Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രജകളുടെ ആരോഗ്യത്തിന് വേണ്ടത് വിഷവും മായവും ഇല്ലാത്ത ഭക്ഷണം; കള്ളവും ചതിവുമില്ലാത്ത കേരളക്കര ഉറപ്പാക്കാൻ മാവേലിയും സംഘവും നിങ്ങളുടെ അടുത്തും എത്തിയേക്കാം; പച്ചക്കറിചന്തയിൽ എത്തിയ മഹാബലി കണ്ടത്

പ്രജകളുടെ ആരോഗ്യത്തിന് വേണ്ടത് വിഷവും മായവും ഇല്ലാത്ത ഭക്ഷണം; കള്ളവും ചതിവുമില്ലാത്ത കേരളക്കര ഉറപ്പാക്കാൻ മാവേലിയും സംഘവും നിങ്ങളുടെ അടുത്തും എത്തിയേക്കാം; പച്ചക്കറിചന്തയിൽ എത്തിയ മഹാബലി കണ്ടത്

എംപി റാഫി

മലപ്പുറം: മാവേലിയും വാമനനും ഭടനോടൊന്നിച്ച് നാട്ടിലേക്കിറങ്ങിയത് പ്രജകൾക്ക് കൗതുകമായി. മവേലി തമ്പുരാനും വാമനനും ഒരുമിച്ച് കൈകോർത്തത് ഭക്ഷ്യേ ഉൽപ്പന്നങ്ങളിലെ വിഷാംശം കണ്ടെത്തുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായിരുന്നു.

പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തിയ പരിഭവമെല്ലാം മറന്നാണ് ഇരുവരും കൈ കോർത്ത് വിവിധ പച്ചക്കറി മാർക്കറ്റുകളിലേക്ക് ഇറങ്ങി തിരിച്ചത്. മലപ്പുറം ജില്ലയിലെ വിവിധ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പര്യടനത്തിനാണ് ഇന്ന് തുടക്കമായത്. നവജീവൻ സംസ്ഥാന ഘടകത്തിനു കീഴിൽ നവജീവൻ നവകലാ കേന്ദ്രയാണ് ഓണാഘോഷ പരിപാടിയുടെ ഭാഗമായി വ്യത്യസ്ത ബോധവൽക്കരണ സന്ദേശവുമായി തെരുവോരങ്ങളിലിറങ്ങിയത്.

ജൈവ പച്ചക്കറി എന്ന പേരിൽ വിഷവും മായവും ചേർത്ത ഭക്ഷ്യ വസ്തുക്കൾ മാർക്കറ്റിൽ പെരുകിയ സാഹചര്യത്തിലാണ് ഇതിനെതിരെ വ്യത്യസ്ത ബോധവൽക്കരണ പരിപാടിയുമായി രംഗത്തിറങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്. മവേലിയും സംഘവും ഭക്ഷ്യോൽപന്നങ്ങളിലെ വിഷത്തിനും മായത്തിനുമെതിരെ വിളംബരവുമായി മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പര്യടനം നടത്തിയത് കച്ചവടക്കാർക്കും കൊതുകമായി. കേരള ജനതയ്ക്ക് മാരക രോഗങ്ങൾ സമ്മാനിക്കുന്ന ഭക്ഷ്യോൽപന്നങ്ങളിലെ മായം കണ്ടെത്തി ബോധവൽക്കരണം നടത്തുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. സർക്കാർ സംവിധാനം വിഷം ചേർക്കുന്നവരെ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് മാവേലിതമ്പുരാൻ നേരിട്ട് മാർക്കറ്റുകളിലിറങ്ങി പരിശോധന നടത്താൻ തീരുമാനിച്ചത്.

'എന്റെ ഭരണകാലത്ത് ശുദ്ധമായ ഭക്ഷ്യോൽപന്നങ്ങളാണ് പ്രചകൾക്ക് ലഭിച്ചിരുന്നത്. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നതെല്ലാം മായവും വിഷാംശവും നിറഞ്ഞതാണ്. വിഷാംശം കണ്ടെത്താൻ ഇവിടത്തെ സംവിധാനങ്ങൾ ഫലപ്രദമെല്ലന്നറിഞ്ഞാണ് പ്രജകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത്തവണ മാർക്കറ്റുകളിലേക്ക് നേരിട്ടിറങ്ങിയതെന്ന്' മാവേലി പറഞ്ഞു. ഭക്ഷ്യോൽപന്നങ്ങളിലെ മായം അറിയുന്നതിന് താലൂക്ക് തലത്തിൽ ലബോറട്ടറികൾ സ്ഥാപിക്കുക, വിഷം കലർത്തുന്നവരെ കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പ്രജകൾക്ക് അന്നം നൽകുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പര്യടനം.

മാർക്കറ്റിലെ കടകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണത്തിനു പുറമെ കൂടിനിൽക്കുന്ന ജനങ്ങളോട്, ഭക്ഷ്യോൽപന്നങ്ങളുടെ കാര്യത്തിൽ മലാളികൾ സ്വയം പര്യാപ്തത കൈവരിക്കണമെന്ന ആഹ്വാനവും നൽകിയാണ് മാവേലിയുടെ പര്യടനം പുരോഗമിച്ചത്. മാർക്കറ്റുകളിൽ ഇറങ്ങി ഭക്ഷ്യ വസ്തുക്കൾ പരിശോധ, ബോധവൽക്കരണം, ഗൃഹ സന്ദർശനം എന്നിവയാണ് പര്യടനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി നവജീവൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷാംശം കലർന്ന ഭക്ഷ്യോൽപന്നങ്ങളിൽ നിന്നും മലയാളിയെ മുക്തമാക്കണെന്നാവശ്യപ്പെട്ട് നിരവധി പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.

മാവേലിയായി വിസ്മയം ഷംസു, വാമനൻ അശ്വിൻ കൃഷ്ണ ജിഷ്ണുനാഥ്, ഭടനായി അൻവർ മഞ്ചേരി എന്നിവർ വേഷമിട്ടു. നവജീവൻ സംസ്ഥാന ഭാരവാഹികളായ കെ.കെ രവീന്ദ്രനാഥ്, സി.കെ ഷംസുദ്ധീൻ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP