Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

'കയറ്റം' സിനിമയുടെ കഥ കേട്ട് ഇഷ്ടമായ മഞ്ജു അഭിനയത്തിനൊപ്പം നിർമ്മാണവും ഏറ്റെടുത്തു; ഷൂട്ടിംഗിനായി ഹിമാലയത്തിൽ പോയപ്പോൾ പ്രളയത്തിലും കുടുങ്ങി; ഷൂട്ടിങ് സൈറ്റിലെ അടുപ്പം മുതലെടുത്തു പ്രണയം അഭ്യർത്ഥിച്ചു സംവിധായകൻ; അയച്ചത് ടീനേജ് പിള്ളേർ കാമുകിക്കയക്കുന്ന മെസേജുകൾ; മഞ്ജു കൊച്ചി കമ്മീഷണറെ കണ്ട പരാതി നൽകിയത് സനലിന്റെ ശല്യം പതിവായപ്പോൾ

'കയറ്റം' സിനിമയുടെ കഥ കേട്ട് ഇഷ്ടമായ മഞ്ജു അഭിനയത്തിനൊപ്പം നിർമ്മാണവും ഏറ്റെടുത്തു; ഷൂട്ടിംഗിനായി ഹിമാലയത്തിൽ പോയപ്പോൾ പ്രളയത്തിലും കുടുങ്ങി; ഷൂട്ടിങ് സൈറ്റിലെ അടുപ്പം മുതലെടുത്തു പ്രണയം അഭ്യർത്ഥിച്ചു സംവിധായകൻ; അയച്ചത് ടീനേജ് പിള്ളേർ കാമുകിക്കയക്കുന്ന മെസേജുകൾ; മഞ്ജു കൊച്ചി കമ്മീഷണറെ കണ്ട പരാതി നൽകിയത് സനലിന്റെ ശല്യം പതിവായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ പരാതി നൽകിയത് ശല്യം സഹിക്കാതെ വന്നപ്പോഴാണെന്നാണ് സിനിമാ രംഗത്തു ലഭിക്കുന്ന വിവരങ്ങൾ. മഞ്ജു നൽകിയ പരാതിയിൽ അടക്കം ഇക്കാര്യം പറയുന്നുണ്ട്. കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. സെക്‌സി ദുർഗ കണ്ട് ഇഷ്ടമായ മഞ്ജു സനലിനൊപ്പം സിനിമ ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തു വരികയായായിരുന്നു. ഈ സിനിമയുടെ ഷൂട്ടിഗ് നടന്നത് ഹിമാചൽ പ്രദേശിൽ വെച്ചുമായിരുന്നു. ഇവിടെ ഷൂട്ടിംഗിന് പോയ വേളയിൽ അണിയറ പ്രവർത്തകർ പ്രളയത്തിൽ കുടുങ്ങിയ അവസ്ഥയും ഉണ്ടായി.

ഈ സംഭവങ്ങൾക്കിടെയാണ് സനൽകുമാറിൽ നിന്നും മോശം അനുഭവം മഞ്ജു വാര്യർക്ക് ഉണ്ടായത്. സംവിധായകനിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് നടി കമ്മീഷണർ ഓഫീസിൽ പരാതി നൽകിയത്. മഞ്ജു വാര്യരുടെ ഒപ്പം പ്രവർത്തിക്കുന്ന ആളുകൾക്കെതിരെ സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ 'കയറ്റം' എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്.

ലൊക്കേഷനിൽ മഞ്ജു വാര്യരോട് തോന്നിയ പ്രണയം സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാൽ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യർത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകൾ പിന്നീട് മഞ്ജു എടുക്കാതെയായി...തുടർന്ന് സംവിധായകൻ വാട്സാപ്പിൽ മെസേജ് ചെയ്യാൻ ആരംഭിച്ചു.

അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിയ മഞ്ജുവിനെ ഞെട്ടിച്ചു എസ് എം എസും മെയിലും ചെയ്യാൻ തുടങ്ങി. മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുവാൻ കഴിഞ്ഞത് പ്രകാരം ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ തന്റെ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകൻ മഞ്ജു വാര്യർക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം.പിന്തുടരൽ കൂടിയപ്പോൾ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാതെ പിന്തുടരലും ഫേസ്‌ബുക്കിൽ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.

ഒരിക്കൽ ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ മഞ്ജു പരാതി നൽകാൻ ശ്രമിച്ചിരുന്നു. സനൽ കുമാർ ശശിധരൻ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീൻഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയത്. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് മഞ്ജുവിന്റെ ഒപ്പമുള്ളവർ ആണ് മഞ്ജുവിന്റെ ജീവന് ആപത്ത് എന്ന് പറഞ്ഞു പരത്തുന്ന സംവിധായകൻ തന്നെ, പ്രണയം നിരസിച്ചതിന്റെ പേരിൽ അവരെ ആക്രമിക്കുകയും അത് കൂടെയുള്ളവരുടെ പേരിൽ ആരോപിക്കുകയും ചെയ്യുമോ എന്ന ഭയം മഞ്ജുവിനും ഉള്ളതുകൊണ്ടും കൂടിയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് എന്നാണ് അറിയാൻ സാധിച്ചത്.

'ചോല' എന്ന ചിത്രത്തിന് ശേഷമാണ് സനൽ കുമാർ ശശിധരൻ കയറ്റം എന്ന സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിൽ വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തിൽ വേഷമിട്ടിരുന്നു. കയറ്റം സിനിമ തീയറ്ററുകളിലേക്ക് ഇനിയും എത്തിടിയിട്ടില്ല. ഇതിനിടെയാണ് ഇന്ന് സംവിധായകൻ അറസ്റ്റിലാകുന്നത്.

അതേസമയം പൊലീസ് കസ്റ്റഡിയിൽ എടുക്കാനായി എത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ സനൽ ചെറുത്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും പൊലീസ് എന്ന് അവകാശപ്പെട്ട് ചിലർ തന്നെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും കൊല്ലാൻ ശ്രമിക്കുമെന്നും സനൽ ലൈവ് വിഡിയോയിൽ പറഞ്ഞു.

താനും സഹോദരിയും മറ്റും ഒരു ക്ഷേത്രത്തിൽ പരിപാടിക്കെത്തിയതാണെന്നും അപ്പോൾ പൊലീസിന്റെ വേഷം കെട്ടിയെത്തിയ ചിലർ ബലമായി പിടിച്ചുകൊണ്ടുപോയി കൊല്ലാ ശ്രമിക്കുകയാണെന്നും സനൽ വിഡിയോയിൽ പറഞ്ഞു. നിയമം അനുശാസിക്കുന്ന രീതിയിൽ താൻ കോടതിയിൽ കീഴടങ്ങാനോ പൊലീസിനു വഴങ്ങാനോ തയാറാണ്. വധഭീഷണിയുള്ളതിനാൽ കേരളത്തിൽ ജീവിക്കാൻ പേടിയായതുകൊണ്ട് താൻ തമിഴ്‌നാട്ടിൽ സഹോദരിയുടെ വീട്ടിൽ ഒളിച്ചുതാമസിക്കുകയാണെന്നും സനൽ പറഞ്ഞു.

പിന്നീട് പാറശാല പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എത്തി കാര്യങ്ങൾ വിശദമാക്കി. പിന്നീട് പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഞ്ജു വാരിയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ പങ്കുവച്ച ഫേസ്‌ബുക് പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ മഞ്ജു ഉൾപ്പെടെ ചില മനുഷ്യരുടെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും സനൽ പോസ്റ്റിൽ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മഞ്ജു പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP