധാനം ജനറൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വരുന്ന കമന്റുകൾ മുഴുവൻ തർജ്ജമ ചെയ്ത് നൽകാൻ ഇവർക്കും കഴിയുന്നില്ല.

കഴിഞ്ഞ ദിവസം പാക് അധീന കാശ്മീരിൽ നടത്തിയ ആക്രമണത്തെ സർജിക്കൽ സ്‌ട്രൈക്ക് എന്നാണ് ഇന്ത്യ പറയുന്നതെങ്കിലും അങ്ങനെയല്ലെന്നാണ് പാക് ജനറൽ അവകാശപ്പെടുന്നത്. അതിർത്തിയിൽ സ്വാഭാവികമായി നടക്കുന്ന വെടിവയ്പു മാത്രമാണത്രേ ഉണ്ടായത്. ഇതിനു പാക്കിസ്ഥാൻ സൈന്യം മറുപടി നൽകിയെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ജനറൽ അസിം ബജ്‌വ അവകാശപ്പെടുന്നു. ഇതോടെയാണ് മലയാളികൾ പൊങ്കാലയിടാൻ തുടങ്ങിയത്. പാക് ജനറൽ എന്ത് പോസ്റ്റിട്ടാലും അതിന് താഴെ മലയാളത്തിലെ കമന്റുകൾ മാത്രമാണുള്ളത്. ഡിഫൻസ്‌പ്രൊഡക്ഷൻ യോഗത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ അവസാനമായി ഇന്നലെ ഇട്ട പോസ്റ്റിൽ രണ്ടായിരത്തി എഴുന്നോറോളം മലയാളം പോസ്റ്റുകളാണ് ഉള്ളത്. ഇന്ത്യൻ ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചെന്ന് പാക് ജനറൽ അറിയിക്കുന്ന പോസ്റ്റിലെ കമന്റുകളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്. അതിന് മുമ്പുള്ള പോസ്റ്റിൽ ആയിരത്തിൽ അധികവും മറ്റൊന്നിൽ അയ്യായിരത്തോളം കമന്റുകളും നിറയുന്നു. ഇന്ത്യയുടെ ആക്രമണത്തിന് മുമ്പ് പാക് ജനറൽ ഇട്ട പോസ്റ്റിൽ പോലും മലയാളത്തിലെ തെറിവിളി നിറയുകാണ്. അതായത് പതിനായിരത്തിൽ അധികം കമന്റുകൾ പാക് ജനറലിന്റെ പേജിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

അതിർത്തി കടന്ന് ഭീകരരെ വധിച്ചതിനേക്കാൾ സന്തോഷം തോന്നിയത് മതത്തിനും രാഷ്ട്രീയത്തിനും വിശ്വാസങ്ങൾക്കും അതീതമായി എല്ലാ ഭാരതീയരും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്താനിയെന്നോ ഭേദമില്ലാതെ നവ മാദ്ധ്യമങ്ങളിലും മറ്റും പ്രതികരിച്ചു കണ്ടപ്പോഴാണ്.ഈയൊരു മനോഭാവം തുടർന്നാൽ ലോകത്തെ എറ്റവും ശക്തമായ ഒരു രാജ്യമായി ഭാരതം ഉയരുമെന്ന് നിസ്സംശയം ഉറപ്പിക്കാം...!!-അങ്ങനെ ആത്മാഭിമാനം തുളുമ്പുന്ന ഇന്ത്യയുടെ വികാരം പ്രതിഫലിപ്പിക്കുന്ന കമന്റുകളും തെറിവിളിക്കൊപ്പം പാക് ജനറലിന്റെ പേജിലുണ്ട്. 'ഒരു പൂ മാത്രം ചോദിച്ചു... ഒരു പൂക്കാലം നീ തന്നു...' ശ്രോതാക്കളെ, ആകാശവാണിയിൽ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഈ ഗാനം അവശ്യപ്പെട്ടത് പാക്കിസ്ഥാനിൽ നിന്ന് നവാസ് ഷെരീഫും സുഹൃത്തുക്കളും...-എന്നാതാണ് മറ്റൊരു രസകരമായ കമന്റ്. കള്ളാ ഹിമാറെ..... നമ്മൾ ഇന്ത്യക്കാരോട് കളിക്കേണ്ട ഇതെ വേറെ ടീമാ. നീ പോയി അഫ്ഗാൻ അതിർത്തിയിൽ പോയി പാക് താലിബാനെതിരെ കാളിക്കടാ. പോടാ പോയി തരത്തിൽ പോയി കളിക്കേടാ..-എന്ന തരത്തിലെ തെറിവിളിയും പാക് ജനറലിന്റെ പേജിൽ മലയാളത്തിലെത്തുന്നു.

മറ്റ് പ്രധാന കമന്റുകൾ ഇങ്ങനെയൊക്കെയാണ്

  • എല്ലാവരും ഇവിടെ മാത്രം കിടന്ന് തെറിവിളിച്ചാൽ... എങ്ങനാ ശരിയാകുക... കുറച്ചു മുഷറഫിനും... നവാസ് ഷെരീഫിനും കൂടെ കൊടുത്താട്ടെ..... പോയേ... പോയേ..... നമ്മളായിട്ട് ആരോടും വിവേചനം കാണിക്കരുത്... അത് നമ്മുടെ രാജ്യത്തിന് ചേർന്നതല്ലാ.....
  • മുസില്മങ്ങൾ പാകിന്റെ കൂടെ നിക്കും എന് വിചാരിച്ചാൽ പാക് നിനക്ക് തെറ്റി... ആക്രമിക്കാൻ വരുന്നത് മക്കയിൽ നിനുള്ളവരാണെങ്കിലും നീ നിന്റെ രാജ്യത്തിന്റെ ഒപ്പം നിക്കുക എന് പഠിച്ചു വളർണവരാണ് ഇന്ത്യക്കാർ
  • കേരളാ പൊങ്കാല കമ്മിറ്റിയുടെ എല്ലാ ആശംസകളും നേരുന്നു...... എങ്ങനുണ്ട് സാാാേേറേ.... വെല്ലതും മനസ്സിലാവണുണ്ടോ???..... വേണ്ടാ വേണ്ടാ എന്നു പറഞ്ഞപ്പോൾ കേട്ടില്ലല്ലോ, ഇനി അനുഭവിച്ചോ. ആ ചത്തവന്മാരുടെ ഒക്കെ ശവഅടക്കം കഴിഞ്ഞോ, ?? വരാൻ പറ്റിയില്ല, ഒന്നും തോന്നരുത്....
  • ആറ്റുകാൽ പൊങ്കാലയൊക്കെ എന്ത് ? ഇതല്ലേ ശെരിക്കും പൊങ്കാല. ഇത്രയും തെറിയഭിഷേകങ്ങൾ നടത്തിയിട്ടും യാതൊരു പ്രതികരണവും ഇല്ലല്ലോ. ചെറ്റകൾ. മക്കളെ പാക്കിസ്ഥാനി, ഇതെന്തു ഭാഷ എന്ന് നീയൊക്കെ ചിന്തിക്കുന്നുണ്ടാവും. അതേടാ നാറികളെ ഇതാണ്ടാ മലയാളം. കാർഗിൽ യുദ്ധ സമയത്തു നിന്നെയൊക്കെ പറപറപ്പിച്ച ഞങ്ങളുടെ ചങ്ക് ഇന്ത്യൻ ആർമി ഉപയോഗിച്ച കോഡ് ഭാഷ. നുമ്മടെ ട്രോളന്മാർ മാത്രം മതി നിന്റെ രാജ്യത്തിന്റെ പടം മാറ്റിവരക്കാൻ. കഞ്ഞിക്ക് വകയില്ലാത്ത പാക്കിസ്ഥാനിലെ പാവങ്ങളെ ഓർത്തു നുമ്മ ക്ഷമിക്കുന്നു.
  • 'നാണവും മാനവും ഇല്ലാത്ത മലയാളം അറിയാത്തവൻ... പാക്കിസ്ഥാനികൾ സ്‌കൂളിൽ പോകാൻ വിട്ട സമയത്ത് ബോംബ് ഉണ്ടാക്കി നടക്കുമ്പോ ആലോചിക്കണം ... ആ വാർ ആൻഡ് ലവ് സിനിമയിലും കുരുക്ഷേത്രയിലുമൊക്കെ എത്ര നന്നയിട്ടട അവന്മാർ മലയാളം പറയുന്നേ ... പഠിക്കാൻ വിട്ടാൽ പഠിക്കണം കണ്ട്രി ഫെലോസ്' എന്നു തുടങ്ങി നിരവധി കമന്റുകളാണു സൈബർ പടയാളികൾ എയ്തുവിടുന്നത്.

നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകൾ ആക്രമിച്ചെന്ന ഇന്ത്യൻ സൈന്യത്തിന്റെ അവകാശവാദം 'കെട്ടിച്ചമച്ച സത്യം' മാത്രമാണെന്നാണെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. സംഭവത്തെ നിയന്ത്രണ രേഖയിൽ പതിവായി നടക്കാറുള്ള വെടിവെപ്പിൽ ഒതുക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നു. ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക് സൈന്യം പറയുന്നു. അതിർത്തിയിലെ വെടിവെപ്പിനെ അതിർത്തികടന്നുള്ള ആക്രമണമായി വ്യാഖ്യാനിച്ച് മാദ്ധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാണിക്കാനുള്ള ഇന്ത്യയുടെ ശ്രമം കെട്ടിച്ചമച്ച സത്യമാണെന്നും പാക് സൈന്യം പ്രസ്താവനയിൽ എടുത്തുപറയുന്നു.

പാക് മണ്ണിൽ കടന്നുകയറി ഇന്ത്യ ആക്രമിച്ചിരുന്നുവെങ്കിൽ തിരിച്ചടി ഉണ്ടാകുമായിരുന്നുവെന്നുമാണ് പാക് സൈന്യത്തിന്റെ വാദം. ഇതോടെയാണ് മലയാളികൾ പാക് ജനറലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പൊങ്കാലയിടൽ തുടങ്ങിയത്. ഫെയ്ക് ഐഡി ഉപയോഗിച്ചല്ല തെറിവിളിയെന്നതും വ്യക്തമാണ്. ബഹുഭൂരിപക്ഷം പേരും സ്വന്തം ഫോട്ടോയും പേരും വെളിപ്പെടുത്തുന്ന ഐഡികൾ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP