Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'സൈക്യാട്രിയെ കുറിച്ച് പറയുമ്പോൾ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്; മനുഷ്യരറിയാൻ എന്ന എന്റെ പുസ്തകത്തിന്റെ സ്പിരിറ്റ് അതല്ല; അത് അശ്രദ്ധമൂലം പറ്റിയതാണ്; ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല; മലയാളിക്ക് വേണ്ടി അൽപ്പം മസാല കയറ്റുക മാത്രമാണ് ചെയ്തത്; പുസ്തകം കോപ്പിറൈറ്റ് ഇല്ലാത്തതാണ്, ആർക്കും തിരുത്താം; പക്ഷേ മാനസികരോഗ്യ കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ സംവാദം വേണം; സൈക്ക്യാട്രി കപടശാസ്ത്രമെന്ന വാദം തിരുത്തി മൈത്രേയൻ

'സൈക്യാട്രിയെ കുറിച്ച് പറയുമ്പോൾ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്; മനുഷ്യരറിയാൻ എന്ന എന്റെ പുസ്തകത്തിന്റെ സ്പിരിറ്റ് അതല്ല; അത് അശ്രദ്ധമൂലം പറ്റിയതാണ്; ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല; മലയാളിക്ക് വേണ്ടി അൽപ്പം മസാല കയറ്റുക മാത്രമാണ് ചെയ്തത്; പുസ്തകം കോപ്പിറൈറ്റ് ഇല്ലാത്തതാണ്, ആർക്കും തിരുത്താം; പക്ഷേ മാനസികരോഗ്യ കേന്ദ്രങ്ങളെ കുറിച്ച്  കൂടുതൽ സംവാദം വേണം; സൈക്ക്യാട്രി കപടശാസ്ത്രമെന്ന വാദം തിരുത്തി മൈത്രേയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായ വിഷയം ആയിരുന്നു സൈക്യാട്രി ഒരു കപടശാസ്ത്രമാണോ എന്നത്. സാമൂഹിക പ്രവർത്തകനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ എഴുതിയ 'മനുഷ്യനപ്പുറം' എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്്തകത്തിൽ സൈക്യാട്രിയെ ഒരു കപടശാസ്ത്രമാണെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ കൽപറ്റ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റൻഡും സൈക്യാട്രിസ്റ്റും പ്രഭാഷകനുമായ ഡോ. ജോസ്റ്റിൻ ഫ്രാൻസിസാണ് ശക്തമായി രംഗത്തുവന്നത്. തുടർന്നാണ് മൈത്രേയൻ സൈക്യാട്രി കപട ശാസ്ത്രമാണെന്ന വാദം തിരുത്തിയത്. 'സൈക്യാട്രിയെ കുറിച്ച് പറയുമ്പോൾ ഞാൻ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്. മനുഷ്യരറിയാൻ എന്ന എന്റെ പുസ്തകത്തിന്റെ സ്പിരിറ്റ് അതല്ല. അത് അശ്രദ്ധമൂലം പറ്റിയതാണ്. ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല. മലയാളിക്ക് വേണ്ടി മസാല കയറ്റുക മാത്രമാണ് ചെയ്തത്. പുസതകം കോപ്പി റൈറ്റ് ഇല്ലാത്തതാണ് ഇത് ആർക്കും തിരുത്താം. പക്ഷേ മാനസികരോഗ്യ കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ സംവാദം വേണം'- തന്റെ പുതിയ വീഡിയോയിൽ മൈത്രേയൻ ഇങ്ങനെ വ്യക്തമാക്കുന്നു.

ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് ഉന്നയിച്ച വിമർശനം ഇതായിരുന്നു. 'തങ്ങൾക്കിഷ്ടമില്ലാത്തവരെ പിടിച്ചുകെട്ടി ഭ്രാന്തന്മാരാക്കുന്ന, അൽപ്പം പോലും വസ്തുനിഷ്ഠത ഇല്ലാത്ത ഒരു കപടശാസ്ത്രമാണ് സൈക്യാട്രി' എന്നാണ് തന്റെ ബെസ്റ്റ് സെല്ലറായ 'മനുഷ്യരറിയാൻ' എന്ന പുസ്തകത്തിൽ മൈത്രേയൻ പറയുന്നത്. 'മനോരോഗാശുപത്രികൾ ഉപയോഗശൂന്യമാണ് അതുകൊണ്ട് സൈക്യാട്രി എന്ന വിഭാഗം പൂട്ടണം' എന്ന വിധി വാചകം മൈത്രേയൻ തന്റെ ആരോപണങ്ങൾക്കൊടുവിൽ എഴുതിച്ചേർക്കുന്നു. അതിന് അദ്ദേഹം അടിസ്ഥാനമാക്കുന്നതോ 1970 കളുടെ ആദ്യം നടത്തപ്പെട്ട റോസെൻഹാൻസ് എക്‌സപിരിമെന്റ് എന്ന പഠനം ആണ്. എന്നാൽ മെത്തഡോളജിയും നിഗമനങ്ങളും തെറ്റാണെന്നു വ്യക്തമാക്കപ്പെട്ട ഒന്നായിരുന്നു, ഡേവിഡ് റോസെൻഹാൻ എന്ന സൈക്കോളജി പ്രഫസർ ആൾമാറാട്ടക്കാരായ രോഗികളെ (ജലൗറീജമശേലിെേ) വെച്ചു നടത്തിയ ഈ പരീക്ഷണം. അശാസ്ത്രീയത തുറന്നു കാണിച്ചു കൊണ്ട് എഴുപതുകളിൽത്തന്നെ ശാസ്ത്രലോകം ഈ ഗവേഷണാഭാസത്തെ തള്ളിക്കളഞ്ഞതുമാണ്. ഇതു മനസ്സിലാക്കാതെയാണ്‌െേ െമ്രതയൻ സൈക്യട്രി അശാസ്ത്രീയമാണെന്ന് പറയുന്നതെന്ന് ഡോ ജോസ്റ്റിൻ ഫ്രാൻസിസ് ചൂണ്ടിക്കാട്ടുന്നത്.

മൈത്രേയന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്:

'ഞാൻ ജോസ്റ്റിൻ പറയുന്നതിനോട് വിയോജിപ്പുള്ള ആളല്ല. പുസ്തകത്തിന്റെ തീമോ അതല്ല. സൈക്യാട്രിയെക്കുറിച്ച പരാമർശിക്കുന്ന ചാപ്റ്ററോ അതിലില്ല.അതുകൊണ്ട ഞാൻ പാസിങ് റിമാർക്ക് എന്നു പറയുന്നത് പോലെ മാർക്‌സിസും പോസ്റ്റ് മോഡേണിസവും അതിനെ കളിയാക്കിയുള്ള സംഭവത്തെയാണ് പരാമർശിച്ചത്. അത്തരം സമാനമേഖലകൾ ബൗദ്ധിക മേഖലകളിലുണ്ടായെന്ന് പരാമർശിച്ചിട്ടുണ്ട്. സൈക്രാട്രിയെ മാത്രമല്ല പറഞ്ഞത്. ജോസ്റ്റിൻ പറഞ്ഞ വിഷയത്തോട് വിയോജിപ്പ് ഉള്ളതായി കരുതേണ്ട.

ഒന്നെനിക്ക് മനസിലായത് ജോസ്റ്റിൻ എന്റെ പുസ്തകം വായിച്ചിട്ടില്ല. ചാപ്റ്റർ മാത്രമാണ് അദ്ദേഹം വായിച്ചത്. എന്റെ പുസ്തകം മുഴുവൻ വായിക്കണം എന്നഅഭിപ്രായക്കാരനാണ് ഞാൻ. ആ പുസ്‌കത്തിന്റെ സ്പിരിറ്റ് അല്ല അത്. ചില സിനിമകൾ ഇറങ്ങുമ്പോൾ ഞങ്ങളുടെ സമുദായത്തെ മോശമാക്കി പറഞ്ഞു എന്നൊക്കെയുള്ള ചിലർ പറയന്നതുപോലെ എടുത്താൽ മതി.

അതേസമയം അദ്ദേഹം പറയുന്ന ചില ഏരിയകൾ ഡിഫന്റ് ചെയ്യപ്പെടേണ്ടതാണ്. അതി ജോസ്റ്റിൻ ചെയ്തത് ശരിയാണ്. അതിപ്പോൾ എനിക്ക് തെറ്റു പറ്റിയെങ്കിൽ അത് അംഗീകരിക്കും. അത് തെറ്റല്ല അശ്രദ്ധമൂലം പറ്റിയതാണ്. ഇവോൾവ് ചെയ്യുന്ന ഒരു സയൻസാണ് ഇത്്. സൈക്കി എന്ന വാക്ക് ഗ്രീക്കിലുള്ളതാണ്. സൈക്കോളജി എന്ന വാക്കു പോലും വന്നത് അത്മാവുമായി ബന്ധപ്പെട്ടിട്ടാണ്. ആത്മാവിന് കൊടുക്കുന്ന ട്രീറ്റ്‌മെന്റാണ് സൈക്കോളജി. ആ തരത്തിലുള്ള ആശയങ്ങൾ നിലനിന്ന ഒരു സമൂഹം നിന്ന സ്ഥലത്ത് അതിനെ ഒരു മെഡിക്കൽ സയൻസായി മാറ്റണമെങ്കിൽ ആധുനികമായ എവലുഷനെ ബേസ് ചെയ്ത്. എവലൂഷണൽ സൈക്കോളജിയെ ബേസ് ചെയ്ത് ന്യൂറോ സയൻസിൽ ബേസ് ചെയ്ത് ബിഹേവിയറൽ സൻസിൽ ബേസ് ചെയ്ത് ഡവലപ്പ്‌മെന്റ്ൽ ബയോളജി തൊട്ട് നമ്മൾ വളർന്ന് തീരുന്ന തരത്തിലുള്ള പുതിയ ശാസ്ത്രം രൂപപ്പെടുത്തണം എന്നതാണ് പറഞ്ഞത്. ഞാൻ കപടം എന്ന് ഉപയോഗിച്ചത് തെറ്റാണ്. അതിൽ ഞാൻ ജോസ്റ്റിനോട് യോജിക്കുന്നു.

പുസ്തകത്തിനകത്ത് അത്തരത്തിലൊരു വിഷയം എടുത്ത് പറഞ്ഞ് സംസാരിച്ചില്ല. ഇംഗ്ലീഷ് തർജ്ജമയിൽ ഈ ഭാഗം ഉൾപ്പെടുത്തിയിട്ടില്ല. മലയാളിക്ക് വേണ്ടി മസാല കയറ്റുക മാത്രമാണ് ചെയ്തത്. അത്രയും ലളിതമായിട്ടാണ് എഴുതിയത്. അത്തരത്തിൽ എഴുതിയതിലെ അശ്രദ്ധയാണ് കപടം. ഈ പുസ്തകം എഴുതിയിട്ട് ആറുവർഷം കഴിഞ്ഞു. എന്റേതെന്ന് അവകാശപ്പെടുന്നില്ല. സമൂഹത്തിന് നൽകിയ പുസ്‌കതമാണ്. അതിനാൽ തന്നെ ആർക്കും ഈ പുസ്തകം തിരുത്താം, ജോസ്റ്റനും തിരുത്താൻ കഴിയും. കോപ്പി റൈറ്റ് ഇല്ലാതെ എടുത്ത പുസ്‌കതമാണ് അത്. മനസിലായത് എഴുതി എന്നത് തെറ്റാണ്.അത് തിരുത്താനും തയ്യാറാണ്. അത് ആർക്കുവേണമെങ്കിലും കഴിയും. അറിവ് എല്ലാവരും ചേർന്ന് സമ്പാദിക്കുന്നതാണ്. ആ പുസ്‌കത്തിലെ ആമുഖത്തിൽ തന്നെ എഴുതുന്നത് ഇത് ആർക്കുവേണമെങ്കിലും തിരുത്താം, ക്രിട്ടിസിസം ചെയ്ത് നമുക്ക് ഒന്നിച്ച് ഈ പുസ്തകം നവീകരിക്കാം എന്നാണ് ഞാൻ പറയുന്നത്. ആ അറിവിനകത്ത് എന്റെ നാലഞ്ച് പോയിന്റ് മാത്രമേയുള്ളു. . ബാക്കിയെല്ലാം നാട്ടിലുണ്ടായിരുന്ന അറിവുകൾ മാത്രമാണ്. ആ പുസ്തകത്തിനെ വിമർശിച്ചിട്ടേയില്ല ആരും. ആകെ വിമർശിച്ചത് ആ ചാപ്റ്റർ മാത്രമാണ്. അത് അദ്ദേഹത്തിന്റെ കമ്യൂണിറ്റിയുടെ സ്പിരിറ്റ് മാത്രമായിട്ടാണ് എടുക്കുന്നത്.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എഴുതിയ പുസ്തകം ക്രിട്ടിസൈസ് ചെയ്യപ്പടണം എന്നതാണ് ആഗ്രഹം. ജോസ്റ്റന് വിമർശിക്കാൻ സകല അധികാരവുമുണ്ട്. മനുഷ്യരെല്ലാവരും സയൻസ് പഠിക്കണം എന്ന് പറയുന്ന ആളല്ലെ. ഒരു അഭ്യർത്ഥന മാത്രമേയുള്ളു മുഴുവൻ വായിച്ചിട്ട് വിമർശിക്കാൻ. ഞാൻ എഴുതിയ പുസ്‌കത്തിന്റെ മെയിൻ തീം ഒരിക്കലും നോക്കാതെ വിമർശിക്കുന്നിടത്താണ് ചോദ്യം ചെയ്യപ്പെടുന്നത്. എന്നാലും ഈ പുസ്തകമുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഈ പുസ്തകം ഉണ്ടെന്ന് അറിയുന്നത് അംഗീകാരമാണ്. ജോസ്റ്റിന്റെ വിമർശനം ഉർവശീ ശാപം ഉപകാരം എന്ന നിലയിൽ എടുക്കുകയാണ്. നാടിനകത്ത് നന്മ വരണമെന്ന് മനുഷ്യർ ശാസ്ത്രീയമായി ചിന്തിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. അതിൽ ഞാനെന്തിന് വിയോജിക്കേണ്ട ആവശ്യം. ആറ് വർഷം മുൻപ് എറിഞ്ഞ കല്ലാണ്. ഇതുവരെ ആരും അതെടുത്ത് കണ്ടില്ല. സൈക്യാട്രി മോശമാണെന്ന് പറയുന്നില്ല. ആധുനിക ശാസ്ത്രത്തിൽ കൂടുതൽ അടിസ്ഥാനപ്പെടുത്തി പുത്തനായി വികസിക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം. ജോസ്റ്റിൻ അത് അഡ്രസ് ചെതിട്ടില്ല.

കുതിരവട്ടം, ഊളമ്പാറ എന്നീ പേരുകൾ കേട്ടാൽ അവിടെയുള്ളവർക്കൊന്നും കല്യാണം കഴിക്കാൻ പോലും പറ്റില്ല. ഒരാളും പറയാൻ തയ്യാറായിട്ടില്ല. അത് സൈക്യാട്രി കൊണ്ട് ഉണ്ടായതല്ല. മെന്റൽ ഹെൽത്ത് എന്ന് പറയുന്ന സാധനത്തിനെ ആളുകൾ പരസ്പരം ആക്ഷേപിക്കുന്ന ലോകത്താണ് ഇത് ആരംഭിച്ചത്. ഒരാളെ ആക്ഷേപിക്കുന്ന വാക്കായി കുതിരവട്ടമൊക്കെ മാറി.നാടിന് തന്നെ പേരുദോഷമായി മാറുന്ന ഒരു പാസ്റ്റ് അവർക്കുണ്ട്. യൂറോപ്പിലെല്ലാം ചെയ്യുന്നത് ഈ ഇൻസ്റ്റിറ്റിയൂഷനെല്ലാം പിരിച്ച് വിടുകയാണ് ചെയ്തത്. ആളുകൾ റോഡിൽ അലഞ്ഞു നടക്കുന്ന സഹാചര്യത്തിൽവരെയെത്തി. യതാർത്ഥത്തിൽ ചികിത്സ ആവശ്യമുള്ളവരും ഉണ്ട്. അല്ലാത്തവർ ജയിലില്ലല്ലേ. ജയിലിന് പകരമാണ് ഇവ. ഭ്രാന്താശുപത്രി എന്നായിരുന്നല്ലോ പറഞ്ഞു കൊണ്ടിരുന്നത്. ഇങ്ങനെയുള്ള വാക്കുകളിൽ നിന്ന് മാറ്റി മാനസിക ആരോഗ്യകേന്ദ്രമാക്കി. പക്ഷേ ആ കെട്ടിടം തന്നെയാണ് നിൽക്കുന്നത് പേരു മാറിയിട്ടും കാര്യമില്ല.

അതൊക്കെ ഉപേക്ഷിക്കുക തന്നെ വേണം. പുതിയതായി തുടങ്ങണം. ജനറൽ ഹോസ്പിറ്റലിൽ സെക്ലോജിക്കൽ മെഡിസിൻ എന്ന വിഭാഗം തന്നെ ഉണ്ടായി. ഞാൻ കേരളത്തിലെ മെന്റൽ ഹെൽത്ത് നയത്തിൽ പങ്കുവഹിച്ച ആളാണ്. ഡോക്ടർ സുരാജ് മണിയുണ്ടായിരുന്ന കാലത്ത് മെന്റൽ ഹെൽത്ത് നയമുണ്ടാക്കുന്നതിൽ പങ്ക് വഹിച്ച ആളാണ് ഞാൻ. ഇന്റർ നാഷണൽ മെന്റൽ ഹെൽത്ത് നെറ്റ് വർക്കിനകത്ത് ലോകവ്യാപകമായി നടന്ന കോൺഫറൻസിൽ സംസാരിച്ചിട്ടുള്ള ആളാണ് ഞാൻ. മെന്റൽ ഹെൽത്തും സൈക്യാട്രിയുമൊക്കെ എനിക്ക് നന്നായി അറിയാം. ജനറൽ ആശുപത്രിയിലെ ഒരു വാർഡിലായി മാറ്റേണ്ടതാണ്. ഊളം പാറിൽ ഈ ഇൻസ്റ്റിറ്റിയുഷനുകൾ പൂട്ടേണ്ടതാണ്.

അത് പൂട്ടണം എന്ന് പറയുന്നത് സൈക്യാട്രി മോശമായതുകൊണ്ടല്ല. ആ സ്ഥാപനത്തിന്റെ പാസ്റ്റ് കൊണ്ടാണ്. എന്തിനാണ് മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റിയത്. ഞാൻ സൈക്യാട്രിയുടെ സൂഷ്മതയിലേക്ക് പോകുന്നു. ഡി.എസ്.എം 1 അദ്ദേഹം തന്നെ പറയുന്നു മൂന്നാണ് മാറിയതെന്ന്. അത് മഹാമോശമാണെന്ന് പറയേണ്ടെ. ക്ഷയരോഗം ലോകം മുഴുവനുണ്ട്. ക്ഷയരോഗത്തിന് മരുന്ന് കണ്ടുപിടിക്കുകയാണ് ചെയ്തത്. രോഗം മാറി പോകുക എന്നത് സൈക്കാട്രിയിലാണുള്ളത്.

ഓരാ തവണയും പുതിയരോഗത്തിന് പേരുകൾ വേണ്ടിവരും. കൺസെപ്ഷണൽ ടൂളിന്റെ കുഴപ്പമാണ്. അത് മോശമായതുകൊണ്ടല്ല ഞാൻ പറുയുന്നത്. നമ്മൾ ബ്രയിനെ കുറിച്ചുള്ള അറിവ് പരിമിതമായ കാലത്ത് കൺസെപ്റ്റൽ ടൂൾ ഉപയോഗിച്ച് ശരീരത്തിനുള്ളിലേക്ക് നോക്കിയിരുന്നത് അത് ഉപയോഗിച്ചിട്ടാണ്.അതിന്റെ കുറവുകൾ അതിൽ നിൽക്കും. അതിന് കൊടുത്തിരുന്ന മരുന്നുകളും ടൂളുകളുമൊക്കെ നമുക്ക് ആന്തരികമായ ചങ്ങലയിടുന്നതിന് മാത്രമേ പ്രയോജനപ്പെട്ടിട്ടുള്ളു. മറ്റുള്ളവർ ഒരാളെ മാനേജ് ചെയ്യാനാണ് ആദ്യകാലത്തെ സംവിധാനം മുഴുവനുണ്ടായത്. അല്ലാതെ നമ്മൾ മാറുന്നതിനല്ല. കുറ്റവാളിയെ ശിക്ഷിച്ച് ജയിലിൽ അടയ്ക്കുന്നത് മറ്റുള്ളവർക്ക് മാതൃകയാകാനാണ്, നവീകരിക്കപ്പെടേണ്ട തലങ്ങളാണ് വേണ്ടത്. ആ ആളിനെ സമൂഹത്തിലേക്ക് തിരിച്ചു വരേണ്ട അവസരമാണ് ഒരുക്കേണ്ടതാണ്.'- മൈത്രേയൻ വ്യക്തമാക്കി.

ഡോ. ജോസ്റ്റിൻ ഫ്രാൻസിസിന്റെ വിമർശനം ഇങ്ങനെയാണ്

'റോസെൻഹാൻസ് എക്‌സ്പിരിമെന്റ എന്ന പേരിൽ നടന്ന പരീക്ഷണം 1973ൽ നടന്നതാണ്. കുറേ സ്യൂഡാ രോഗികളെ സൃഷ്ടിച്ച് അമേരിക്കയിലെ വിവിധ മാനസികരോഗ ആശുപത്രികളിലേക്ക് അയക്കുകയാണ് ഡേവിഡ് റോസെൻഹാൻ ചെയ്തത്. മാനസിക പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത കുറേ പേരെ അദ്ദേഹം പഠനത്തിന്റെ ഭാഗമായി വേഷം കെട്ടിക്കയായിരുന്നു. ഇവർ ചില അശരീരികൾ കേൾക്കുന്നു എന്നു പറഞ്ഞ് അമേരിക്കയിലെ വിവിധ സൈക്ര്യാട്രി ഹോസ്പിറ്റലുകളിൽ പോവുകയും ഡോക്ടർമാർ ഇവരെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഒന്നരമാസത്തോളം നീണ്ട ചികൽസക്കൊടുവിൽ ഇവർ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങുകയാണ്. ഈ വിഡ്ഡിയാക്കൽ സംഭവം അന്നത്തെ ശാസ്ത്ര മാസികകളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനോരോഗം ഉള്ളയാൾ ആരാണ് അല്ലാത്തത് ആരാണ് എന്നുപോലും അറിയാത്ത ശാസ്ത്ര ശാഖയാണ് സൈക്യാട്രിയെന്ന്‌െേ െമ്രതയൻ പ്രതികരിക്കുന്നത്. മാത്രമല്ല ഇതു വലിയ വിവാദം ആയതിനെ തുടർന്ന് റോസെൻഹാൻ നടത്തിയ മറ്റൊരു വെല്ലുവിളിയും മൈത്രേയൻ ക്വാട്ട് ചെയ്യുന്നുണ്ട്. താൻ ഇനിയും ഇത്തരം വ്യാജ രോഗികളെ ആശുപത്രിയിലേക്ക് കടത്തിവിടുമെന്ന പ്രസ്താവനയായിരുന്നു അത്. ഇത് പ്രകാരം ആശുപത്രി അധികൃതർ മുൻകരുതൽ എടുത്തതിനെ തുടർന്ന് നിരവധിപേരെ അവർ മടക്കി അയച്ചു. സത്യത്തിൽ റോസെൻഹാൻ ഒരു രോഗിയെപ്പോലും അയച്ചിരുന്നില്ല. ആശുപത്രിക്കാർ തിരിച്ചയച്ചത് എല്ലാ യഥാർഥ രോഗികളെ ആയിരുന്നു. ഇങ്ങനെ അമേരിക്കൻ മാനസികാരോഗ്യ കേന്ദ്രങ്ങളെ ഞെട്ടിച്ച രണ്ട് പരീക്ഷണങ്ങളാണ് റോസെൻഹാൻ നടത്തിയത്്. ഇതിന്റെ ചുവടു പടിച്ചാണ് മൈത്രേയൻ വിമർശനം നടത്തുന്നത്.

എന്നാൽ റോസെൻഹാൻ പരീക്ഷണം അക്കാലത്തുതന്നെ ആധുനിക ശാസ്ത്ര സമൂഹം തള്ളിക്കളഞ്ഞതാണ്. പ്രമുഖരായ പല മനഃശാസ്ത്രജ്ഞരും അതിന് കൃത്യമായ മറുപടിയും കൊടുത്തിട്ടുണ്ട്. ക്ലിനിക്കൽ ഫീച്ചേഴ്‌സിനെ ആസ്പദമാക്കിയാണ് സൈക്യാട്രിയിൽ പ്രാഥമിക രോഗ നിർണ്ണയം നടത്തുക. മറ്റ് ചികിത്സാ ശാഖകളിലേതുപോലെ ടെസ്റ്റ് നടത്തി രോഗം നിർണ്ണയിക്കാൻ ആവില്ല. അതായത് ഒരാൾ തനിക്ക് ഷുഗർ ഉണ്ടെന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്ത് എത്തിയാൻ ടെസ്റ്റിലൂടെ പരിശോധിച്ച് രോഗ നിർണ്ണയം നടത്താൻ സാധിക്കും. എന്നാൽ താൻ അശീരിരി കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് ഒരാൾ എത്തുകയും സ്വമേധയാ അഡ്‌മിഷൻ ആവശ്യപ്പെടുകയും ചെയ്താൽ എങ്ങനെയാണ് ഡോക്ടർക്ക് ചികിത്സ നിഷേധിക്കാൻ കഴിയുക. മാത്രമല്ല ഇങ്ങനെ സ്‌കിസോഫ്രീനിയ സംശയിച്ച് അഡ്‌മിഷൻ കൊടുത്ത രോഗികൾക്ക് ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ലക്ഷണങ്ങൾ പ്രകടമല്ല എന്ന് റിപ്പോർട്ട് നൽകി ഡിസ്ചാർജ് ചെയ്യുകയാണ് ചെയ്തത്. അഡ്‌മിഷൻ കിട്ടിക്കഴിഞ്ഞശേഷം ഈ കപട രോഗികൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുമില്ല. പിന്നെ രണ്ടാമത് സ്യൂഡോ രോഗികൾ വരുമെന്ന് കരുതി യഥാർഥ രോഗികളെ പറഞ്ഞു വിട്ടതും മൈത്രേയൻ പറയുന്നപോലെ അല്ല. കപട രോഗികൾ വരുമെന്ന് സൂചന കിട്ടിയതിനാൽ രോഗികളെ തിരിച്ചറിയാനുള്ള ഒരു സ്‌കെയിൽ ഏർപ്പെടുത്തുക ആയിരുന്നു ആശുപത്രി അധികൃതർ. ഇതുപ്രകാരം രോഗലക്ഷണങ്ങൾ തീഷ്ണമല്ലാത്ത പലരെയും പറഞ്ഞുവിട്ടു. ഒരു മൂൻവിധിയുടെ അടിസ്ഥാനത്തിൽ 'കൺഫർമേഷൻ ബയാസ്' ഇവിടെ സ്വാഭാവികമായി സംഭവിക്കാം. ഇതും ആധുനിക സൈക്യട്രിസ്റ്റുകൾ തള്ളിക്കളഞ്ഞതാണ്.ആധുനിക ശാസ്ത്രലോകം തള്ളിക്കളഞ്ഞ ഈ സിദ്ധാന്തങ്ങൾ ഉന്നയിച്ച് മൈത്രേയനെപ്പോലുള്ളവർ ഈ പ്രചാരണം നടത്തുന്നത് നിർത്തണം. പുസ്തകത്തിൽനിന്ന് മൈത്രേയൻ ഈ ഭാഗങ്ങൾ പിൻവലിക്കണം'- ഡോ ജോ്സ്റ്റിൻ ഫ്രാൻസിസ് തന്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP