Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലബാർ ഗോൾഡിന്റെ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷ ഓഫർ: ആദ്യം പ്രതിഷേധിച്ച ബിജെപി നേതാവ് സുരേന്ദ്രൻ ദുരൂഹകാരണങ്ങളാൽ പോസ്റ്റ് പിൻവലിച്ച് ക്ഷമ പറഞ്ഞ് മുങ്ങി

മലബാർ ഗോൾഡിന്റെ പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷ ഓഫർ: ആദ്യം പ്രതിഷേധിച്ച ബിജെപി നേതാവ് സുരേന്ദ്രൻ ദുരൂഹകാരണങ്ങളാൽ പോസ്റ്റ് പിൻവലിച്ച് ക്ഷമ പറഞ്ഞ് മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാക് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ഓഫർ പരസ്യം ചെയ്ത മലബാർ ഗോൾഡിനെതിരെ നടത്തിയ പരാമർശങ്ങൾ ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പിൻവലിച്ചു. ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയാണ് തന്റെ പ്രതികരണത്തിനാധാരമെന്നും സുരേന്ദ്രൻ പറയുന്നു. ചില സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് പഴയ പോസ്റ്റ് പിൻവലിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. മറുനാടൻ മലയാളിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയെ നിഷേധിക്കാതെയാണ് സുരേന്ദ്രന്റെ പുതിയ പോസ്റ്റ്. എന്തുകൊണ്ടാണ് ഇത് വേണ്ടിവന്നതെന്ന് കൃത്യമായി സുരേന്ദ്രൻ വിശദീകരിക്കുന്നില്ലെന്നത് വ്യക്തവുമാണ്.

ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് തൊട്ടടുത്ത ദിവസങ്ങളിലാണ്. മഹാത്മാഗാന്ധിയെ സംബന്ധിച്ചിടത്തോളം വിഭജനം എന്ന ദുരന്തത്തിന്റെ ദിനമാണ് സ്വാതന്ത്ര്യദിനം എങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നുള്ള മോചനം ഇരുരാജ്യങ്ങളും ആഘോഷമാക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനം അറിയാതെ മലബാർ ഗോൾഡ് എന്ന ജൂവലറി ഭീമൻ പക്ഷേ, ആഘോഷമാക്കിയതു പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ്. ഇന്നലെ മലബാർ ഗോൾഡിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം മലബാർ ഗോൾഡിനൊപ്പം ആഘോഷിക്കാൻ ആഹ്വാനം നൽകിയത്. ഇതാണ് മറുനാടൻ വാർത്ത നൽകിയത്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഓഫറുകൾ പ്രഖ്യാപിച്ചാണു മലബാർ ഗോൾഡ് ഫേസ്‌ബുക്ക് പേജിൽ അപ്‌ഡേഷൻ നടത്തിയത്. എട്ടുലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തിട്ടുള്ള പേജാണ് മലബാർ ഗോൾഡിന്റേത്. ഇതിലാണ് 'പാക്കിസ്ഥാൻ ഇൻഡിപ്പെൻഡൻസ് ഡേ ക്വിസ്' എന്ന പരസ്യം വന്നത്.

സംഭവം വിവാദമായതോടെ ഫെയ്‌സ് ബുക്ക് പേജിൽ നിന്ന് ഈ ലിങ്ക് അപ്രത്യക്ഷമായി. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പോസ്റ്റ് വന്നത്.  പാക്കിസ്ഥാൻ ഇൻഡിപെൻഡൻഡ് ഡേ ക്വിസിൽ പങ്കെടുത്തു വിജയിച്ചാൽ മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സിന്റെ സമ്മാനങ്ങൾ നേടാമെന്നുള്ള ഓഫറാണ് ഫേസ്‌ബുക്ക് പേജിലൂടെ മുന്നോട്ടുവച്ചത്. സംഭവം പേജിൽ പ്രത്യക്ഷപ്പെട്ടതോടെ ഹാക്ക് ചെയ്തതാണോ എന്നറിയാൻ ഇടപാടുകാരൻ വിളിച്ചു ചോദിക്കുകയും ചെയ്തു. മലബാർ ഗോൾഡിലെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ഇടപാടുകാരൻ വിളിച്ചു ചോദിച്ചപ്പോൾ ലഭിക്കുന്ന ജീവനക്കാരുടെ മറുപടിയിൽ നിന്ന് പേജ് ഹാക്ക് ചെയ്തതല്ലെന്നു വ്യക്തമാകുന്നുമുണ്ട്. എങ്ങനെ സംഭവിച്ചതാണ് എന്നു പരിശോധിക്കാമെന്നാണു ജീവനക്കാർ പറയുന്നത്.

പേജ് ഹാക്ക് ചെയ്തിട്ടുണ്ടോ പാസ്‌വേഡ് ആരെങ്കിലും തട്ടിയെടുത്തോ എന്നുള്ള ചോദ്യങ്ങൾക്ക് ഇല്ലയെന്നാണു മറുപടി. എന്നാൽ, ആരാണ് ഫേസ്‌ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തതെന്നും പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ക്വിസിന്റെ കാര്യം അപ്‌ഡേറ്റ് ചെയ്തത് ആരാണെന്നുമുള്ള ചോദ്യങ്ങൾക്കു പരിശോധിക്കാം എന്നുമായിരുന്നു മറുപടി. പിന്നീട് ഈ നിലപാട് മലബാർ ഗോൾഡ് മാറ്റി. അന്താരഷ്ട്ര പരസ്യക്കമ്പനിയാണ് പേജിൽ അപ്‌ഡേഷൻ വരുത്തിയതെന്നും അതിൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി. പിന്നീട് അത് മാറ്റുകയും ചെയ്തു.

കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

എന്റെ പേജിൽ ഞാൻ എഴുതുന്നതിന്റെ ഉത്തരവാദിത്വം എനിക്കു മാത്രമുള്ളതാണ്. പാർട്ടി നിലാടുകൾ ബിജെപി കേരളം പേജിൽ വരുന്നതു മാത്രമാണ്. എനിക്കു ശരിയെന്നു തോന്നുന്ന സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങൾ ആണ് പലപ്പോഴും പ്രതിപാദിക്കുന്നത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാർ ഗോൾഡ് ഒരു മൽസരം സംഘടിപ്പിക്കുന്നതിന്റെ വാർത്ത അവരുടെ ഒഫീഷ്യൽ പേജിൽ വന്നതായി ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത കണ്ടു. നമ്മുടെ സ്വാതന്ത്ര്യദിന മൽസരങ്ങളൊന്നും പേജിൽ ആ സമയത്തു കണ്ടതുമില്ല. അവരാവട്ടെ ഒരു വിശദീകരണം ആ സമയത്ത് നൽകിയിരുന്നുമില്ല. ഇതിൽ തോന്നിയ അനൗചിത്യവും അധാർമ്മികതയും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

പിന്നീട് വിവിധ രാജ്യങ്ങളിൽ വ്യാപാരം നടത്തുന്ന പല സ്ഥാപനങ്ങളും അതാത് രാജ്യത്തെ കസ്ടമേഴ്‌സിനെ പ്രീതിപ്പെടുത്താൻ ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കച്ചവടശക്തികളുടെ വിപണിതാൽപര്യങ്ങളേക്കാൾ പാക്കിസ്ഥാൻ ജന്മദിനം എന്നു പറഞ്ഞാൽ ഇന്ത്യാ വിഭജനദിനം കൂടിയാണെന്നു മാത്രമേ എന്റെ മനസിൽ വന്നുള്ളൂ. അവരുടെ വിശദീകരണം വാട്‌സ് ആപ്പിൽ കാണുകയും ഗൾഫിലുള്ള സഹപ്രവവർത്തകർ പലരും വിളിച്ച് പോസ്റ്റ് ഉചിതമായില്ലെന്നു പറയുകയും ചെയ്തപ്പോഴാണ് ആ പോസ്റ്റ് പിൻവലിച്ചത്. അഭിപ്രായങ്ങൾ പറയമ്പോൾൾ അവരുടെ ജാതിയോ മതമോ നോക്കാറില്ല. പിന്നെ എന്റെ മനഃസാക്ഷിയാണ് ശരിതെറ്റുകൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കുമ്പോൾ അവസാന ആശ്രയം. ട്രോളർമാർ എന്തു പറയുന്നു എന്നുള്ളത് ഒരിക്കലും പരിഗണനാവിഷയമായിട്ടില്ല.

സ്‌നേഹിക്കുന്നവർ നൽകുന്ന അഭിനന്ദനങ്ങളിൽ അമിതമായി സന്തോഷിക്കുകയോ വിമർശകരുടെ പരിഹാസങ്ങളിൽ വേദനിക്കുകയോ ചെയ്യുന്ന പതിവില്ല. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും നന്മകൾ നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP