Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാഹിയിൽ കൊവിഡ് 19 സ്ഥിതീകരിച്ച രോഗി ഐസൊലേഷൻ വാർഡിൽ നിന്ന് ഇറങ്ങിപ്പോയ ആൾ; ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും; രോഗം സംശയിക്കുന്നവരെ ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കരുതെന്ന് ജില്ലാ കളക്ടർ

മാഹിയിൽ കൊവിഡ് 19 സ്ഥിതീകരിച്ച രോഗി ഐസൊലേഷൻ വാർഡിൽ നിന്ന് ഇറങ്ങിപ്പോയ ആൾ; ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും; രോഗം സംശയിക്കുന്നവരെ ഒരു കാരണവശാലും സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കരുതെന്ന് ജില്ലാ കളക്ടർ

ജാസിം മൊയ്തീൻ

കോഴിക്കോട്: പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ കൊവിഡ് 19 സ്ഥിതീകരിച്ച രോഗിയുടെ കാര്യത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രി അധികൃതർക്ക് വീഴ്ചപറ്റിയതായി പ്രാഥമിക റിപ്പോർട്ട്. ഐസൊലേഷൻ വാർഡിൽ നിന്ന് പുറത്തിറങ്ങാൻ ആരെങ്കിലും രോഗിക്ക് സഹായം ചെയ്തോ എന്ന കാര്യം അന്വേഷിക്കുമെന്ന് ഡിഎംഒ ഡോ. ജയശ്രീ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാഹി ചാലക്കര സ്വദേശിയായ 68 കാരിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13ന് ഉംറ കഴിഞ്ഞെത്തിയ ഇവരെ മാഹി ജനറൽ ആശുപത്രിയിലെ പരിശോധനക്ക് ശേഷമാണ് ആംബുലൻസിൽ ബീച്ച് ആശുപത്രിയിലെത്തിച്ചത്.

പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ ഇവിടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ നിൽക്കാനാകില്ലെന്ന് പറഞ്ഞ് രോഗിയും ഭർത്താവും ആശുപത്രി അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങികയാണുണ്ടായത്. ശേഷം ഇവർ വന്ന ആംബുലൻസിൽ വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് ഡ്രൈവർ സമ്മദിക്കാത്തതിനെ തുടർന്ന് ഓട്ടോയിൽ കോഴിക്കോട് റെയിൽവെസ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. ഈ ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

മംഗള എക്സ്പ്രസിലാണ് ഇവർ മാഹിയിലേക്ക് പോയത്. മംഗള എക്സ്പ്രസിന് മാഹിയിൽ സ്റ്റോപ്പില്ലാത്തതിനാൽ തലശ്ശേരിയിലാണ് ഇവർ ട്രെയിനിറങ്ങിയത്. ആശുപത്രിയിൽ നിന്ന് ഇവർ പുറത്തിറങ്ങിയ ഉടനെ തന്നെ ബീച്ച് ആശുപത്രി അധികൃതർ മാഹിയിലെ ആരോഗ്യവകുപ്പിനെ വിവരങ്ങൾ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാഹി പൊലീസിന്റെ സഹായത്തോടെ ഇവരെ അന്നു തന്നെ വീണ്ടും മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ മാസം 13നാണ് ഇവർ ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയത്. ഇവരോടൊപ്പം സ്വകാര്യ ട്രാവൽ ഏജൻസി വഴി ഉംറക്ക് പോയിരുന്ന സഹയാത്രികരുടെ പട്ടികയും തയാറായിട്ടുണ്ട്. എയർപോർട്ടിൽ ഇറങ്ങിയതുമുതൽ ഇവർ യാത്ര ചെയ്തിട്ടുള്ള റൂട്ട് മാപ്പും തയ്യാറായി. കഴിഞ്ഞ വെള്ളിയാഴ്ച ബീച്ച് ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷമുള്ള ബന്ധങ്ങളും അന്വേഷിച്ചു വരുന്നു. രോഗം സംശയിക്കുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ ഒരു കാരണവശാലും സ്വന്തം ഇഷ്ടത്തിന് വിട്ടയക്കരുതെന്ന് ജില്ലാ കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മാഹിയിൽ കൊറോണ വൈറസ് ബാധിച്ചയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ മാർച്ച് 13-ന് അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അന്നേദിവസം പോയ 9 സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

മാർച്ച് 13ന് പുലർച്ചെ 3.20ഓടെയാണ് രോഗി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. രാവിലെ 6.20 മുതൽ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനായി പോയി, രാവിലെ 7 മണിക്ക് മാഹി ജനറൽ ആശുപത്രിയിലെത്തി. തുടർന്ന് രാവിലെ 7.30ന് പള്ളൂരിലെ വീട്ടിലേക്ക് ആംബുലൻസിൽ എത്തി. അന്നേ ദിവസം വൈകുന്നേരം 3.30ന് ഇയാളെ മാഹിയിൽ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചു. ബീച്ചാശുപത്രിയിൽ എത്തിയ ആൾ അഡ്‌മിറ്റാകാൻ വിസമ്മതിച്ചു. അവർ ബഹളമുണ്ടാക്കി തിരിച്ചുപോയി. തുടർന്ന് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്കും പ്ലാറ്റ്‌ഫോം നമ്പർ4-ൽ നിന്നും മംഗള എക്‌സപ്രസിൽ യാത്ര ചെയ്തു.കോഴിക്കോട് മുതൽ തലശ്ശേരി വരെയാണ് അവർ യാത്ര ചെയ്തത്. സംഭവം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് അവരെ വീണ്ടും മാഹി ആശുപത്രിയിലെത്തിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയും കൂടെയുള്ള രണ്ടുപേരും യാത്രയിൽ മാസ്‌ക് ധരിച്ചിരുന്നു. രോഗി സഞ്ചരിച്ച സ്ഥലങ്ങളിൽ പ്രസ്തുതസമയത്ത് ഉണ്ടായിരുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.

അതോടൊപ്പം മാർച്ച് 13ന് രോഗി സഞ്ചരിച്ച ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ റൂമുമായി ഉടൻതന്നെ ബന്ധപ്പെടേണ്ടതാണ്. ഈ ഫ്ലൈറ്റിലെ യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും കർശനമായി നിർദ്ദേശിക്കുന്നു. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP