Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യമായി 'മൊട്ട ചലഞ്ചു'മായി മലപ്പുറത്തുകാർ; ചലഞ്ച് ഏറ്റെടുത്തവരിൽ കുട്ടികൾ മുതൽ 101 വയസുകാരൻ വരെ; ബാർബർ ഷോപ്പുകൾ തുറക്കാത്തതിനാൽ തലമുണ്ഡനം ചെയ്യുന്നത് വീടുകളിൽ ഡ്രിമ്മർ ഉപയോഗിച്ച്; ലോക്ക് ഡൗണിൽ മുടിവെച്ച് ദുഷ്‌ക്കരമാകുമ്പോൾ മൊട്ടചലഞ്ചിൽ പങ്കെടുത്ത് നിരവധി പേർ

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യമായി 'മൊട്ട ചലഞ്ചു'മായി മലപ്പുറത്തുകാർ; ചലഞ്ച് ഏറ്റെടുത്തവരിൽ കുട്ടികൾ മുതൽ 101 വയസുകാരൻ വരെ; ബാർബർ ഷോപ്പുകൾ തുറക്കാത്തതിനാൽ തലമുണ്ഡനം ചെയ്യുന്നത് വീടുകളിൽ ഡ്രിമ്മർ ഉപയോഗിച്ച്; ലോക്ക് ഡൗണിൽ മുടിവെച്ച് ദുഷ്‌ക്കരമാകുമ്പോൾ മൊട്ടചലഞ്ചിൽ പങ്കെടുത്ത് നിരവധി പേർ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവീഡിനെ തുരത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് മൊട്ട ചലഞ്ച്. മലപ്പുറം കോട്ടുപാടത്തെു നടക്കുന്ന 'മൊട്ട ചലഞ്ച്'. ഏറ്റെടുത്ത് 101വയസ്സുകാരനും. ബാർബർ ഷോപ്പുകൾ തുറക്കാത്തതിനാൽ തലമുണ്ഡനം ചെയ്യുന്നത് വീടുകളിലുള്ള ഡ്രിമ്മർ ഉപയോഗിച്ച്. കൊവീഡ് 19 നെ തടയാൻ പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തലമുണ്ഡനം ചെയ്ത് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ് മലപ്പുറം വാഴയൂർ കോട്ടുപാടത്തെ നാട്ടുകാർ.

യുവാക്കളും കുട്ടികളും ഏറ്റെടുത്ത മൊട്ടചലഞ്ചിൽ അംഗമായി നാട്ടിലെ മുതിർന്ന അംംവും 101വയസസ്സുകാരനുമായ പി കെ ഹസ്സനാജിയും. കോവിഡ് 19 നെ തടയിടാൻ യുദ്ധ ഭൂമിയിൽ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിക്കുന്നതിന് വേണ്ടി കോട്ടുപാടത്തെ നടുവണ്ടോട്ടു മൂലയിലെ യുവാക്കൾ മൊട്ടയടിക്കൽ ചലഞ്ച് തുടങ്ങിവെച്ചത്. യുവാക്കൾക്കോപ്പം നൂറ്റിയൊന്നുകാരൻ പി കെ ഹസ്സനാജിയും പങ്കെടുത്തതോടെ ചലഞ്ചിലേക്ക് യുവാക്കളുടെ ഒഴുക്കാണിപ്പോൾ. പ്രദേശത്തെ മിക്ക വീടുകളിലും പ്രവാസികൾ ഉള്ളതുകൊണ്ട് തന്നെ ഗൾഫിൽ നിന്ന് കൊണ്ട് വന്ന ഡ്രിമ്മർ എല്ലാ വീടുകളിലും ഉണ്ട്. ഇത് ചാലഞ്ചിന് ഏറെ ഗുണകരമായി. ബാർബർ ഷോപ്പുകൾ തുറക്കാത്ത കാലത്ത് തല മുണ്ഡനം ചലഞ്ച് ആരോഗ്യ പരമായും ഗുണകരമാവും. കുട്ടികളും യുവാകളും വൃദ്ധരുമടക്കം നിരവധിയാളുകൾ ചാലഞ്ചിൽ പങ്കാളികളാവുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

അതേസമയം കോവിഡിനെ തുരത്താനും ജീവിതം സാധാരണ നിലയിലാകാനും വിവിധ പദ്ധതികളാണ് നിലവിൽ മലപ്പുറത്തു നടന്നുവരുന്നത്. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താൻ സാമൂഹിക അടുക്കളകൾ വഴിയുള്ള ഭക്ഷണ വിതരണം മികച്ച രീതിയിൽ ജില്ലയിൽ മുന്നേറുന്നുണ്ട്. അവശ വിഭാഗങ്ങൾക്കും നിത്യ രോഗികൾക്കും അഗതികൾക്കുമെല്ലാം സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾ വഴി ഭക്ഷണ പൊതികൾ നൽകുന്നത്. ഇന്ന് മാത്രം 1,817 പേർക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തി. ഭക്ഷണ ലഭ്യതയില്ലാത്തവർക്ക് 20 രൂപ നിരക്കിലും മൂന്നു നേരം ഭക്ഷണ പൊതികൾ നൽകുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവർത്തിക്കുന്ന 109 സാമൂഹിക അടുക്കളകളിൽ നിന്ന് ഇന്ന് 12,635 പേർക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. 1,542 പേർക്ക് പ്രാതലും 5,757 പേർക്ക് അത്താഴവും വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്തുകളിൽ 8,507 പേർക്കാണ് ഉച്ചഭക്ഷണം നൽകിയത്. ഇതിൽ 8,280 പേർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 1,332 പേർക്ക് പ്രാതലും 4,661 പേർക്ക് അത്താഴവും നൽകി. നഗരസഭകളിൽ വിതരണം ചെയ്ത 4,128 ഉച്ചഭക്ഷണ പൊതികളിൽ 3,537 പേർക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 210 പേർക്ക് പ്രാതലും 1,096 പേർക്ക് അത്താഴവും നഗരസഭാ പരിധികളിൽ നൽകി. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയർമാർ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP