Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തിന് എല്ലാം വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ കണ്ണുതുറന്നു കാണണം ഇത്തവണത്തെ എസ്എസ്എൽസി ഫലം; നാല് തെക്കൻ ജില്ലകളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറത്ത് ജനസംഖ്യാ ആനുപാതികമായി പകുതി പോലും സ്‌കൂളുകൾ ഇല്ല; എന്നിട്ടും പരിമിതികളോട് പടവെട്ടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ മുന്നിലായ മലപ്പുറത്തെ ചുണക്കുട്ടികൾ ആഘോഷം നിർത്തുന്നില്ല; വിജയ ശതമാനം കുത്തനെ ഉയർപ്പോൾ നെറ്റിചുളിച്ചവർക്ക് ഇപ്പോൾ മൗനം

മലപ്പുറത്തിന് എല്ലാം വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിക്കുന്നവർ കണ്ണുതുറന്നു കാണണം ഇത്തവണത്തെ എസ്എസ്എൽസി ഫലം; നാല് തെക്കൻ ജില്ലകളേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന മലപ്പുറത്ത് ജനസംഖ്യാ ആനുപാതികമായി പകുതി പോലും സ്‌കൂളുകൾ ഇല്ല; എന്നിട്ടും പരിമിതികളോട് പടവെട്ടി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ മുന്നിലായ മലപ്പുറത്തെ ചുണക്കുട്ടികൾ ആഘോഷം നിർത്തുന്നില്ല; വിജയ ശതമാനം കുത്തനെ ഉയർപ്പോൾ നെറ്റിചുളിച്ചവർക്ക് ഇപ്പോൾ മൗനം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഒരു പത്ത് വർഷം മുമ്പ് വരെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ നിലവാരം താഴ്ന്ന അവസ്ഥയിലായിരുന്നു. ഇടയ്‌ക്കൊന്ന് കൂടുതൽ വിദ്യാർത്ഥികൾ അവിടെ നിന്നും വിജയിച്ചു കയറുകയും സംസ്ഥാനത്തെ മറ്റ് ജില്ലകളോട് കിടപിടിക്കുന്ന വിധത്തിൽ വിജയശതമാനം ഉയർത്തുകയും ചെയതതോടെ നെറ്റിചുളിച്ചവരും ഉണ്ടായിരുന്നു. മുസ്ലിം ഭൂരിപക്ഷത്തിന്റെ പേരിൽ ചിലദേശീയ മാധ്യമങ്ങളിൽ അവഹേളനം തുടരുമ്പോഴും തല ഉയർത്തിപ്പിടിച്ച് നേരിട്ട പാരമ്പര്യമായിരുന്നു മലപ്പുറത്തിനുള്ളത്. ഇത്തവണ എസ്എസ്എൽസി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ തുടങ്ങിയ ആഘോഷം മലപ്പുറത്ത് അവസാനിക്കുന്നില്ല. എല്ലാ സൗകര്യങ്ങളുമുള്ള മറ്റു ജില്ലകളേക്കാൾ ഉയർന്നവിജയമാണ് എസ്എസ്എൽസി പരീക്ഷയിൽ മലപ്പുറം നേടിയത്.

ഏറ്റവുമധികം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരാവുകയും ഏറ്റവുമധികം പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടുകകയും ചെയ്ത ജില്ലയെന്ന സ്വന്തം റെക്കോർഡ് വീണ്ടും തിരുത്തിയെഴുതുകയാണ് മലപ്പുറം ചെയ്തത്. എസ്എസ്എൽസി പരീക്ഷയെഴുതിയ 80,052 വിദ്യാർത്ഥികളിൽ 78,335 പേരും ഉപരിപഠനത്തിന് അർഹതനേടുകയും 5970 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തതോടെ ഈ കണക്കുകളിൽ മറ്റെല്ലാ ജില്ലകളെയും മലപ്പുറം പിന്നിലാക്കി. ഇതോടെ എന്തും ആഘോഷമാക്കുന്ന മലപ്പുറം പതിവുപോലെ ആഘോഷത്തിമിർപ്പിലാണ്.

വിജയശതമാനം കഴിഞ്ഞ വർഷത്തെ 97.76ൽനിന്ന് 97.85ൽ എത്തിയതെല്ലാം മലപ്പുറത്തുകാർക്ക് നേട്ടമാകുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ ഉപരിപഠനത്തിന് അർഹരാക്കിയ സ്‌കൂൾ ഇത്തവണയും ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ്. 2409 കുട്ടികളിൽ 2406 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ സ്‌കൂളും എടരിക്കോട് തന്നെയായിരുന്നു. 284.ഇതെല്ലാം മലപ്പുറത്തുകാർക്ക് ആഹ്ലാദിക്കാൻ വക നൽകുന്നതായിരുന്നു.

ഏറ്റവും കൂടുതൽ എസ്എസ്എൽസി പരീക്ഷയിൽ എഴുതിയ മലപ്പുറ വിജയശതമാനത്തിലും മറ്റും മുന്നിൽ നിൽക്കുമ്പോഴും നിഴലിക്കുന്നത് സ്‌കൂളുകളുടെ എണ്ണത്തിലെ പിന്നോക്കാവസ്ഥയാണ്. കേരളത്തിന്റെ നാല് തെക്കൻ ജില്ലകളിലെ മൊത്തം കുട്ടികളെക്കാൾ കൂടുതൽ കുട്ടികൾ മലപ്പുറം ജില്ലയിൽ മാത്രം പരീക്ഷ എഴുതിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മൊത്തം പരീക്ഷയ്ക്ക് ഇരുന്ന കുട്ടികളോളം വരും മലപ്പുറമെന്ന ജില്ലയിലെ വിദ്യാർത്ഥികളുടെ കണക്കുകൾ. എന്നാൽ സ്‌കൂളുകളുടെ അവസ്ഥ പരിഗണിക്കുമ്പോഴാണ് മലപ്പുറത്തെ അസൗകര്യങ്ങളെ കുറിച്ച് വ്യക്തമാകുക.

ഈ നാല് ജില്ലകളിലെ സ്‌കൂളുകളുടെ ആകെയുള്ള എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മലപ്പുറത്തുള്ള സ്‌കൂളുകളെ എണ്ണം കുറവാണ്. നാല് ജില്ലകളിലായി എഴുനൂറിലേറെ ഹൈസ്‌ക്കൂളുകൾ ഉണ്ടെങ്കിൽ മലപ്പുറത്തുള്ളത് 261 ഹൈസ്‌ക്കൂളുകളാണ്. വിദ്യാർത്ഥികളുടെ സംഖ്യ പരിശോധിച്ചാൽ ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം വളരെ ഉയർന്ന നിലയിലാകും എന്ന് വ്യക്തം. കണക്കുകൾ പരിശോധിക്കുമ്പോൾ മലപ്പുറത്ത് വേണ്ടത് എഴുനൂറോളം സ്‌കൂളുകളാണ്. എന്നാൽ വലിയ ജില്ല ആയതിനാൽ ഇതിന്റെ പകുതി പോലും സ്‌കൂളുകൾ ഇല്ലാത്ത അവസ്ഥയാണ് മലപ്പുറത്ത്.

കാലങ്ങളോളും വിദ്യാഭ്യാസ വകുപ്പ് കൈവശം വെക്കുന്നത് മുസ്ലിംലീഗാണ് എന്നതിനാൽ എല്ലാം മലപ്പുറത്തിന് വാരിക്കോരി നൽകുന്നു എന്ന പ്രചരണം ശക്തമായിരുന്നു. എന്നാൽ ഈ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് ഹൈസ്‌ക്കൂളുകൾ തമ്മിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുക. മലപ്പുറം ജില്ലയിലെ നിലവിലെ സർക്കാർ സംവിധാനം അടക്കം അപര്യാപ്തമാണ്. ജില്ല വിഭജിക്കണം എന്ന ആവശ്യം ശക്താമാകുമ്പോഴും പലപ്പോഴും അതിനോട് അധികാരികൾ മുഖം തിരിച്ചു നിൽക്കുന്ന അവസ്ഥയമുണ്ട്. ചെറുജില്ലകൾ കൂടുതൽ വിദ്യാഭ്യാസ സൗകര്യങ്ങൾ നേടുമ്പോൾ മലപ്പുറത്ത് കൂടുതൽ സ്‌കൂളുകൾ ആവശ്യമുണ്ടെന്ന് ഓർമ്മിക്കുക കൂടി ചെയ്യുകയാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP