Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ഡപത്തിലേക്കുള്ള യാത്രയിൽ ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ; യാത്രക്കാരായി അമ്മ ലീലാമണിയും അടുത്ത ബന്ധുക്കളും; വധുവിന്റെ വാഹനത്തിനു പിന്നിൽ മറ്റ് ബന്ധുക്കളുമായി മുപ്പതോളം ഓട്ടോകൾ; താലികെട്ടിന് ശേഷം സദ്യ നടക്കുന്നിടത്തേക്കും തിരികെ വരനുമൊത്ത് വീട്ടിലേക്ക് പോയതും മുചക്രവാഹനത്തിൽ; ഉഴവൂരിലെ ബിഎഡുകാരി ബഹ്റൈനിൽ ജോലി ചെയ്യുന്ന സൂരജിനെ ജീവിത പങ്കാളിയാക്കാനെത്തിയത് സ്വന്തം ഓട്ടോറിക്ഷ ഓടിച്ച്; ഉഴവൂർ ആഘോഷമാക്കിയ ഓട്ടോ വിവാഹക്കഥ ഇങ്ങനെ

മണ്ഡപത്തിലേക്കുള്ള യാത്രയിൽ ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ; യാത്രക്കാരായി അമ്മ ലീലാമണിയും അടുത്ത ബന്ധുക്കളും; വധുവിന്റെ വാഹനത്തിനു പിന്നിൽ മറ്റ് ബന്ധുക്കളുമായി മുപ്പതോളം ഓട്ടോകൾ; താലികെട്ടിന് ശേഷം സദ്യ നടക്കുന്നിടത്തേക്കും തിരികെ വരനുമൊത്ത് വീട്ടിലേക്ക് പോയതും മുചക്രവാഹനത്തിൽ; ഉഴവൂരിലെ ബിഎഡുകാരി ബഹ്റൈനിൽ ജോലി ചെയ്യുന്ന സൂരജിനെ ജീവിത പങ്കാളിയാക്കാനെത്തിയത് സ്വന്തം ഓട്ടോറിക്ഷ ഓടിച്ച്; ഉഴവൂർ ആഘോഷമാക്കിയ ഓട്ടോ വിവാഹക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഉഴവൂർ: സുന്ദരീ..സുന്ദരീ...ഒന്നൊരുങ്ങി വാ... നാളെയാണ് താലിമംഗളം... ഏയ് ഓട്ടോയിലെ സുധി സ്വപ്‌നം കണ്ടത് ഓട്ടോ പൈലറ്റിന്റെ വിവാഹമായിരുന്നു. തന്റെ വാഹനം അണിയിച്ചൊരുക്കിയുള്ള വിവാഹം. സിനിമയിൽ മാത്രം സാധ്യമാകുമെന്ന് കരുതിയ് ഇന്നലെ ഉഴവൂരിൽ നടന്നു. ഓട്ടോ പ്രണയം കാരണം മകളെ ഡ്രൈവിങ് പഠിപ്പിച്ച അച്ഛൻ. വിവാഹത്തിന് യാത് ചെയ്യാൻ മകൾ തെരഞ്ഞെടുത്തതും പ്രിയ ഓട്ടോറിക്ഷ. അങ്ങനെ ഉഴവൂരിലെ മഹിമയുടെ വിവാഹം ഓട്ടോറിക്ഷക്കാരുടെ ആഘോഷമായി മാറി.

വെളുപ്പ്, നീല ബലൂണുകളാൽ അലംകൃതമായ ഓട്ടോറിക്ഷകളിലാണ് വധുവും ബന്ധുക്കളും കല്യാണ പന്തലിലേക്ക് പോയത്. വെള്ളിയാഴ്ച രാവിലെ നിരനിരയായി ഉഴവൂർ ഗ്രാമത്തിലൂടെ കുറിച്ചിത്താനത്തെ കല്യാണവേദിയിലേക്ക് ഓട്ടോറിക്ഷകൾ നീങ്ങുമ്പോൾ മുന്നിലെ ഓട്ടോറിക്ഷ ഓടിച്ചത് മംഗല്യവേഷധാരിയായ മഹിമയായിരുന്നു. ഉഴവൂർ പെരുന്താനത്ത് മാമലയിൽ മോഹനൻനായരുടെയും ലീലാമണിയുടെയും മകളാണ് മഹിമ. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാലന്റെയും പുഷ്പയുടെയും മകൻ സൂരജായിരുന്നു വരൻ. കുറിച്ചിത്താനം പൂത്തൃക്കോവിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം വിവാഹവേദിയും.

1995 മുതൽ ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മോഹനന്റെ ആഗ്രഹമാണ് നടന്നത്. മകളുടെ വിവാഹം ഓട്ടോറിക്ഷക്കാരുടെ ആഘോഷം ആക്കണമെന്നത് മോഹനന്റെ വലിയ ആഗ്രഹമായിരുന്നു. വിവാഹനിശ്ചയത്തിനും മഹിമ ഓട്ടോറിക്ഷ ഓടിച്ചാണ് എത്തിയത്. വിവാഹത്തിനും ഓട്ടോറിക്ഷ എന്ന ആഗ്രഹം ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും പറഞ്ഞു. ഉഴവൂർ, മരങ്ങാട്ടുപിള്ളി, പൂവത്തുങ്കൽ സ്റ്റാൻഡുകളിൽനിന്നായി 20 ഡ്രൈവർമാർ സ്വന്തം ഓട്ടോറിക്ഷയുമായി വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. അങ്ങനെ റാലിയായി കിതർമണ്ഡപത്തിലേക്ക്.

അടുത്തകാലത്തായി കൃഷിപ്പണികളിലേക്കുകൂടി തിരിഞ്ഞതിനാൽ മോഹനൻനായർ അധിക സമയം ഓട്ടോറിക്ഷ സ്റ്റാൻഡിൽ ചെലവഴിക്കാറില്ല. ചെറുപ്പത്തിലെ മഹിമയെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിപ്പിച്ചു. പ്രായപൂർത്തിയായതോടെ ലൈസൻസും എടുത്തു. മഹിമ ബി.എഡ്. പൂർത്തിയാക്കി. സൂരജ് ബഹ്റൈനിൽ ജോലിചെയ്യുന്നു. വിവാഹവേദിയിൽനിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയിൽ തന്നെയായിരുന്നു യാത്ര. ശനിയാഴ്ച ഇവർ സൂരജിന്റെ നാടായ പാലക്കാടിന് പോകും. അത് കാറിലും. വരന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നത്.

മഹിമയുടെ പേര് തന്നെയാണ് ഓട്ടോറിക്ഷയ്ക്കും. കാൽ നൂറ്റാണ്ടായി ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനൻ. 2 വർഷം മുൻപ് ഓട്ടോ ഓടിക്കാൻ ലൈസൻസ് നേടിയ മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. മണ്ഡപത്തിലേക്കുള്ള യാത്രയിൽ ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ. ഇതിൽ യാത്രക്കാരായി അമ്മ ലീലാമണിയും ബന്ധുക്കളും. വധുവിന്റെ വാഹനത്തിനു പിന്നിലായി മുപ്പതോളം ഓട്ടോറിക്ഷകൾ. ബന്ധുക്കളെല്ലാം അതിൽ. ഉഴവൂർ ടൗണിലെ മിക്ക ഓട്ടോറിക്ഷകളും വിവാഹം വ്യത്യസ്തമാക്കാൻ എത്തി.

തുറന്നജീപ്പും കാറും എല്ലാം ഉപയോഗിച്ച് ആഡംബര വിവാഹങ്ങൾ നടക്കുമ്പോൾ അതിൽ നിന്ന് വ്യത്യസ്തരാകാനാണ് മോഹനനും മകളും ശ്രമിച്ചത്. സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും യാത്രാസുഖമുള്ള വാഹനമാണെന്നുമുള്ള സന്ദേശം പകരാനാണ് ഈ മാർഗം തിരഞ്ഞെടുത്തതെന്ന് മോഹനൻ പറഞ്ഞു. ഏതായാലും ഓട്ടോറിക്ഷക്കാർ ആവേശത്തോടെയാണ് ഈ വിവാഹത്തെ തങ്ങളുടേതാക്കി മാറ്റിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP