Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഭക്തിസാന്ദ്രം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണം വിളികളോടെ തൊഴു കൈയ്കളുമായി സന്നിധാനത്ത് അണിനിരന്നത് പതിനായിരങ്ങൾ; ദീപാരാധനയ്ക്ക് ശേഷം ദർശന സായൂജ്യം നേടി ഭക്തരുടെ മലയിറക്കം; ശബരിമലയിൽ ഇത്തവണ ഒരുക്കിയത് വൻ സുരക്ഷ; സർവ്വം അയ്യപ്പ മയം

ഭക്തിസാന്ദ്രം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണം വിളികളോടെ തൊഴു കൈയ്കളുമായി സന്നിധാനത്ത് അണിനിരന്നത് പതിനായിരങ്ങൾ; ദീപാരാധനയ്ക്ക് ശേഷം ദർശന സായൂജ്യം നേടി ഭക്തരുടെ മലയിറക്കം; ശബരിമലയിൽ ഇത്തവണ ഒരുക്കിയത് വൻ സുരക്ഷ; സർവ്വം അയ്യപ്പ മയം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പൊന്നമ്പല മേട്ടിൽ മകരജ്യോതി തൊഴുത് അനേകായിരം ഭക്തജനങ്ങൾ. പതിനായിരക്കണക്കിന് ഭക്തർ ശരണം വിളികളോടെ മകരജ്യോതി ദർശിച്ചു. ഏങ്ങും ഭക്തി സാന്ദ്രമായ അന്തരീക്ഷമായിരുന്നു സന്നിധാനത്ത് കാണാൻ കഴിഞ്ഞത്. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും കഴിഞ്ഞ ദിവസംതന്നെ ഭക്തർ നിറഞ്ഞുകഴിഞ്ഞിരുന്നു. കാടിനുള്ളിൽ പർണശാലകൾ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് കാത്തിരുന്നത്. എല്ലാവർക്കും ദർശന സായൂജ്യമായി മകര ജ്യോതി ദർശനം. 

പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വാസുദേവൻനമ്പൂതിരിയും ചേർന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങി. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. തൊട്ടുപിന്നാലെയാണ് മൂന്നു തവണ മകരജ്യോതി തെളിഞ്ഞത്. ഭക്തർ തിരിച്ചിറങ്ങുന്ന സമയത്ത് അപകടങ്ങൾ അടക്കമുള്ള ഉണ്ടാകുന്നത് ഒഴിവാക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും ദ്രുതകർമ്മസേനയും ജാഗ്രത പാലിച്ച് നിലയുറപ്പിച്ചു. എല്ലാം ഭംഗിയായി തന്നെ നടന്നു.

Stories you may Like

ദർശനപുണ്യം നേടി ഭക്ത സഹസ്രങ്ങൾ രാത്രിയോടെ മലയിറങ്ങിത്തുടങ്ങി. ഭക്തജനത്തിരക്കുമൂലം നിലയ്ക്കൽ ബേസ് ക്യാമ്പ് വൈകൂട്ടുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ മകരജ്യോതി ദർശനത്തിന് എത്തിയത്. അഞ്ച് മണിക്ക് ശബരിമല ശ്രീകോവിൽ തുറന്നു. ആറരയോടുകൂടി ദീപാരാധന നടക്കും. അതിന് ശേഷം മാത്രമേ ഭക്തരെ ദർശനത്തിനായി കടത്തിവിടുകയുള്ളൂ. ഈ സമയം തന്നെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞതും. തീർത്ഥാടകരെ നേരത്തേ നടപ്പന്തലടക്കമുള്ള സ്ഥലങ്ങളിൽനിന്നും വടക്കേ നടയിൽനിന്നുമെല്ലാം ഒഴിപ്പിച്ചിരുന്നു.

ഞായറാഴ്ച മുതൽ സന്നിധാനത്തെത്തിയ ഭക്തരിൽ നിരവധി പേരാണ് മലയിറങ്ങാതെ മകരജ്യോതി ദർശനത്തിനായി കാത്തുനിന്നത്. ഭക്തജനത്തിരക്കുമൂലം നിലയ്ക്കൽ ബേസ് ക്യാമ്പ് തിങ്കളാഴ്ച വൈകീട്ടുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ മകരജ്യോതി ദർശനത്തിന് എത്തിയത്. പൊന്നമ്പലമേട്ടിലേക്കുള്ള കാഴ്ചയ്ക്കു തടസ്സമില്ലാത്ത എല്ലായിടത്തും കഴിഞ്ഞ ദിവസംതന്നെ ഭക്തർ നിറഞ്ഞുകഴിഞ്ഞിരുന്നു. കാടിനുള്ളിൽ പർണശാലകൾ കെട്ടി, കൊട്ടും പാട്ടും നൃത്തച്ചുവടുകളുമായി പതിനായിരങ്ങളാണ് കാത്തിരുന്നത്.

പതിനായിരക്കണക്കിന് തീർത്ഥാടകർ എത്തിയ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസും അതീവ ജാഗ്രത പാലിച്ചിരുന്നു. അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരുന്നത്. ഈമാസം 20 വരെ കർശന സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. ഭക്തർക്ക് സുരക്ഷിതമായ മടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ കെ.എസ്.ആർ.ടി.സിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളിൽ ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഞായറാഴ്ചയോടെ തിരക്ക് വർധിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP