Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് സൈബർ ആക്രമണം; പ്രസ് സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന സൈബർ ആക്രമണങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്; പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കേണ്ടത് ജനാധിപത്യപരമായ സഹിഷ്ണുത കൂടിയാണ്; മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനവുമായി മലയാള മനോരമ മുഖപ്രസംഗം

അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് സൈബർ ആക്രമണം; പ്രസ് സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന സൈബർ ആക്രമണങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്; പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കേണ്ടത് ജനാധിപത്യപരമായ സഹിഷ്ണുത കൂടിയാണ്; മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വിമർശനവുമായി മലയാള മനോരമ മുഖപ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മാധ്യമപ്രവർത്തകർക്ക് എതിരായ സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കു സിപിഎമ്മിനും എതിരെ വിമർശനവുമായി മലയാള മനോരമ എഡിറ്റോറിയൽ. അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് സൈബർ ആക്രമണം നടക്കുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും ശുഭസാധ്യതകളത്രയും മറന്ന്, ശത്രുവായി തോന്നുന്നവരെ ഹീനമായി അപമാനിക്കാൻ തുനിഞ്ഞിറങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. അപ്രിയ യാഥാർഥ്യങ്ങളെയും അതിൽനിന്നും ഉയരുന്ന ചോദ്യങ്ങളെയും നേരിടാൻ വയ്യാത്തവരുടെ അസഹിഷ്ണുതയാണ് മാധ്യമപ്രവർത്തകരോടുള്ള സൈബർ ആക്രമണമെന്നും മനോരമം മുഖപ്രസംഗത്തിൽ പറയുന്നു.

വനിതാ മാധ്യമപ്രവർത്തകരെയടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ ഗുണ്ടകളെ നിലയ്ക്കുനിർത്തേണ്ടതു കാലത്തിന്റെ ആവശ്യമായിരിക്കുന്നെന്നും ലേഖനത്തിൽ പറയുന്നു. അധികാര രാഷ്ട്രീയത്തിന്റെ തണലിലാണ് ഈ സൈബർ ആക്രമണമെന്നത് ഇക്കാര്യത്തെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റുകയാണ്. കാലികവിഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുമ്പോൾ ഉത്തരംമുട്ടുന്നവർ, സൈബർ ലോകത്തെ മലിനമായ നിഴൽയുദ്ധങ്ങളിലേക്കു നീങ്ങുന്നത് മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കലാണെന്നും താൽപര്യമില്ലാത്ത മാധ്യമപ്രവർത്തകരുടെ നേരെ കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം എക്കാലവും നിലയുറപ്പിച്ച രാഷ്ട്രീയ കേരളംതന്നെയാണ് അപമാനിക്കപ്പെടുന്നതെന്നും മനോരമയുടെ മുഖപ്രസംഖത്തിൽ പറയുന്നു.

വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണു സിപിഐ.എം അനുഭാവികളും മറ്റും മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം ശക്തമാക്കിയതെന്നും മനോരമ ആരോപിച്ചു. സർക്കാരിനെതിരായ വാർത്തകളുടെയും ചോദ്യങ്ങളുടെയും പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവർ നടത്തുന്ന സൈബർ ആക്രമണങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ഇതു സംബന്ധിച്ച് പത്രപ്രവർത്തക സംഘടനയായ കെ.യു.ഡബ്ല്യു.ജെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറയുകയുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാരിനും സുസജ്ജമായ സൈബർ സംവിധാനം ഒപ്പമുണ്ടെന്നിരിക്കെയാണ് കേരളമാകെ ചർച്ച ചെയ്ത ഇങ്ങനെയൊരു വിവാദ സംഭവം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞതെന്നതു മറ്റൊരു വശമെന്നും ലേഖനത്തിൽ പറയുന്നു.

എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ പരാമർശത്തിനെതിരെയും മുഖപ്രസംഗത്തിൽ വിമർശനം ഉയർന്നു. ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്തിരിക്കുന്നയാൾ പുലർത്തേണ്ട നീതിബോധത്തിനു പകരം, അസഹിഷ്ണുത കയ്ക്കുന്ന വാക്കുകളാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നാണ് മനോരമയുടെ മുഖപ്രസംഗത്തിൽ പറയുന്നത്. മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സൈബർ ആക്രമണത്തോടു ബന്ധപ്പെട്ടു പ്രഖ്യാപിച്ച പൊലീസ് അന്വേഷണവും അധികാര രാഷ്ട്രീയത്തോടു വിധേയത്വം പ്രഖ്യാപിക്കുന്നതാവരുതെന്നും സമൂഹമാധ്യമങ്ങളെ അപകീർത്തി പ്രചാരണത്തിനു വേദിയാക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കി വേണം പൊലീസ് സ്വന്തം വിശ്വാസ്യത തെളിയിക്കാൻ. അതോടൊപ്പം, ഇത്തരം നീചമനസ്സുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോരുന്ന രീതി രാഷ്ട്രീയപ്പാർട്ടികൾ അവസാനിപ്പിക്കുകയും വേണം. പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കേണ്ടത് ജനാധിപത്യപരമായ സഹിഷ്ണുത കൂടിയാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP