Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

സാന്റിയാഗോ മാർട്ടിൻ ഇനി മുതൽ മനോരമയ്ക്ക് കള്ളനല്ല! മാർട്ടിൻ കള്ളൻ എന്നുതോന്നിയാലും ഒന്നും എഴുതുകയില്ല; ലോട്ടറി രാജാവ്, ലോട്ടറി മാഫിയ കൊള്ളക്കാരൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് മാർട്ടിനെ വിശേഷിപ്പിച്ചതിന് പ്രായശ്ചിത്തമായി മാപ്പുപറഞ്ഞു മനോരമ; സിക്കിമിലും നാഗാലാൻഡിലും മനോരമയ്ക്ക് എതിരെയുള്ള കേസുകൾ തീർക്കാൻ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുമായി മനോരമയുടെ ഒത്തുതീർപ്പ്; ജസ്റ്റിസ് കുര്യൻ ജോസഫിന്റെ മധ്യസ്ഥതയിൽ എല്ലാം കോംപ്രമൈസാക്കി മാപ്പ് പ്രസിദ്ധീകരിച്ച് തടിയൂരി മനോരമ

സാന്റിയാഗോ മാർട്ടിൻ ഇനി മുതൽ മനോരമയ്ക്ക് കള്ളനല്ല!  മാർട്ടിൻ കള്ളൻ എന്നുതോന്നിയാലും ഒന്നും എഴുതുകയില്ല; ലോട്ടറി രാജാവ്, ലോട്ടറി മാഫിയ കൊള്ളക്കാരൻ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് മാർട്ടിനെ വിശേഷിപ്പിച്ചതിന് പ്രായശ്ചിത്തമായി മാപ്പുപറഞ്ഞു മനോരമ; സിക്കിമിലും നാഗാലാൻഡിലും മനോരമയ്ക്ക് എതിരെയുള്ള കേസുകൾ തീർക്കാൻ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനുമായി മനോരമയുടെ ഒത്തുതീർപ്പ്; ജസ്റ്റിസ് കുര്യൻ ജോസഫിന്റെ മധ്യസ്ഥതയിൽ എല്ലാം കോംപ്രമൈസാക്കി മാപ്പ് പ്രസിദ്ധീകരിച്ച് തടിയൂരി മനോരമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ഇതര സംസ്ഥാന ലോട്ടറിയുടെ പേരിൽ മലയാളികളുടെ കോടികൾ തട്ടിയെടുത്ത സാന്റിയാഗോ മാർട്ടിനുമായി മലയാള മനോരമ ദിനപത്രം കേസുകളുടെ കാര്യത്തിൽ ഒത്തുതീർപ്പായി. മനോരമ തന്നെയാണ് ഇക്കാര്യം വായനക്കാരെ അറിയിച്ചത്. സാന്റിയാഗോ മാർട്ടിനെപ്പറ്റി 'ലോട്ടറി രാജാവ്', 'ലോട്ടറി മാഫിയ', 'കൊള്ളക്കാരൻ' തുടങ്ങിയ പദങ്ങൾ എഴുതാൻ ഇടയായതിൽ മാനേജ്‌മെന്റ് നിർവ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിൻവലിക്കുന്നുവെന്നും അറിയിച്ചു. ഇപ്രകാരമുള്ള വാർത്തകളുടെയും പദപ്രയോഗങ്ങളുടെയും പേരിൽ മാർട്ടിനും അദ്ദേഹത്തിന്റെ ബിസിനസിനും കളങ്കം നേരിട്ടതായ പ്രതീതിയുണ്ടായതിനും ഖേദം വ്യക്തമാക്കി.

സിക്കിം ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിലാണ് സാന്റിയാഗോ മാർട്ടിനും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും മലയാള മനോരമയും തമ്മിൽ നിലവിലുള്ള എല്ലാ കേസുകളും രമ്യമായി പരിഹരിക്കാൻ തീരുമാനമായതെന്ന് പത്രം പറയുന്നു.

മാർട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മലയാള മനോരമ ദിനപത്രത്തിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും വന്ന വാർത്തകൾ ഒന്നുംതന്നെ അദ്ദേഹത്തെ വ്യക്തിപരമായോ, അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നു മനോരമ തുറന്ന മനസ്സോടെ വിശദീകരിച്ചു.

സാന്റിയാഗോ മാർട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാർത്തകൾ ഭാവിയിൽ പ്രസിദ്ധീകരിക്കേണ്ടി വന്നാൽ അവ പത്രധർമത്തോടും ധാർമിക മൂല്യങ്ങളോടും നീതി പുലർത്തിത്തന്നെയാവുമെന്നും മധ്യസ്ഥചർച്ചകളിൽ മനോരമ വ്യക്തമാക്കി. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ, സിക്കിമിലും നാഗാലാൻഡിലും നിലവിലുള്ള എല്ലാ കേസുകളും രമ്യമായി അവസാനിപ്പിക്കാനും മേലിൽ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ വ്യവഹാരങ്ങളും ഉണ്ടാവുകയില്ലെന്നും പരസ്പരം ധാരണയായി.

കേരളത്തിൽ അടക്കം വീണ്ടും ലോട്ടറി ബിസിനസ് പ്ലാനുമായി സാന്റിയാഗോ മാർട്ടിനും കൂട്ടരും രംഗത്തുണ്ട്. മിസോറം ലോട്ടറി സംസ്ഥാനത്തേക്കു വീണ്ടും കടന്നുവരുന്നതിന്റെ വ്യക്തമായ സൂചനകൾ സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണു സമ്മാനങ്ങളിൽ അടുത്തിടെ വർധന വരുത്തിയിരുന്നു. ലോട്ടറി ഏജന്റുമാർ ഓരോരുത്തരും ജിഎസ്ടി രജിസ്റ്റ്രേഷൻ എടുക്കുന്നത് ഒഴിവാക്കാനായി ലോട്ടറി ക്ഷേമ നിധി ബോർഡിന്റെ പേരിൽ ഒറ്റ രജിസ്റ്റ്രേഷൻ എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. മന്ത്രി ഇത് അവഗണിക്കുകയായിരുന്നു.

കള്ളപ്പണം തടയൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ സാന്റിയാഗോ മാർട്ടിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഈ വർഷം ജനുവരിയിൽ ഉത്തരവിട്ടിരുന്നു. സാന്റിയാഗോ മാർട്ടിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇങ്ങനെ നിർദ്ദേശിച്ചത്.കഴിഞ്ഞ ഡിസംബർ 17-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ ഹാജരാവണമെന്നു നിർദ്ദേശിച്ച് മാർട്ടിന് സമൻസ് അയച്ചിരുന്നു. എന്നാൽ അന്ന് ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് വീണ്ടും ഹാജരായാൽ അറസ്റ്റുണ്ടായേക്കുമോ എന്ന് ഭയന്നാണ് മാർട്ടിൻ മുൻകൂർ ജാമ്യം തേടിയത്. നേരത്തേ ഈ കേസിൽ മാർട്ടിന് ജാമ്യം ലഭിച്ചതിനാൽ വീണ്ടും അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. എൻഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

സാൻഡിയാഗോ മാർട്ടിന്റെ അക്കൗണ്ടന്റ് പഴനിസ്വാമിയെ ദുരൂഹ സാഹചര്യത്തിൽ (45) കുളത്തിൽ മരിച്ചനിലയിൽ ഈ മാസമാദ്യം കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ വെള്ളക്കിണർ ഉരുമാണ്ടംപാളയം സ്വദേശിയെയാണ് വെള്ളിയാഴ്‌ച്ചയോടെ മരിച്ച നിലയിൽ കണണ്ടെത്തിയത്. കാരമട വെള്ളിയങ്കാടിനടുത്തുള്ള കോർപറേഷന്റെ ജലശുദ്ധീകരണശാലയ്ക്ക് എതിർവശത്തുള്ള കുളത്തിലാണ് ജഡം കാണപ്പെട്ടത്. ചൊവ്വാഴ്ച രാജ്യവ്യാപകമായി എഴുപതോളം സ്ഥലങ്ങളിൽ മാർട്ടിന്റെ സ്ഥാപനങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

25വർഷമായി മാർട്ടിന്റെ ഹോട്ടലിലെ എക്കൗണ്ടന്റായിരുന്നു പഴനിസ്വാമി. ആദായ നികുതി വകുപ്പദ്യോഗസ്ഥർ വാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ പഴനിസ്വാമിയേയും മാർട്ടിനേയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ നാലാം ദിവസവും ആദായനികുതിവകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് മരണം. കാണാതായ ഇയാളെ അന്വേഷിക്കുന്നതിനിടെയാണ് ഇരുചക്രവാഹനം കുളത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP