Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു; തിരൂർ ജില്ല ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ ലോങ് മാർച്ച്; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ആവശ്യം

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു; തിരൂർ ജില്ല ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐയുടെ ലോങ് മാർച്ച്; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ആവശ്യം

എം പി റാഫി

മലപ്പുറം: ജില്ലാ വിഭജന ആവശ്യവുമായി വീണ്ടും എസ്.ഡി.പി.ഐ. മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.സി നസീർ നയിക്കുന്ന ലോംങ്ങ് മാർച്ച് രണ്ടാം ദിവസം. ജനസാന്ദ്രത മൂലം വീർപ് മുട്ടുന്ന ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തമായിട്ടും മൗനം അവലംഭിക്കുന്ന മലപ്പുറം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും നിസ്സംഗത വെടിഞ്ഞ് ഒറ്റകെട്ടായി തിരൂർ ജില്ല പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾക്ക് ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് എസ്- ഡി.പി.ഐ മലപ്പുറം ജില്ല പ്രസി.സി .പി .എ ലത്തീഫ് പ്രസ്ഥാവിച്ചു.

തിരൂർ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഡ്വ: കെ.സി നസീർ നയിക്കുന്ന ലോംങ്ങ് മാർച്ച് രണ്ടാം ദിവസത്തിൽ തിരൂർ ആലുങ്ങലിൽ നിന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.48 ലക്ഷത്തോളം ജനങ്ങൾ തിങ്ങിപാർക്കുന്ന മലപ്പുറം ജില്ല ജന സാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും വികസനത്തിന്റെ കാര്യത്തിൽ പതിനാലാം സ്ഥാനത്തുമാണ് - ഉപമുഖ്യമന്ത്രി മുതൽ സംസ്ഥാനത്തെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത ഇടത്, വലത് മന്ത്രിമാരെ തിരഞ്ഞെടുത്തയച്ച മലപ്പുറത്തെ ജനങ്ങളെ വോട്ടു ചെയ്യാൻ മാത്രമാണ് മുന്നണികൾ കാലങ്ങളായി ഉപയോഗിക്കുന്നത്. എന്നാൽ അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതുവരെ പരിഹരിക്കാൻ കഴിയാത്തത് തിരിച്ചറിഞ്ഞ് കൊണ്ട് ജില്ല വിഭജിക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് നിൽക്കാതെ ഒറ്റക്കെട്ടായി മുഴുവൻ ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്നും, തിരൂർ ജില്ലക്കായി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജില്ലയിലെ മുഴവൻ എംപ്ലോയിസുകളും ശക്തമായി പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

ജാഥ ക്യാപ്റ്റൻ കെ.സി. നസീർ, ജില്ല വൈസ് പ്രസി.ഇഖ്‌റാമുൽ ഹഖ്, ജനറൽ സിക്രട്ടറി എ.കെ മജീദ്, ട്രഷർ സൈതലവി ഹാജി, സിക്രട്ടറി മുസ്ഥഫ മാസ്റ്റർ, സംസാരിച്ചു,മണ്ടലം പ്രസിഡന്റുമാരായ അലവി കണ്ണംകുളം, അഷ്‌റഫ് പുത്തനത്താണി.അൻവർ പഴഞ്ഞി, പി.കെ മരക്കാർ, ഹമീദ് പരപ്പനങ്ങാടി, സദഖത്തുള്ള താനൂർ, ഷരീ ഖാൻ വേങ്ങര, കല്ലൻ അബുബക്കർ നേതൃത്വം നൽകി. ലോങ്ങ് മാർച്ച് നാളെ വൈലത്തൂരിൽ നിന്ന് തുടങ്ങി കോട്ടക്കലിൽ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP