Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനഞ്ചു വർഷത്തോളമായി ജോലി സൗദിയിലെ മക്ക ഹറമിന് സമീപം; കോവിഡ് ഭീതി മൂലം അവസാനം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു; ജിദ്ദ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ ഹൃദയാഘാതം മൂലം മരണം; മലപ്പുറം സ്വദേശി ഷൗക്കത്തലി നാട്ടിൽ വന്നുപോയത് മൂന്നുവർഷം മുമ്പ്

പതിനഞ്ചു വർഷത്തോളമായി ജോലി സൗദിയിലെ മക്ക ഹറമിന് സമീപം; കോവിഡ് ഭീതി മൂലം അവസാനം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു; ജിദ്ദ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ  ഹൃദയാഘാതം മൂലം മരണം; മലപ്പുറം സ്വദേശി ഷൗക്കത്തലി നാട്ടിൽ വന്നുപോയത് മൂന്നുവർഷം മുമ്പ്

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനഞ്ചു വർഷത്തോളമായി ജോലിചെയ്യുന്നത് സൗദിയിലെ മക്ക ഹറമിന് സമീപത്തായിരുന്നു. കോവിഡ് ഭീതി മൂലം അവസാനം മലപ്പുറത്തുകാരൻ ഷൗക്കത്തലി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലപ്പുറം എടവണ്ണ മേത്തലങ്ങാടിയിലെ ആര്യൻതൊടിക ഷൗക്കത്തലി (59) മരണപ്പെട്ടു. സൗദിയിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരണപ്പെട്ടു. എടവണ്ണ മേത്തലങ്ങാടിയിലെ ആര്യൻതൊടിക ഷൗക്കത്തലി (59) ആണ് ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചത്.

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക വിമാനത്തിൽ ടിക്കറ്റെടുത്ത് നാട്ടിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോകുന്നതിനായി ജിദ്ദ എയർപ്പോർട്ടിലേക്ക് വരുമ്പോഴാണു ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് മഹ്ജർ ആശുപത്രിയിലും പിന്നീട് രാത്രിയോടെ അബ് ഹൂർ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. പതിനഞ്ചു വർഷത്തോളമായി സൗദിയിലെ മക്ക ഹറമിന് സമീപത്തായി ജോലി ചെയ്തു വരികയായിരുന്ന ഷൗക്കത്തലി മൂന്നു വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്.

എടവണ്ണയിലെ മുൻ കാല ഫുട്ബോൾ കളിക്കാരനും സെവൻസ് ഫുട്ബോൾ റഫറിയായിരുന്നു. മൃതദേഹം സൗദിയിൽ ഖബറടക്കും.ഭാര്യ: കൊട്ടക്കോടൻ സൽമാബി (പൊങ്ങല്ലൂർ),മക്കൾ: മുഹമ്മദ് ഷാൻ, ആയിശ സമർ, ആയിശ സഹർ, സന മറിയം. മരുമക്കൾ: അക്‌ബർ അലി (ഓടായിക്കൽ), ഹിജാസ് (മലപ്പുറം).സഹോദരങ്ങൾ: അഹമ്മദ് കുട്ടി (കല്ലിടുമ്പ്), മുഹമ്മദ് (റിട്ട: സെയിൽസ് ടാക്സ് ജീവനക്കാരൻ), ഖദീജ (എളമ്പിലക്കോട്), റുഖിയ (പയ്യനാട്), പരേതയായ ഫാത്തിമകുട്ടി (കിഴക്കേതല).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP