Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുമ്പുകൂട്ടിൽ ബന്ധിതനായി ഗംഗാ നദിയിൽ താഴ്‌ത്തിയ മാന്ത്രികനെ കാണാനില്ല; ചഞ്ചൽ ലാഹിരിയെന്ന മജീഷ്യനെ തേടി പരക്കം പാഞ്ഞ് പൊലീസ്; നദിയരിച്ച് പെറുക്കി പരിശോധിക്കുമ്പോഴും അഞ്ചുവർഷം മുമ്പത്തെ തട്ടിപ്പ് ചൂണ്ടിക്കാട്ടി വിമർശകർ; ഇന്ത്യൻ മാന്ത്രികന്റെ തിരോധാനം ചർച്ചയാക്കി ലോകമാധ്യമങ്ങൾ

ഇരുമ്പുകൂട്ടിൽ ബന്ധിതനായി ഗംഗാ നദിയിൽ താഴ്‌ത്തിയ മാന്ത്രികനെ കാണാനില്ല; ചഞ്ചൽ ലാഹിരിയെന്ന മജീഷ്യനെ തേടി പരക്കം പാഞ്ഞ് പൊലീസ്; നദിയരിച്ച് പെറുക്കി പരിശോധിക്കുമ്പോഴും അഞ്ചുവർഷം മുമ്പത്തെ തട്ടിപ്പ് ചൂണ്ടിക്കാട്ടി വിമർശകർ; ഇന്ത്യൻ മാന്ത്രികന്റെ തിരോധാനം ചർച്ചയാക്കി ലോകമാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ചങ്ങലപ്പൂട്ടിട്ട് പൂട്ടി നദിയിലെറിഞ്ഞ മാന്ത്രികനെ കാണാനില്ല. പ്രശശ്തമായ ഹൂഡിനിയുടെ എസ്‌കേപ്പ് മാജിക്ക് ഉപയോഗിച്ച് പൂട്ടുതുറന്ന് പുറത്തുവരുന്നതും കാത്തുനിന്നവർ പരിഭ്രാന്തരായതോടെ പൊലീസ് രംഗത്തെത്തി. നദിയിൽ അരിച്ചുപെറുക്കിയിട്ടും മാന്ത്രികന്റെ പൊടിപോലും കണ്ടെത്താനാകത്തത് ആശങ്കയേറ്റുന്നു.

ചഞ്ചൽ സർക്കാർ (42) എന്ന മാന്ത്രികനാണ് അതിസാഹസം കാട്ടിയത്. കൊൽക്കത്തയിലെ സോനാപ്പുർ നിവാസിയായ ചഞ്ചൽ അത്ര അറിയപ്പെടുന്ന മാന്ത്രികനൊന്നുമല്ല. മാൻഡ്രേക്ക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ, ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ഹൂഗ്ലി നദിയിൽ പ്രകടനം നടത്തിയത്. ഹൗറാ പാലത്തിന് കീഴിൽ നിർ്ത്തിയ ഒരു ഫെറി ബോട്ടിൽനിന്നാണ് ഇയാളെ ക്രെയിനുപയോഗിച്ച് നദിയിലേക്ക് താഴ്‌ത്തിയത്. കുടുംബാംഗങ്ങളാണ് മാജിക്കിന് സഹായികളായി ഉണ്ടായിരുന്നത്.

വെള്ളത്തിൽ മുങ്ങി കുറേനേരമായിട്ടും മാന്ത്രികനെ കാണാതായതോടെ, പാലത്തിന്റെ മേലെയും വള്ളങ്ങളിലുമായി മാജിക്ക് കാണാൻ തടിച്ചുകൂടിയ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്ന് പൊലീസിനെ അറിയിച്ചു. പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും സർക്കാരിനെയോ മൃതദേഹമോ കണ്ടുകിട്ടിയിട്ടില്ലെന്ന് നേർത്ത് പോർട്ട് പൊലീസ് അറിയിച്ചു.

ഇതേ വേദിയിൽ 21 വർഷം മുമ്പ് ഇതേ മാജിക്് വിജയകരമായി നടത്തിയിട്ടുണ്ടെന്നായിരുന്നു ചഞ്ചലിന്റെ അവകാശവാദം. ബുള്ളറ്റ്് പ്രൂഫ് ചില്ലുപെട്ടിയിലാക്കി ചങ്ങലയിട്ട് പൂട്ടി വെള്ളത്തിലെറിഞ്ഞിട്ടും 29 സെക്കൻഡ് കൊണ്ട് പുറത്തുവന്നുവെന്ന് ചഞ്ചൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇയാളുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന ആരോപിക്കുന്നവരുമുണ്ട്.

2013-ൽ ഇരുമ്പുകൂട്ടിലാക്കി ഹൗറ പാലത്തിൽനിന്് ക്രെയിനിൽ താഴേക്ക് ഇറക്കുന്നതിനിടെ, രഹസ്യ വാതിലിലൂടെ ഇയാൾ രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് ആരോപണം. വെള്ളത്തിൽ 30 അടി താഴ്ചയിൽ ഉപേക്ഷിച്ചിട്ടും അതിൽനിന്ന് രക്ഷപ്പെട്ടുവെന്ന് ചഞ്ചലും വാദിക്കുന്നു. അന്ന് തട്ടിപ്പ് ബോധ്യപ്പെട്ട നാട്ടുകാർ മാജിക്കുകാരനെ കൈകാര്യം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP