Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഇർഫാൻഖാനെ 'കഴുതയെന്ന് വിളിച്ച്' നടി പാർവതി തിരുവോത്ത്; 'ഖ്വാരിബ് ഖ്വാരിബ് സിംഗിളിൽ' പാർവതിയുടെ അഭിനയം കാരണം എന്നെ ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന് പേടിയുണ്ടെന്ന് ആ അനുഗൃഹീത നടൻ; കാർവാനിൽ ദുൽഖറിനൊപ്പം പൊട്ടിച്ചിരിപ്പിച്ചു; അന്താരാഷ്ട്ര സിനിമാതാരമായിട്ടും നിങ്ങൾ എല്ലാരെയും തുല്യമായി പരിഗണിച്ചുവെന്ന് ഡിക്യൂവിന്റെ ട്വീറ്റ്; ഇർഫാൻ ഖാനെ ഓർത്ത് മലയാള സിനിമാ താരങ്ങളും

ഇർഫാൻഖാനെ 'കഴുതയെന്ന് വിളിച്ച്' നടി പാർവതി തിരുവോത്ത്; 'ഖ്വാരിബ് ഖ്വാരിബ് സിംഗിളിൽ' പാർവതിയുടെ അഭിനയം കാരണം എന്നെ ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന് പേടിയുണ്ടെന്ന് ആ അനുഗൃഹീത നടൻ; കാർവാനിൽ ദുൽഖറിനൊപ്പം പൊട്ടിച്ചിരിപ്പിച്ചു; അന്താരാഷ്ട്ര സിനിമാതാരമായിട്ടും നിങ്ങൾ എല്ലാരെയും തുല്യമായി പരിഗണിച്ചുവെന്ന് ഡിക്യൂവിന്റെ ട്വീറ്റ്; ഇർഫാൻ ഖാനെ ഓർത്ത് മലയാള സിനിമാ താരങ്ങളും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: 'ഞാൻ നിങ്ങളുടെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകനാണ്. മലയാള സിനിമകൾ എനിക്ക് ഏറെ ഇഷ്ടമാണ്'- നാലുവർഷം മുമ്പ് ദുബൈയിൽ ഒരു പ്രമുഖ ചാനലിന്റെ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയ നടൻ ഇർഫാൻഖാൻ ഇത് പറയുമ്പോൾ ജനം ആർത്തിരിമ്പുകയായിരുന്നു. മറുപടി പ്രസംഗത്തിൽ മമ്മൂട്ടിയടക്കമുള്ള നടന്മാരും എടുത്തു പറഞ്ഞത് ഇർഫാൻ സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും ആദരവും ആയിരുന്നു. അന്തരിച്ച ഹോളിവുഡ് നടൻ ഇർഫാൻ ഖാൻ ശരിക്കും താരജാടകൾ ഒന്നുമില്ലാത്ത ഒരു പ്രകാശം പരത്തുന്ന മനുഷ്യൻ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മലയാള ചലച്ചിത്രലോകവും ആ അസാമാന്യ നടന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കയാണ്.

മലയാളത്തിൽ ദൂൽഖർ സൽമാനും പാർവതി തെരുവോത്തിനുമാണ് അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ അവസരം ഉണ്ടായത്. ഇരുവരും അക്കാര്യം അനുസ്മരിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. പുതിയ നടന്മാരെ അളവറ്റ് പ്രോൽസാഹിപ്പിക്കുന്ന ഇർഫാൻഖാന്റെ രീതി ഏറ്റവും ഗുണം ചെയ്തത് ബോളിവുഡ്ഡിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച നമ്മുടെ ദൂൽഖർ സൽമാന് ആയിരുന്നു. ഇത്രയും നല്ല ഒരു മനുഷ്യസനേഹിയെ താൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നായിരുന്നു കാർവാൻ എന്ന ഹിന്ദി ചിത്രത്തിന്റെ ദുൽഖർ പറഞ്ഞത്. ദുൽഖർ ലോകം അറിയേണ്ട നടൻ ആണെന്ന് ഇർഫാനും പറഞ്ഞിരുന്നു.

മുഖഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചു

ഒരു റോഡ് മൂവിയായ കാർവാനിൽ ഡിക്യുവും ഇർഫാൻഖാനും ശരിക്കും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ഒരു ഐടി പ്രൊഫഷണൽ ആണ് ചിത്രത്തിന്റെ ദുൽഖറിന്റെ നായക കഥാപാത്രം അവിനാഷ്. അത്ര താല്പര്യമില്ലാത്ത ജോലി ചെയ്യുന്നതിന്റെ അസ്വസ്ഥതകളും ഫ്രസ്ട്രേഷൻസും ഒക്കെ അയാളിൽ ധാരാളമുണ്ട്. ഫോട്ടോഗ്രഫി ആണ് അയാളുടെ ഇഷ്ടമേഖല. മാനസികമായ പൊരുത്തമോ വൈകാരികമായ അറ്റാച്ച്മെന്റോ ഒന്നുമില്ലാത്ത അച്ഛൻ അവിനാഷിനായി തെരഞ്ഞെടുത്ത ഓപ്ഷനാണ് ഐ ടി. അങ്ങനെ ഇരിക്കെ ഒരു ദിവസം ഗംഗോത്രിയിൽ തീർത്ഥാടനത്തിന് പോയ പിതാവ് അപകടത്തിൽ മരണപ്പെട്ടതായി അയാൾക്ക് ഫോൺ വരുന്നു. ട്രാവൽ ഏജൻസിക്കാർ പാക്ക് ചെയ്ത് വിട്ട ബോഡി തീർത്തും മെക്കാനിക്കലായി ക്രിമറ്റോറിയത്തിൽ വെക്കാൻ ചെന്ന സമയത്ത് കൂട്ടുകാരൻ ഷൗക്കത്ത് ആണ് ഒരു സ്ത്രീയുടെ ബോഡിയാണ് പെട്ടിയിലുള്ളതെന്ന് കണ്ടെത്തുന്നത്. ഇർഫാൻ ഖാൻ ആണ് ഷൗക്കത്ത് എന്നതിൽ നിന്നു തന്നെ കാര്യങ്ങൾ കൂടുതൽ പറയാതെ വ്യക്തമാവുമല്ലോ. ഇർഫാൻ വായ തുറന്നാൽ തിയേറ്ററിൽ ചിരിയാണ്. സംഭാഷണങ്ങളൊന്നുമില്ലാത്ത ചെറിയ മുഖഭാവങ്ങളും ചലനങ്ങളും വരെ കാണികളെ ഇളക്കിമറിക്കുന്നു. കുറേക്കുടി പ്രേക്ഷക അംഗീകാരം കിട്ടേണ്ട ചിത്രമായിരുന്നു അത്.

ഇർഫാന്റെ മരണവാർത്തയറിഞ്ഞശേഷമുള്ള ട്വീറ്റിൽ ദൂൽഖർ ഇങ്ങനെ പറയുന്നു. -'നിങ്ങളായിരുന്നു ഈ മഹത്തായ പ്രതിഭ, ജീവനുള്ള ഇതിഹാസം, ഒരു അന്താരാഷ്ട്ര സിനിമാതാരം. എന്നിട്ടും, നിങ്ങൾ ഞങ്ങളെ എല്ലാവരോടും കാർവാനോടും നിങ്ങൾ കണ്ടുമുട്ടിയ എല്ലാവരോടും തുല്യമായി പരിഗണിച്ചു. നിങ്ങളുടെ സ്വഭാവത്തിന്റെ ചില അനായാസതയിലൂടെ, നിങ്ങൾ എല്ലാവരേയും കുടുംബം പോലെയാക്കി.നിങ്ങൾ ദയയും നർമ്മവും ആകർഷകവും ജിജ്ഞാസുവും പ്രചോദനവും അനുകമ്പയും എല്ലായ്‌പ്പോഴും രസകരവുമായിരുന്നു. ഒരു വിദ്യാർത്ഥിയെയും ആരാധകനെയും പോലെ ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചു. നിങ്ങൾക്ക് നന്ദി'.

പാർവതി അതീവ പ്രതിഭാധനയായ നടി

ഇർഫാൻഖാനും മലയാളത്തിന്റെ പാർവതിയും ഒന്നിച്ച 'ഖ്വാരിബ് ഖ്വാരിബ് സിംഗിളും' ശ്രന്ധേയമായ ചിത്രമായിരുന്നു. ഇർഫാൻഖാനെ പാർവതി കഴുതയെന്ന് വിളിക്കുന്ന ട്രയിലർ എറെ ശ്രദ്ധേയമായിരുന്നു. തനുജ ചന്ദ്ര സംവിധാനം ചെയ്ത ചിത്രം വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് 'ഖരീബ് ഖരീബ് സിംഗിളിൽ പറഞ്ഞത്.മുപ്പതുകളുടെ മധ്യത്തിലുള്ള വിധവയായ ജയ ശശിധരൻ എന്ന കഥാപാത്രമായി പാർവതി എത്തിയപ്പോൾ യോഗി എന്ന കവിയുടെ കഥാപാത്രമായാണ് ഇർഫാൻ വേഷമിട്ടത്.
പാർവതിയുടെ അഭിനയത്തെ പുകഴ്‌ത്തിയും അന്ന് ഇർഫാൻ ഒരു കുറിപ്പ് ഇട്ടിരുന്നു. 'എവിടെ പോയാലും ഏത് ചിത്രം ആരുടെ കൂടെ എടുത്താലും തന്റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നു' എന്ന് പറയുന്ന കുറിപ്പുകളോടെയാണ് ഇർഫാൻ ചിത്രത്തിന്റെ പ്രമോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ളത്. പാർവതിയും ഈ കുറിപ്പുകളോട് അങ്ങേയറ്റം സ്‌നേഹത്തോടെയാണ് പ്രതികരിച്ചിട്ടുള്ളത്.

'പാർവതി ഞാൻ കണ്ണുനീരിനെ വെറുക്കുന്നു. മുംബൈയിൽ വേഗം കണ്ടുമുട്ടാം. കൊൽക്കത്തയിലെ ഡേറ്റ് ഞാൻ മാത്രമായി അവസാനിച്ചു'. ഇർഫാൻ കുറിച്ചു.ഇതിന് പാർവതി മറുപടിയും നൽകിയിട്ടുണ്ട്. 'ഇർഫാൻ ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല ഡേറ്റിംഗിനായി കാത്തിരുപ്പുമില്ല' എന്നായിരുന്നു പാർവതിയുടെ മറുപടി.ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടികൾക്കിടെ പാർവതിയെ വാനോളം പ്രശംസിച്ചിരുന്നു ഇർഫാൻ ഖാൻ. 'പാർവതി വലിയൊരു പ്രതിഭയാണ്. അവർക്ക് ധാരാളം ആരാധകരുണ്ട് അതുകൊണ്ട് തന്നെ എന്നെ ചിത്രത്തിൽ ആരെങ്കിലും ശ്രദ്ധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ചെറിയ പേടിയുണ്ട്. അവരിത്രയും പ്രതിഭാധനയായ നടിയായിരുന്നില്ലെങ്കിൽ ഒരുപക്ഷെ ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി ഇത്ര നന്നായി വരില്ലായിരുന്നു' - ഇർഫാൻ പറഞ്ഞു. ഇപ്പോൾ ഇർഫാനുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റും വെറൽ ആവുകയാണ്.

'തുടക്കം മുതലേ നിങ്ങളുടെ കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എല്ലായ്‌പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉൾപ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഔദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്....എന്നും ഓർക്കുന്നു ഇർഫാൻ' -പാർവതി കുറിച്ചു.

മമ്മൂട്ടിയും മോഹൻലാലും പ്രഥ്വീരാജും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും സംവിധായകരും ഇർഫാൻഖാന്റെ നിര്യാണത്തിൽ അനുശോചിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP