Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടിമുറി പൂട്ടിയാൽ എസ് എഫ് ഐക്കാർ എന്തു ചെയ്യും! പ്രിൻസിപ്പൾ താഴിട്ട മുറി തുറക്കാനെത്തിയത് മുൻ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ പ്രതികൾ; പുറത്ത് നിന്ന് എത്തിയവർ അക്രമം കാട്ടിയെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസിന് മടി; മഹാരാജാസിനെ ക്രിമിനലുകളുടെ താവളം ആക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്; തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ എസ് എഫ് ഐ വെട്ടിലാക്കാൻ കൊച്ചയിലെ കാമ്പസും; യൂണിയൻ റൂം വീണ്ടും പൂട്ടി നിലപാട് കടുപ്പിച്ച് പ്രൻസിപ്പലും

ഇടിമുറി പൂട്ടിയാൽ എസ് എഫ് ഐക്കാർ എന്തു ചെയ്യും! പ്രിൻസിപ്പൾ താഴിട്ട മുറി തുറക്കാനെത്തിയത് മുൻ പ്രിൻസിപ്പലിന്റെ  കസേര കത്തിച്ച സംഭവത്തിൽ പ്രതികൾ; പുറത്ത് നിന്ന് എത്തിയവർ അക്രമം കാട്ടിയെന്ന പരാതിയിൽ കേസെടുക്കാൻ പൊലീസിന് മടി; മഹാരാജാസിനെ ക്രിമിനലുകളുടെ താവളം ആക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്; തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റിക്ക് പിന്നാലെ എസ് എഫ് ഐ വെട്ടിലാക്കാൻ കൊച്ചയിലെ കാമ്പസും; യൂണിയൻ റൂം വീണ്ടും പൂട്ടി നിലപാട് കടുപ്പിച്ച് പ്രൻസിപ്പലും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളജിൽ പ്രിൻസിപ്പൽ അടച്ചുപൂട്ടിയ യൂണിയൻ ഓഫിസ് എസ്എഫ്‌ഐ പ്രവർത്തകർ പൂട്ടു തകർത്തു കയ്യേറി സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. പൂട്ട് തകർത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ യൂണിയൻ ഓഫിസിലേക്കു തള്ളിക്കയറിയതോടെ സംഘർഷമുണ്ടായിരുന്നു. തുടർന്നു പ്രിൻസിപ്പൽ പൊലീസ് സഹായം തേടി. പൊലീസിന്റെ സാന്നിധ്യത്തിൽ ഓഫിസ് വീണ്ടും പൂട്ടി.

അടച്ചുപൂട്ടിയ യൂണിയൻ ഓഫിസ് എസ്എഫ്‌ഐ പ്രവർത്തകർ പൂട്ട് തകർത്ത് കയ്യേറിയതിനെതിരെ പ്രിൻസിപ്പൽ ഡോ. ജയകുമാർ പൊലീസിനു പരാതി നൽകുകയും ചെയ്തു. തമ്മിലടിച്ച എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. കേസ് എടുത്തു തുടർ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചുവെങ്കിലും നടപടിയൊന്നും എടുക്കില്ല.

മുൻ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ പ്രതികളായി ഒരു വർഷം മുൻപ് കോളജിൽ നിന്നു പുറത്താക്കപ്പെട്ട എസ്എഫ്‌ഐ മുൻ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീർ, പ്രജിത് കെ.ബാബു എന്നിവരുൾപ്പെടെ പുറത്തു നിന്നെത്തിയവരുടെ നേതൃത്വത്തിലാണു പൂട്ടു പൊളിച്ച് ഓഫിസ് തുറന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇവർക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. ഈ സാഹചര്യത്തിലാണ് കേസെടുക്കാൻ പൊലീസ് മടിക്കുന്നത്.

യൂണിയൻ കാലാവധി കഴിഞ്ഞിട്ടും എസ്എഫ്‌ഐ ഇത് സ്വന്തം ഓഫിസ് പോലെ ഇത് ഉപയോഗിക്കുകയും പുറത്തു നിന്നുള്ളവർ രാത്രിയിലടക്കം ഇവിടെ താമസിക്കുകയും ചെയ്യുന്നതായി കെഎസ്‌യു പരാതി നൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് പ്രിൻസിപ്പൽ ഡോ.കെ. ജയകുമാർ ഓഫിസ് പൂട്ടിയത്. എസ്എഫ്‌ഐയുടെ കൊടി തോരണങ്ങൾ പുറത്തേക്കു മാറ്റിയ ശേഷമായിരുന്നു ഇത്. ഇതാണ് എസ് എഫ് ഐയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് വീണ്ടും മുറി തുറന്ന് കരുത്ത് കാട്ടിയത്.

അതിനിടെ കോളജ് യൂനിയൻ ഓഫീസ് എന്ന പേരിൽ മഹാരാജാസ് കോളേജിൽ പ്രവർത്തിക്കുന്ന എസ്എഫ്ഐയുടെ ഇടിമുറി അടച്ചുപൂട്ടണമെന്ന് ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി ജെ വിനോദ് ആവശ്യപ്പെട്ടു. വിദ്യാർത്ഥി സംഘർഷവും വൻ ആയുധശേഖരം കണ്ടെടുക്കലും മഹാരാജാസിൽ സംഭവിച്ചത് സമീപകാലത്താണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലങ്ങളായി മാറേണ്ട കാംപസുകളെ ഫാസിസത്തിന്റെ പരിശീലനക്കളരികളാക്കി മാറ്റുകയാണ് എസ് എഫ് ഐ യും സി പി എമ്മും. നഗരത്തിലെ ക്രിമിനലുകളുടെ താവളം ആക്കാൻ മഹാരാജാസ് കോളജിനെ അനുവദിക്കില്ലെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് പറഞ്ഞു.

ജനങ്ങളുടെ പരാതിയിൽ നിഷ്‌ക്രിയരായ പൊലീസ് സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെയും സിപിഐ ക്കാരെയും കൈകാര്യം ചെയ്യുന്നതിലാണ് പ്രാവീണ്യം തെളിയിച്ചു കൊണ്ടിരിക്കുന്നതെന്നും ടി ജെ വിനോദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP