Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

മുന്ന് കുട്ടികളേയും ഒരേ കുഴിമാടത്തിൽ സംസ്‌കരിച്ചപ്പോൾ; ഇരുവശത്തുമായി പ്രിയപ്പെട്ട മാതാപിതാക്കളും അന്ത്യവിശ്രമം; ലക്ഷ്ണി വിലാസം വീട്ടിൽ ഇനി പ്രവീണിന്റേയും കുടുംബത്തിന്റേയും ഓർമകൾ മാത്രം; ചേതനയറ്റ മൃതദേഹങ്ങളെ കണ്ട് ഉറ്റവരും ഉടയവരും വിങ്ങിപൊട്ടി; വല്യമ്മയ്ക്കും വല്യച്ചനും മരണാനന്തരക്രിയകൾ ചെയ്തത് ഒന്നുമറിയാതെ മൂന്നു വയസുകാരൻ; നേപ്പാളിൽ വിഷപ്പുക ശ്വസിച്ച് മരിച്ച ചെങ്കോട്ടുകോണം സ്വദേശി പ്രവീണിനേയും കുടുംബത്തേയും കാണാൻ ജന്മഗൃഹത്തിലേക്ക് എത്തിയത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണീരിൽ കടലായി ചെങ്കോട്ട് കോണം മാറിയപ്പോൾ ഏവരുടേയും കണ്ണുകൾ ഒരു മൂന്ന് വയസുകാരനിലേക്ക്. ഉറ്റവരും ഉടയവരും തന്റെ മുന്നിൽ ചേതനയറ്റ് കിടക്കുമ്പോൾ അവന് അറിയുന്നില്ല. മുന്നിൽ ചേതനയറ്റ് കിടക്കുന്നവർ ആരാണെന്ന്. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്‌കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവാണ് നടത്തിയത്. ചേതനയറ്റ വല്യമ്മയെ അവൻ ഒരുനോക്ക് നോക്കി.

Stories you may Like

പിന്നീട് തന്റെ സഹോദരങ്ങളെ. അച്ഛന്റെ ഒക്കത്തിരുന്നാണ് അവൻ സഹോദരങ്ങളെ കണ്ടു. പ്രവീണിനേയും ശരണ്യയുടേയും പിഞ്ചോമനകളുടേയും മൃതദേഹം കണ്ട് ഒരു നാടാകാകെ കണ്ണീരിൽ മുങ്ങിയപ്പോൾ കണ്ണീർകടലായി മാറുന്ന കാഴ്ച. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെയാണ് സംസ്‌കരിച്ചത്.. മരണക്കിടക്കിയലും അവർ ഒരുമിച്ച്. തൊട്ടപ്പുറത്തായി തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ. ഉറ്റവരും ഉടയവരും ഹൃദയം നുറുങ്ങിയാണ് കാഴ്ച കണ്ടുനിന്നത്. ഏവരുടേയും കണ്ണുകൾ ഉടക്കിയത് ആ കുഞ്ഞുങ്ങളിലേക്കും. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽ നിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ പൊട്ടിക്കരഞ്ഞാണ് ആകാഴ്ച കണ്ടത്. സന്തോഷത്തോടെ വിനോദസഞ്ചാരയാത്രക്കായി പോയ കുടുംബം ഒരു രാത്രികൊണ്ട് ചേതനയറ്റ ശരീരമായി മാറിയിരിക്കുന്നു. പലർക്കും കരച്ചിലടക്കാനായില്ല.

12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് ഇരുവശവും കൈകോർത്തുപിടിച്ചു.മൂന്ന് എയർപോർട്ട് കാർഗോ വാഹനങ്ങളിൽ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങൾ പുറത്തേക്ക്.

പ്രവീണിന്റെ സഹോദരി ഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.തുടർന്ന് ആംബുലൻസുകളിൽ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്‌നിലെ രോഹിണിഭവനിലെത്തിച്ചത്.

പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം രാവിലെ 9.30ക്ക് ശേഷം മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിക്കുകയായിരുന്നു. രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലുണ്ടായ ദുരന്തത്തിലാണ് പതിനഞ്ച് മലാളികൾ അടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ എട്ടുപേർ മരിച്ചത്. മുറിയിലെ ഹീറ്ററിൽനിന്ന് ചോർന്ന കാർബൺ മോണോക്സൈഡ് വാതകമാണ് ദുരന്തകാരണമായത്.


നേപ്പാളിലെ മക്വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവർ 15പേരാണ് വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നന്നത്.
ബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററിൽ നിന്ന വിഷവാദകം ചോർന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുറത്തുവിടുന്നത്.

അബോധാവസ്ഥയിൽ കണ്ട എട്ടുപേരേയും ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലെത്തിത്.സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ നോർക്കയുടെ ഇതപെടലിലാണ് ഇവരുടെ മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP