Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ വിധി കർത്താവ് മൊബൈലിൽ വീഡിയോ പകർത്തി; ഹൈസ്‌കൂൾ ചവിട്ടുനാടക മത്സര വിധികർത്താവിനെ കരിമ്പട്ടികയിൽപ്പെടുത്തി; അയോഗ്യത കൽപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ടും

മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ വിധി കർത്താവ് മൊബൈലിൽ വീഡിയോ പകർത്തി; ഹൈസ്‌കൂൾ ചവിട്ടുനാടക മത്സര വിധികർത്താവിനെ കരിമ്പട്ടികയിൽപ്പെടുത്തി; അയോഗ്യത കൽപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ടും

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ വിധി കർത്താവ് മൊബൈലിൽ വീഡിയോ പകർത്തി. സംഭവം വീഡിയോ സഹിതം പുറത്തുവന്നതോടെ വീഡിയോ പകർത്തിയ വിധി കർത്താവ് കരിമ്പട്ടികയിലായി. വിധികർത്താവിന് അയോഗ്യത കൽപ്പിക്കാൻ സംഘാടകർ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.

ഹൈസ്‌കൂൾ ചവിട്ടുനാടക മത്സര വിധികർത്താവായിരുന്ന എറണാകുളം സ്വദേശിക്കെതിരെയാണ് നടപടി. തിരൂർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടാം വേദിയിൽ ഹൈസ്‌കൂൾ ചവിട്ട്‌നാടക മത്സരത്തിനിടെയായിരുന്നു മൂന്ന് വിധി കർത്താക്കളിലൊരാൾ മത്സരം മൊബൈലിൽ പകർത്തിയത്. ഇതു രക്ഷിതാക്കൾ വീഡിയോയെടുക്കുകയും സംഘാടക സമിതിക്ക് പരാതി നൽകുകയും ചെയ്തു.

ജഡ്ജ് വീഡിയോയെടുത്ത ടീമിനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. ഇതു വിവാദത്തെ കൊഴുപ്പിച്ചു. വിധി നിർണ്ണയം സംബന്ധിച്ച് മറ്റ് ടീമുകൾ അപ്പീൽ നൽകിയിട്ടുണ്ട്. വിധിനിർണ്ണയ വേളയിൽ മൊബൈൽ ഉപയോഗിക്കുന്നതിന് കർശന വിലക്ക് നിലനിൽക്കെയായിരുന്നു തിരൂരിൽ മൊബൈൽ ഷൂട്ടിങ് അരങ്ങേറിയത്. മത്സരത്തിന്റെ വിധി പ്രഖ്യാപനത്തിന് പിന്നാലെ രക്ഷിതാക്കൾ ഇതിനെതിരെ രംഗത്തെത്തുകയും മേള നഗരിയിൽ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. സംഘാടകർ ഏറെ പാട്‌പെട്ടാണ് രക്ഷിതാക്കളേയും വിദ്യാർത്ഥികളേയും നിയന്ത്രിച്ചത്.

ഹൈസ്‌കൂൾ മത്സരത്തിന് ശേഷം പ്രോഗ്രാം കമ്മിറ്റിയിലേക്ക് പോയ വിധികർത്താവ് ഹയർ സെക്കൻഡറി മത്സരത്തിനായി വേദിയിലേക്ക് വരുന്നതിനിടെ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധവും അരങ്ങേറിയിരുന്നു. പൊതവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച പട്ടികയിലുൾപ്പെടുന്നയാളായിരുന്നു വിധി കർത്താവ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ കലോത്സവങ്ങളുടെ വിധികർത്താവാകുന്നതിന് വിലക്ക് വരും. ഇതിനുള്ള റിപ്പോർട്ട് കൈമാറിയതായി ജില്ലാ കലോത്സവ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപാലകൃഷ്ണൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP