Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിരയിലും ഇന്ത്യൻ വംശജൻ; യുഎസ് വ്യോമസേനയിലെ മേജർ ജോഫിയേൽ ഫിലിപ്പ്സിന്റെ വേരുകൾ ഈ കൊച്ച് കേരളത്തിൽ; അമേരിക്കയുടെ ആകാശ ഉയരങ്ങൾ കാക്കുന്നത് മലയാളികളായ ഫിലിപ്‌സിന്റെയും ശ്യാമളാ ഭായിയുടെയും മകൻ

അമേരിക്കൻ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിരയിലും ഇന്ത്യൻ വംശജൻ; യുഎസ് വ്യോമസേനയിലെ മേജർ ജോഫിയേൽ ഫിലിപ്പ്സിന്റെ വേരുകൾ ഈ കൊച്ച് കേരളത്തിൽ; അമേരിക്കയുടെ ആകാശ ഉയരങ്ങൾ കാക്കുന്നത് മലയാളികളായ ഫിലിപ്‌സിന്റെയും ശ്യാമളാ ഭായിയുടെയും മകൻ

മറുനാടൻ മലയാളി ബ്യൂറോ

പെന്റഗൺ: അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെ നിരയിൽ തലയെടുപ്പോടെ നിൽക്കുന്ന ആളാണ് വ്യോമസേനയിലെ മേജർ ജോഫിയേൽ ഫിലിപ്പ്സ്. അമേരിക്കൻ വ്യോമസേനയുടെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ. ചന്ദ്രനിൽ ചെന്നാലും അവിടെ ഒരു മലയാളി കാണുമെന്ന് അഭിമാനത്തോടെ പകുതി കളിയായി പറയുന്ന മലയാളികൾക്ക് തലയെടുപ്പോടെ നിന്ന് പറയാവുന്ന പേരാണ് മേജർ ജോഫിയേൽ ഫിലിപ്പ്സിന്റേത്. അതെ, അമേരിക്കൻ വ്യോമസേനയുടെ മേജറായ ആദ്യ ഇന്ത്യക്കാരന്റെ വേരുകൾ ഇങ്ങ് കേരളത്തിലാണ്. അഥവാ, മലയാളികളായ മാതാപിതാക്കളുടെ മകനാണ് ഈ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ.

കേരളത്തിൽ വേരുകളുള്ള, ബോംബെയിൽ ജനിച്ച് പ്രാഥമിക പഠനം പൂർത്തിയാക്കി അമേരിക്കയിലേക്ക് കുടിയേറി ഉപരിപഠനം നടത്തിയ ഈ യുവാവ് കേരളത്തിനും അഭിമാനമാകുകയാണ്. പാലക്കാട് സ്വദേശിയായ ഫിലിപ്‌സ് ആണ് ജോഫിയേലിന്റെ പിതാവ്. അമ്മ ശ്യാമളാഭായി. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സ്വദേശി. കല്ലടയിലെ പുരാതന നായർ തറവാടായ മാതിരംപള്ളിൽ വീട്ടിൽ നിന്നും അക്കാലത്ത പലരും അന്നത്തെ ബോംബെയിലേക്ക് തൊഴിലിന്റെ ഭാഗമായി പോയിരുന്നു. തറവാട്ടിലെ മിടുക്കിയായ ശ്യാമളാ ഭായി പോയത് തന്റെ ഉപരിപഠനത്തിനായും. അവിടെ വച്ചാണ് ശ്യാമളാഭായി ഫിലിപ്‌സ് എന്ന യുവാവിനെ കണ്ട് മുട്ടുന്നതും പ്രണയത്തിലാകുന്നതും. യാഥാസ്ഥിക നായർ തറവാടല്ലാത്തതിനാൽ മകളുടെ ഇഷ്ടത്തിന് പുരോഗമനവാദികളായ കാരണവന്മാർ എതിര് നിന്നില്ല. വീട്ടുകാരുടെ സമ്മതത്തോടെ തന്നെ അവർ വിവാഹിതരായി.

ഇവർക്ക് രണ്ട് മക്കൾ ആണ്. മകൾ സ്റ്റെയ്സി, മകൻ ജോഫിയേൽ. പിന്നീട് ഇവർ അമേരിക്കയിലേക്ക് കുടിയേറുന്നു. ജീവിതവും വിദ്യാഭ്യാസവുമെല്ലാം അങ്ങ് അമേരിക്കയിലായിരുന്നെങ്കിലും മനസ് കൊണ്ട് ഇന്നും ഇവർ നമ്മുടെ നാടിനെ ഏറെ ഇഷ്ടപ്പെടുന്നു. പലതവണ കേരളത്തിലെത്തി ബന്ധുക്കളെ കണ്ട് മടങ്ങുന്ന ഇവർ നാട്ടുകാർക്കും പ്രിയപ്പെട്ടവർ തന്നെ.

സാൻഫ്രാസിസ്‌കോ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലോയിൽ നിന്ന് 2012ൽ ബിരുദം നേടിയ ജോഫിയേൽ നേരിട്ട് വ്യോമസേനയിൽ ചേരുകയായിരുന്നു. ന്യൂജഴ്സിസിയിലെ മക്ഗ്വർ ഡിക്സ് ലേക്ക്ഹഴ്സ്റ്റിലെ സംയുക്ത വ്യോമത്താവളത്തിലുള്ള എക്സ്പെഡിഷനറി സെന്ററിൽ മിലിട്ടറി ജസ്റ്റിസ് മേധാവിയായി ആയിരുന്നു ആദ്യനിയമനം. കുറ്റകൃത്യങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ കമാൻഡർക്കും ആറ് വിങ്ങുകൾക്കും എയർ മൊബിലിറ്റി കമാൻഡിലെ രണ്ട് വിങ്ങുകൾക്കും നിയമോപദേശം നൽകുകയായിരുന്നു ചുമതല.

2015ൽ മേജർ ജോഫിയേലിനെ അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിച്ചു. ഓപ്പറേഷൻ റെസല്യൂട്ട് സപ്പോർട്ടിലായിരുന്നു നിയമനം. ഇവിടുത്തെ മികച്ച സേവനത്തിന് അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. അമേരിക്കൻ വ്യോമസേനയിലെ പ്രത്യേക ഇരകളുടെ അഭിഭാഷകനായും പ്രവർത്തിച്ചു. ലൈംഗിക ഇരകൾക്ക് ഇദ്ദേഹം സ്വതന്ത്ര നിയമസഹായവും നൽകിയിട്ടുണ്ട്. മേജർ ഫിലിപ്സിനെ എയർഫോഴ്സ് കോർട്ട് ഓഫ് ക്രിമിനൽ അപ്പീലുകൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ആംഡ് ഫോഴ്സ് എന്നിവരുടെ മുമ്പാകെ നിയമ പ്രാക്ടീസ് ചെയ്യാൻ പ്രവേശിപ്പിച്ചു, കൂടാതെ ന്യൂയോർക്ക്, ന്യൂജേഴ്സി സ്റ്റേറ്റ് ബാർ അസോസിയേഷനുകളിൽ അംഗവുമാണ്.

ജോഫിയേൽ ഫിലിപ്സിന്റെ ഭാര്യ നീനുവും മകൻ കൈലോൺ മക്കെന്ന ഫിലിപ്സുമാണ്.എസ്എഫ്പിയിൽ ആയിരുന്ന സമയത്ത് ജോഫി മികച്ച രീതിയിൽ ഫുഡ്ബോൾ കളിക്കുമായിരുന്നു. അന്ന് അദ്ദേഹത്തിന്റെ സ്വഭാവത്തിനും കഠിനാധ്വാനത്തിനും ജോൺ (സീക്ക്) മർച്ചസ്സല്ല സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. തുടർ പഠനം ബ്രൂക്ക് യൂണിവേഴ്സിറ്റിയിലായിരുന്നു. അവിടെയും മികച്ച ഫുഡ്ബോൾ കളിക്കാരനായി തുടർന്ന ജോഫിക്ക് 2002ൽ റെയ്മണ്ട് എം ഡൗണി മോസ്റ്റ് വാല്യബിൾ പ്ലയർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ജോഫിയേൽ എത്ര ഉയരങ്ങളിൽ എത്തിയാലും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും കഠിനാദ്വാനവും ഒരിക്കലും അവസാനിക്കില്ലെന്ന കാര്യത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജോഫിയേലിന്റെ മുൻ പരിശീലകനും അദ്ധ്യാപകനുമായ സെനോസ് നോവ '93 പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP