Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംവിധായകൻ കമലിന്റെ ലൈംഗിക പീഡന വിവാദത്തിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്; ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല; അദ്ദേഹത്തിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണ്; അതിൽ എനിക്ക് എങ്ങനെ ബന്ധമുണ്ടാകും; വക്കീൽ നോട്ടീസ് അയച്ച ആൾക്കെതിരെ കേസ് കൊടുക്കുകയല്ലേ അദ്ദേഹം ചെയ്യേണ്ടത്; കമലിനെ കുടുക്കിയെന്ന ആരോപണത്തിൽ ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ പ്രതികരണം ഇങ്ങനെ

സംവിധായകൻ കമലിന്റെ ലൈംഗിക പീഡന വിവാദത്തിലേക്ക് എന്റെ പേര് വലിച്ചിഴക്കരുത്; ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല; അദ്ദേഹത്തിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണ്; അതിൽ എനിക്ക് എങ്ങനെ ബന്ധമുണ്ടാകും; വക്കീൽ നോട്ടീസ് അയച്ച ആൾക്കെതിരെ കേസ് കൊടുക്കുകയല്ലേ അദ്ദേഹം ചെയ്യേണ്ടത്; കമലിനെ കുടുക്കിയെന്ന ആരോപണത്തിൽ ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതിരെ യുവനടി ഉന്നയിച്ച ലൈംഗിക പീഡന പരാതി മാധ്യമങ്ങളിൽ എത്തിയതിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽനിന്ന് പുറത്തുപോയ ചിലർ ആണെന്ന സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി മഹേഷ് പഞ്ചു. താൻ മനസ്സാവാചാ അറിയാത്ത കാര്യമാണ് ഇതെന്ന് അദ്ദേഹം ഒരു ഒ്ാൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. 'ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ഞാൻ മനസാ വാചാ അറിയാത്ത കാര്യത്തിലേക്കാണ് എന്നെ വലിച്ചിഴക്കുന്നത്. അദ്ദേഹത്തിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണ്. അതിൽ എനിക്ക് എങ്ങനെ ബന്ധമുണ്ടാകും. വക്കീൽ നോട്ടീസ് അയച്ച ആൾക്കെതിരെ കേസ് കൊടുക്കുകയല്ലേ അദ്ദേഹം ചെയ്യേണ്ടത്.'- മഹേഷ് പഞ്ചു വ്യക്തമാക്കി.

ഇടപ്പള്ളിയിലെ സ്‌കൈലൈൻ അപ്പാർട്ട്മെന്റിൽ വെച്ച് 2018 ഡിസംബർ 26 നാണ് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടതായും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്സ് എന്ന അപാർട്ട്മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വക്കീൽ നോട്ടീസിലെ ആരോപണം.വാഗ്ദാനം ചെയ്ത നായികാ വേഷം നൽകിയില്ലെന്നും ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ മാപ്പ് പറയണമെന്നും പെൺകുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് 2019 ഏപ്രിൽ 26ന് അയച്ച വക്കീൽ നോട്ടീസിലെ ഉള്ളടക്കം.

ജനം ടീവിയാണ് യുവനടിയുടെ പീഡന ആരോപണ വാർത്ത പുറത്തുവിട്ടത്. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് കമൽ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് കമലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'വാസ്തവ വിരുദ്ധമായ ആരോപണമാണ്. കഴിഞ്ഞ വർഷം ചലച്ചിത്ര അക്കാദമി ഓഫീസിൽ ഒരു വക്കീൽ നോട്ടീസ് ലഭിച്ചിരുന്നുവെന്നത് സത്യമാണ്. ഓഫീസിൽ ഇല്ലാത്തതിനാൽ അക്കാദമി ചെയർമാൻ എന്ന നിലക്ക് വന്ന കത്താണെന്ന് കരുതി സെക്രട്ടറിയോട് പൊട്ടിച്ച് ഉള്ളടക്കം എന്താണെന്ന് നോക്കാമോ എന്ന് ചോദിച്ചു. അടിസ്ഥാന രഹിതമായ ആരോപണമായിരുന്നു വക്കീൽ നോട്ടീസിൽ. ആരോപണം കെട്ടിച്ചമച്ചതാണെന്ന് മനസിലാക്കിയതിന് പിന്നാലെ വക്കീലിനെ ഇക്കാര്യം അറിയിച്ചു.

പരാതിക്കാരിയിൽ നിന്നോ അവരുടെ വക്കീലിൽ നിന്നോ തുടർപ്രതികരണം ഉണ്ടായിരുന്നില്ല. അതോടെ ആരോപണത്തെ ആ വഴിക്ക് വിട്ടു. ജനം ചാനലിനോടുള്ള പ്രതികരണവും തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണ്. പ്രതിഫലത്തെ ചൊല്ലി നിർമ്മാതാവുമായി ഉണ്ടായിരുന്ന പ്രശ്നം ഒത്തുതീർന്നിരുന്നോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് ഈ ആരോപണത്തിൽ ഒത്തുതീർപ്പുണ്ടായി എന്ന പ്രതികരണമായി ചാനൽ നൽകിയത്. ചലച്ചിത്ര അക്കാദമിയിൽ നിന്ന് നീക്കിയ ഭാരവാഹിക്കും എന്റെ അഭിഭാഷകനുമാണ് വക്കീൽ നോട്ടീസിന്റെ കാര്യം അറിയാവുന്നത്. അക്കാദമിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാനുണ്ടായ സാഹചര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാം. അപ്പോൾ കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകും.

വ്യക്തിപരമായും ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലക്കും തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്നാണ് കരുതുന്നത്. ഇങ്ങനെയൊരു പരാതിയുണ്ടെങ്കിൽ എനിക്കെതിരെ പരാതിക്കാരി കേസ് കെടുക്കാത്തതും,പരസ്യമായി രംഗത്ത് വരാത്തതും എന്തുകൊണ്ടാണ്. സിനിമാ ജീവിതത്തിലുടനീളം കമൽ എന്നറിയപ്പെടുന്ന എന്നെ കമാലുദ്ദീൻ മുഹമ്മദ് എന്ന് വിളിക്കുന്നവർക്കും ചാനലിനും എന്റെ മതസ്വത്വത്തെ മുൻനിർത്തി ആക്രമിക്കാനുള്ള നീക്കവുമായിരിക്കാം ഇത്. എന്റെ സിനിമയിൽ താരനിർണയം നടത്തുന്നത് കാസ്റ്റിങ് ടീമും സഹസംവിധായകരുമായി ചേർന്നാണ്, അല്ലാതെ ഞാൻ നേരിട്ടല്ല.'- കമൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP