Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആ വോയിസ് ക്ലിപ്പ്; അത് കേട്ടാൽ അവരുടെ ഇരട്ട നിലപാടുകൾ മനസിലാകും; അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്; അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി എന്നെ ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം എനിക്കില്ല; മാലാ പാർവ്വതിയെ വീണ്ടും കടന്നാക്രമിച്ച് സീമാ വിനീത്; മാപ്പ് പറഞ്ഞ് തലയൂരി അനന്തുവും

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആ വോയിസ് ക്ലിപ്പ്; അത് കേട്ടാൽ അവരുടെ ഇരട്ട നിലപാടുകൾ  മനസിലാകും; അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്; അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി എന്നെ ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം എനിക്കില്ല; മാലാ പാർവ്വതിയെ വീണ്ടും കടന്നാക്രമിച്ച് സീമാ വിനീത്; മാപ്പ് പറഞ്ഞ് തലയൂരി അനന്തുവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ സീമാ വിനീതിനോട് അനന്തു മാപ്പുപറഞ്ഞു.....ഈ മാല പാർവതി എന്ന വ്യക്തി ഒരുവശത്ത് മകനെ ന്യായീകരിക്കാൻ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോർട്ട് തേടി പരക്കം പായുന്നു. അവരുടെ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവൻ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു..... സോഷ്യൽ മീഡിയയിലെ ഈ വിമർശനത്തിന് സീമാ വിനീത് വീണ്ടും കൃത്യമായി പറയുന്നു.

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അവരുടേതായി പുറത്തു വന്ന വോയിസ് ക്ലിപ്പ് അത് കേട്ടാൽ ഈ വിഷയത്തിൽ ഉള്ള അവരുടെ ഇരട്ട നിലപാടുകൾ നിങ്ങൾക്ക് മനസിലാകും. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല എന്ന നിലപാടുകാരിയാണ് ഞാൻ-ഇതാണ് വിമർശങ്ങൾക്ക് സീമയുടെ മറുപടി.

മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണനെതിരെ മേക്കപ്പ് ആർടിസ്റ്റ് സീമ വിനീത് ഉയർത്തിയ ആരോപണങ്ങളെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വിവാദം അതിശക്തമായിരുന്നു. വിവാദത്തിൽ മാലാ പാർവതി കൈകൊണ്ട നിലപാട് ധീരമാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ ഉയരുന്നുണ്ട്. ഇതിനിടെയാണ് മകനെ പിന്തുണയ്ക്കുന്ന പാർവ്വതിയുടെ വോയിസ് ക്ലിപ്പ് വൈറലായത്. ഇതും സോഷ്യൽ മീഡിയ ഗൗരവത്തോടെ ചർച്ചയാക്കി. മാലാ പാർവതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണൻ അശ്ലീല ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ചൂവെന്ന് മേക്കപ്പ് ആർടിസ്റ്റ് സീമ വിനീത് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.

2017 മുതലുള്ള ചാറ്റുകൾ തുറക്കാതെ കിടക്കുന്നുണ്ടായിരുന്നെന്നും അത് തുറന്ന് പരിശോധിക്കുമ്പോഴാണ് അനന്തകൃഷ്ണന്റെ അശ്ലീല ചാറ്റുകൾ ശ്രദ്ധയിൽപെട്ടതെന്നും അവർ ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സീമ വിനീത് അനന്തകൃഷ്ണന്റെ പേര് പറയാതെ സൂചനകൾ മാത്രമാണ് നൽകിയിരുന്നത്. തുടർന്ന്, അനന്തകൃഷ്ണൻ അയച്ച അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും അടങ്ങുന്ന സ്‌ക്രീൻ ഷോട്ടുകളും അവർ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു. സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിലാണ് മാലാ പാർവതിയുടെയും അനന്തകൃഷ്ണന്റെയും പേരുകൾ സീമ വിനീത് പുറത്ത് വിട്ടത്.

സീമാ വിനീത് വിഷയത്തിൽ ഇട്ട പോസ്റ്റ് ഇങ്ങനെ

ഒരു വ്യക്തിക്ക് നേരെ തെളിവുകളോടെ ഞാൻ ഉന്നയിച്ച സത്യങ്ങൾ രാഷ്ട്രീയപരമായി പലരും വളച്ചൊടിക്കുന്നത് കണ്ടു. അതിലെനിക്ക് യാതൊരു പങ്കുമില്ല. ഒരുപക്ഷേ അനന്തന്റെ അമ്മയുടെ മുൻനിലപാടുകൾ ആയിരിക്കാം പലരും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കാരണം. ഒരു സ്ത്രീയെ അപമാനിച്ച വിഷയത്തെ പിന്തുണക്കാൻ മറ്റൊരു സ്ത്രീയെ അപമാനിക്കുന്നത് അങ്ങേയറ്റം മോശമാണെന്ന അഭിപ്രായക്കാരിയാണ് ഞാൻ. അതുകൊണ്ട് ഈ വിഷയത്തിലെ രാഷ്ട്രീയമായ പകപോക്കലുകളിൽ എനിക്കൊരു പങ്കുമില്ല. മുൻപും ഇതുപോലെ വന്ന പല വ്യക്തികളുടെയും മെസ്സേജുകളുടെ ഒരുപാട് സ്‌ക്രീൻഷോട്ടുകൾ പുറത്തു വിട്ട ആളാണ് ഞാൻ. അതെന്റെ ടൈംലൈൻ നോക്കിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ഏതെങ്കിലും വ്യക്തിയെ രാഷ്ട്രീയം ലാഭം വെച്ച് മോശക്കാർ ആക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് നേരെ ഉള്ള മോശം പെരുമാറ്റങ്ങൾക്കെതിരെ, പ്രവർത്തികൾക്കെതിരെ എന്നും ഞാൻ പ്രതികരിച്ചിട്ടേ ഉള്ളൂ. ഇനിയും അത് തുടരും.

പലരും എനിക്കെതിരെ പറയുന്ന മറ്റൊരു കാര്യം മകൻ ചെയ്ത തെറ്റിലേക്ക് ഞാൻ മാല പാർവതിയെ വലിച്ചിഴച്ചു എന്നാണ്. അതൊരുപക്ഷേ സത്യം എന്താണെന്നു മനസിലാക്കാതെ, ആ വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് നിങ്ങൾക്ക് തോന്നുന്ന കാര്യമായിരിക്കും. ഈ മാല പാർവതി എന്ന വ്യക്തി ഒരുവശത്ത് മകനെ ന്യായീകരിക്കാൻ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോർട്ട് തേടി പരക്കം പായുന്നു. അവരുടെ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവൻ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു.

എന്നിട്ട് മറുവശത്തു മകൻ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും, അവർ തന്നെ ഈ വിഷയം പൊലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാൻ എന്നോട് പറഞ്ഞു എന്നും പറയുന്നു.
മാത്രമല്ല മകൻ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു എന്നോട് മാപ്പും പറയുന്നു.
എന്ത് നല്ല നിലപാടുകൾ അല്ലേ..

കൃത്യമായ തെളിവുകളുമായി സത്യം വെളിപ്പെടുത്തിയ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അവരുടേതായി പുറത്തു വന്ന voice clip. അത് കേട്ടാൽ ഈ വിഷയത്തിൽ ഉള്ള അവരുടെ ഇരട്ട നിലപാടുകൾ നിങ്ങൾക്ക് മനസിലാകും. അതുകൊണ്ട്, അതുകൊണ്ട് മാത്രമാണ് എനിക്കവരുടെ പേര് വെളിപ്പെടുത്തേണ്ടി വന്നത്. എന്നെ, എന്റെ അഭിമാനം വിറ്റ് പണം വാങ്ങാൻ നടക്കുന്ന ആളായി ചിത്രീകരിക്കുന്ന വ്യക്തിയെ പൂവിട്ടു പൂജിക്കേണ്ട ആവശ്യം ഇല്ല എന്ന നിലപാടുകാരിയാണ് ഞാൻ..

ഞാനൊരു സാധാരക്കാരി ആണ്. എനിക്ക് പിന്നിൽ പ്രമുഖരോ, രാഷ്ട്രീയ നേതൃത്വങ്ങളോ ഒന്നുമില്ല. എനിക്കൊപ്പം എന്റെ സത്യങ്ങളും ആ സത്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്നവരും മാത്രമേ ഉള്ളൂ. ഇതിൽ ഒരു ലാഭവും പ്രതീക്ഷിക്കാതെ കൂടെ നിൽക്കുന്നവരോട് സ്‌നേഹം

മാലാ പാർവ്വതിയുമായുള്ള ഫോൺ സംഭാഷണം പുറത്തു വിടുന്ന പോസ്റ്റ്

മാല പാർവതി, ഒരുവശത്ത് താങ്കൾ മകനെ ന്യായീകരിക്കാൻ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോർട്ട് തേടി താങ്കൾ പരക്കം പായുന്നു. താങ്കളുടെ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവൻ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു.
എന്നിട്ട് മറുവശത്തു മകൻ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും, താങ്കൾ തന്നെ ഈ വിഷയം പൊലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാൻ എന്നോട് പറഞ്ഞു എന്നും പറയുന്നു.
മാത്രമല്ല മകൻ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു താങ്കൾ എന്നോട് മാപ്പും പറയുന്നു.
എന്ത് നല്ല തമാശകൾ അല്ലേ..

ഇതു എന്നോട് സംസാരിച്ചതിന്റെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രം ഇനിയും നീണ്ടു പോകുന്നു 150സെക്കന്റ് നീണ്ടു പോകുന്നു

അനന്തു മാപ്പു പറഞ്ഞുവെന്ന് വ്യക്തമാക്കി സീമ ഇട്ട പോസ്റ്റ്

Msg കളിൽ മുങ്ങിപോയത് കാരണം ഈ സോറി കണ്ടു കിട്ടി ബോധ്യപെട്ടു അനന്തകൃഷ്ണൻ നന്ദി 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP