Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വിമ്മിങ് പൂളിൽ വച്ച് സഹമത്സരാർത്ഥിയുമായി ശരീരം പങ്കുവെച്ച റഷ്യൻ സുന്ദരിയെ കെട്ടിയ മലേഷ്യൻ രാജാവിന് പകരം പുതിയ രാജാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി കർമ്മങ്ങൾ ആരംഭിച്ചു; കിരീടം തെറിച്ചിട്ടും അതിസുന്ദരിയായ ഭാര്യയെ ചേർത്ത് പിടിച്ച് സ്ഥാനം ഒഴിഞ്ഞ രാജാവ് സുൽത്താൻ മുഹമ്മദ്

സ്വിമ്മിങ് പൂളിൽ വച്ച് സഹമത്സരാർത്ഥിയുമായി ശരീരം പങ്കുവെച്ച റഷ്യൻ സുന്ദരിയെ കെട്ടിയ മലേഷ്യൻ രാജാവിന് പകരം പുതിയ രാജാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി കർമ്മങ്ങൾ ആരംഭിച്ചു; കിരീടം തെറിച്ചിട്ടും അതിസുന്ദരിയായ ഭാര്യയെ ചേർത്ത് പിടിച്ച് സ്ഥാനം ഒഴിഞ്ഞ രാജാവ് സുൽത്താൻ മുഹമ്മദ്

മറുനാടൻ ഡെസ്‌ക്‌

ക്വാലലംപുർ : അതിസുന്ദരിയായ യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ സ്ഥാനം തെറിച്ച രാജാവിന് പകരക്കാരനെ തിരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ മലേഷ്യയുടെ തലപ്പത്ത് നടക്കുന്നത്. സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് വിവാഹം കഴിച്ച റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന വിവോഡിന ഒരു റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ പുറത്തായതോടെയാണ് രാജാവിന് കുരുക്ക് വീണത്. വിവിധ പ്രവിശ്യകളുടെ തലവന്മാർ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നതിനായി ഒത്തുചേർന്നു. വടക്കൻ പ്രവിശ്യയായ പെരക്കിലെ സുൽത്താൻ നസ്റിൻ ഷാ ആണ് താൽക്കാലികമായി പദവി വഹിക്കുന്നത്. പുതിയ രാജാവിനെ വൈകാതെ തിരഞ്ഞെടുക്കും.

നവംബർ മുതൽ ചികിൽസാർഥം അവധിയിലായിരുന്ന സുൽത്താൻ മുഹമ്മദ് അഞ്ചാമൻ (49), റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്‌സാന വിവോഡിനയെ (25) വിവാഹം ചെയ്തതിനു പിന്നാലെയാണു സ്ഥാനമൊഴിഞ്ഞതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. 2015 ലെ മിസ് മോസ്‌കോ ആയ ഒക്‌സാന, ഇസ്ലാം മതം സ്വീകരിച്ചതായും പറയുന്നു. എന്നാൽ വാർത്തയോടു രാജകുടുംബം പ്രതികരിച്ചിട്ടില്ല.

അഞ്ച് വർഷം രാജാവായി വാഴേണ്ടിയിരുന്ന ഇദ്ദേഹം പൊടുന്നനെ സ്ഥാനമൊഴിഞ്ഞതിന്റെ കാരണം കൊട്ടാരം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മലേഷ്യൻ രാജവംശത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു രാജി ഇതാദ്യമാണ്. മലേഷ്യയിലെ നോർത്ത് ഈസ്റ്റ് കെലൻടാൻ സ്റ്റേറ്റിലെ ഭരണാധികാരിയായി സുൽത്താൻ അധികാരമേറ്റിരുന്നത് 2016 ഡിസംബറിലായിരുന്നു. മലേഷ്യയിൽ ചെറുപ്പത്തിൽ രാജാവാകുന്നവരിൽ ഒരാളെന്ന ബഹുമതിയും ഇതിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു സുൽത്താൻ മുഹമ്മദ് റഷ്യൻ സുന്ദരി ഓക്‌സാനയെ ആഡംബരപൂർണമായ ചടങ്ങിൽ വച്ച് വിവാഹം ചെയ്തിരുന്നത്. രാജാവിനെ വിവാഹം ചെയ്യുന്നതിനായി ഓക്‌സാന തന്റെ മോഡലിങ് കരിയർ പോലും ഉപേക്ഷിച്ചിരുന്നു. എന്നാൽ ടിവി ഷോയിൽ പങ്കെടുക്കുന്നതിനിടെ മറ്റൊരു മത്സരാർത്ഥിയുമായി സ്വിമ്മിങ് പൂളിൽ വച്ച് ഓക്‌സാന ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ അതിനിടെ പുറത്തായതാണ് രാജാവിന്റെ കിരീടം തെറിപ്പിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നത്. 3 വർഷം കൂടി കാലാവധി ശേഷിക്കെയാണു രാജാവ് സ്ഥാനമൊഴിഞ്ഞത്. 9 മലയ പ്രവിശ്യകളുടെ തലവന്മാരിൽ നിന്നാണു രാജാവിനെ തിരഞ്ഞെടുക്കുക. അധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്തമായ മലേഷ്യയിൽ, രാജാവിന്റേത് ആലങ്കാരിക പദവിയാണ്.

15ാമത്തെ രാജാവിന്റെ സ്ഥാനത്ത് നിന്നും സുൽത്താൻ മുഹമ്മദ് ജനുവരി ആറിന് രാജി വച്ചിരിക്കുന്നുവെന്നാണ് മലേഷ്യൻ കൊട്ടാരത്തിൽ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രസ്താവന സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ഡോക്ടറുടെ മകളായ ഓക്‌സാന 2015ലായിരുന്നു മിസ് മോസ്‌കോ കിരീടം ചൂടിയത്. അതിന് മുമ്പ് ചൈന, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ ഇവർ മോഡലായി പ്രവർത്തിച്ചിരുന്നു. നവംബർ 22ന് മോസ്‌കോ സബർബായ ബാർവിഖയിൽ വച്ചായിരുന്നു രാജാവിന്റെയും ഓക്‌സാനയുടെയും ആഡംബര വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് മതംമാറിയ ഓക്‌സാന മുസ്ലിം പേരായ റിഹാന സ്വീകരിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP