Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം തിരൂർക്കാട് ദേശീയ പാതയിൽ ബൈക്ക് അപകടത്തിൽ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ചിരുന്ന സഹപാഠിയായ യുവാവിനെതിരെ കേസ്. അറസ്റ്റ് നാളെയുണ്ടാകുമെന്ന് പൊലീസ്. അറിയിച്ചു. ബൈക്ക് എതിരെവന്ന ബൈക്കുമായും കെഎസ്ആർടിസി ബസുമായും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി അൽഫോൻസ (22) ആണ് അപകടത്തിൽ മരിച്ചത്. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളാണ് അൽഫോൻസ. മെഡിക്കൽ വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂർ സ്വദേശി അശ്വിന് അപകടത്തിൽ പരുക്കേറ്റിരുന്നു.

ഞായറാഴ്ച രാവിലെ 6.30ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അൽഫോൻസയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഉടനെ അൽഫോൻസയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂർ സ്വദേശിയായ അശ്വിൻ (21) പരിക്കോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാർജ് ചെയ്തു. എന്നാൽ അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇതിനെ തുടർന്നു അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ അശിൻ ആശുപത്രി വിട്ടെങ്കിലും നാളെ അറസറ്റ് രേഖപ്പെടുത്താനാണു നീക്കം. നിലവിൽ മരണത്തിന്റെ ഷോക്കിലായതിനാലാണു ഉടൻ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നും അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളതെന്നും കേസന്വേഷിക്കുന്ന മങ്കട സിഐ ഷിജോ സി. തങ്കച്ചൻ പറഞ്ഞു.

അപകടം എങ്ങനെയാണ് ഉണ്ടായത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥിനിയുടെ മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

വാഹനം ഓടിക്കുന്നതിനിടെ വന്ന വളവ് ശ്രദ്ധിക്കാതെ അശ്വിൻ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് മറ്റുവാഹനങ്ങളിൽ ഇടിച്ചതോടെയാണു അപകടമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP