Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠനകാലത്ത് താൽക്കാലിക അദ്ധ്യാപിക ആയിരുന്നെന്ന് വ്യാജരേഖ; അദ്ധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി; മഹാരാജാസ് കോളേജിന്റെ ഭാഗത്ത് നിന്നും ആരുടേയും സഹായം കിട്ടിയിട്ടില്ലെന്ന് പ്രിൻസിപ്പൽ; വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കാൻ കാലടി സർവകലാശാല

പഠനകാലത്ത് താൽക്കാലിക അദ്ധ്യാപിക ആയിരുന്നെന്ന് വ്യാജരേഖ; അദ്ധ്യാപക നിയമനത്തിനായി വ്യാജരേഖ ചമച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി; മഹാരാജാസ് കോളേജിന്റെ ഭാഗത്ത് നിന്നും ആരുടേയും സഹായം കിട്ടിയിട്ടില്ലെന്ന് പ്രിൻസിപ്പൽ; വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കാൻ കാലടി സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കെ.വിദ്യക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. വഞ്ചിക്കണം എന്ന ഉദ്ദേശത്തോടെ വ്യാജരേഖ ഉണ്ടാക്കിയതിനാണ് കേസ്. ഏഴുവർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് അഗളി പൊലീസിന് കൈമാറും. കേസുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് മൊഴിയെടുത്തു. സംഭവത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ്‌യു പരാതി നൽകിയിട്ടുണ്ട്.

കോളേജിന്റെ ഭാഗത്ത് നിന്ന് വിദ്യക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നും അട്ടപ്പാടി കോളേജിൽ നിന്ന് വിവരം കിട്ടിയപ്പോൾ മാത്രമാണ് സംഭവം അറിഞ്ഞതെന്നും പ്രിൻസിപ്പൽ പൊലീസിനോട് വിശദീകരിച്ചു. കേസിൽ ആഭ്യന്തര അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. മഹാരാജാസ് കോളേജിലെ എംബ്ലമോ സീലോ അല്ല വ്യാജരേഖയിൽ ഉപയോഗിച്ചിരിക്കുന്നത്.

മഹാരാജാസിൽ പഠിക്കുമ്പോൾ റിസൾട്ട് പോലും വരാത്ത ആളാണ്, ആ സമയത്ത് ഗസ്റ്റ് അദ്ധ്യാപികയായി പഠിപ്പിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കിയത്. ഇവിടെനിന്ന് ആരുടേയും സഹായം ലഭിച്ചതായി പ്രാഥമികാന്വേഷണത്തിൽ വിവരം ലഭിച്ചിട്ടില്ല. പൊലീസിന് കൃത്യമായി മൊഴിനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുപോലെ വേറെയാരെങ്കിലും ചെയ്തിട്ടുണ്ടോ എന്നറിയാൻ കൂടെയാണ് കേസ് കൊടുത്തത്. മഹാരാജാസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂടെ അന്വേഷണം നടത്താൻ ശുപാർശ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വഴി നൽകാൻ ആലോചിക്കുന്നുണ്ടെന്നും മഹാരാജാസ് പ്രിൻസിപ്പൽ അറിയിച്ചു.

വിദ്യ മറ്റ് രണ്ടുകോളേജിൽ ജോലി ചെയ്തിരുന്നു. അത്രയും കാലം എന്തുകൊണ്ട് രേഖയെക്കുറിച്ച് അന്വേഷിച്ചില്ലെന്നുൾപ്പെടെ ഉന്നത അന്വേഷണത്തിന്റെ ഭാഗമാവണം. വ്യാജരേഖ ചമച്ചത് എങ്ങനെയാണ്, വേറെയാരെങ്കിലും ചെയ്തിട്ടുണ്ടോയെന്ന തടക്കമുള്ള എല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരണമെന്നാണ് നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടതെന്നും വി എസ്. ജോയി വ്യക്തമാക്കി.

മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അദ്ധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അദ്ധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അദ്ധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അദ്ധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കാലടി സർവകശാല പരിശോധിക്കും. വ്യാജ രേഖ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. 2019 ലാണ് വിദ്യ പിഎച്ച്ഡിക്ക് ചേർന്നത്.

നേരത്തേയും വിദ്യ വ്യാജ രേഖ ഉപയോ?ഗിച്ച് ജോലി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP