Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടി പോകുമ്പോൾ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ 689 ആയി ഉയർന്നു; വർഷന്തോറും 10 ശതമാനം മദ്യഷാപ്പ് അടയ്ക്കാമെന്ന വ്യവസ്ഥയും ദൂരപരിധിയും അട്ടിമറിച്ചു; തോൽക്കണം എൽ ഡി എഫ് തൃക്കാക്കരയിൽ പ്രചാരണവുമായി മദ്യനിരോധന സമിതി

ഉമ്മൻ ചാണ്ടി പോകുമ്പോൾ 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ 689 ആയി ഉയർന്നു; വർഷന്തോറും 10 ശതമാനം മദ്യഷാപ്പ് അടയ്ക്കാമെന്ന വ്യവസ്ഥയും ദൂരപരിധിയും അട്ടിമറിച്ചു; തോൽക്കണം എൽ ഡി എഫ് തൃക്കാക്കരയിൽ പ്രചാരണവുമായി മദ്യനിരോധന സമിതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരഞ്ഞെടുപ്പ് പോരാട്ടം ഉച്ചസ്ഥായിയിലാണ് തൃക്കാക്കരയിൽ. അവിടെ വേറിട്ട ശബ്ദം കേൾപ്പിക്കുകയാണ് മദ്യനിരോധന സമിതി. മദ്യനയത്തിലൂടെ മദ്യപരെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയക്കാർ ആരായാലും അവർക്കെതിരേ തങ്ങൾ പോരാടും എന്നതാണ് സമിതിയുടെ നിലപാട്. 'തോൽക്കണം എൽ.ഡി.എഫ് തൃക്കാക്കരയിൽ തോൽപ്പിക്കണം സജ്ജനങ്ങൾ എൽഡിഎഫിനെ' എന്നതാണ് മുദ്രാവാക്യം.

മദ്യനിരോധന സമിതിയുടെ മേൽവിലാസത്തിൽ പത്തിലേറെ വയോധികരാണ് തൃക്കാക്കര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത്. നേതൃത്വം നൽകാൻ സമിതിയുടെ സംസ്ഥാന പ്രസിഡന്റും കൂട്ടായ്മയുടെ ക്യാപ്റ്റനുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനുണ്ട്. ഫാ.വർഗ്ഗീസ് മുഴുത്തേറ്റാണ് സംസ്ഥാന രക്ഷാധികാരി.

'എപ്പോഴൊക്കെ എൽഡിഎഫ് അധികാരത്തിൽ വന്നാലും, അപ്പോഴൊക്കെ മദ്യവ്യാപനം നടക്കാറാണ് പതിവ് കേരളത്തിൽ. വിശേഷിച്ചും രണ്ടുതവണയായി പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ. ഞങ്ങൾ അധികാരത്തിൽ വന്നാൽ, മദ്യനിരോധനമല്ല, ജനങ്ങളെ ബോധവത്കരിച്ച് ലഹരിയിൽ നിന്ന് കേരളത്തെ രക്ഷിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കേട്ട് ആളുകൾ വോട്ടുചെയ്തു. നിരോധനം വേണ്ട, രക്ഷപ്പെട്ടാൽ മതിയല്ലോ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

 ആറുകൊല്ലം കൊണ്ട്, ഉമ്മൻ ചാണ്ടി പോകുമ്പോൾ, 29 ബാറുകൾ ആയിരുന്നത് ഇപ്പോൾ 689 ആയി. രണ്ടാമത് ഉമ്മൻ ചാണ്ടി അടപ്പിച്ച മദ്യശാലകൾ ഒക്കെ തുറന്നു. മൂന്നാമതായി കൊല്ലം തോറും 10 ശതമാനം മദ്യഷാപ്പ് അടയ്ക്കാമെന്ന നിലയിൽ, ഉമ്മൻ ചാണ്ടി അടപ്പിച്ച ഷാപ്പും തുറന്നു, ആ വ്യവസ്ഥയും മാറ്റി. നാലാമത് വിദ്യാലയ-ദേവാലയ ദൂരപരിധി അട്ടിമറിച്ചു. 50 മീറ്റർ വരെ രവി പിള്ളയുടെ ബാറ് കൊണ്ടുവയ്ക്കാം. അതുകൊണ്ട് , കഴിഞ്ഞ തവണത്തേക്കാൾ 10 ശതമാനമെങ്കിലും വോട്ട് കൂടുതൽ കിട്ടിയാൽ ആ അഹന്തയ്ക്ക് പിണറായി പറയും, കെ റെയിലിനും, മദ്യവ്യാപനത്തിനും തൃക്കാക്കര അനുകൂലമെന്ന്. അതുകൊണ്ട് ഇവിടുത്തെ ജനതയ്ക്ക് ഒരുകൈത്തെറ്റ് പറ്റരുത്', ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

ധർമത്തിലും ആത്മാവിന്റെ മാർഗത്തിലും ദീനിലും ഉറപ്പുള്ള ഒരു സത്യവിശ്വാസിയും മദ്യ വ്യാപന രാഷ്ടീയക്കാർക്ക് വോട്ടുചെയ്യില്ല. മദ്യം ഇത്തരം എല്ലാ ആത്മബോധത്തെയും തകർത്ത് എല്ലാ വിധ അധർമങ്ങളും വളർത്തുന്ന പൈശാചികവസ്തുവാണെന്ന് അത്തരം വിശ്വാസികൾക്ക് ബോധ്യമുണ്ടെന്നും ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തൃക്കാക്കരയിൽ പറഞ്ഞു.

അതേസമയം, കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല, സ്‌കൂളുകളാണെന്ന് പറഞ്ഞ് അധികാരത്തിലേറിയ എൽഡിഎഫ് 661 ബാറുകളാണ് പുതുതായി അനുവദിച്ചതെന്ന് മദ്യനിരോധന സമിതി സംസ്ഥാന രക്ഷാധികാരി, ഫാ.വർഗ്ഗീസ് മുഴുത്തേറ്റ് പറഞ്ഞു. മദ്യക്കടകൾ ആവശ്യാനുസരം എവിടെയും അനുവദിക്കാനാണ് പുതിയ ഉത്തരവ്.

മദ്യം വലിയൊരു സാമൂഹിക വിപത്താണെന്നും, അതിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുമുന്നണി കടുത്ത വാഗ്ദാന ലംഘനവും വഞ്ചനയും ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാടെങ്ങും മദ്യം കുത്തിയൊഴുക്കി കുടുംബം തകർക്കുന്ന ഇടത് സർക്കാരിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും, തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തണമെന്നും ഫാ.വർഗ്ഗീസ് മുഴുത്തേറ്റ് ആവശ്യപ്പെട്ടു.

ഇടുക്കിയിൽ നിന്നുള്ള വിൻസന്റ് മാളിയേക്കലും ആലപ്പുഴയിൽ നിന്നുള്ള കൈമൾ കരുമാടിയും തൃശ്ശൂരിൽ നിന്നുള്ള കെ.എ. ഗോവിന്ദനും ആന്റണി പന്തല്ലൂക്കാരനുമടക്കം പത്തിലേറെ വയോധികരാണ് കൂട്ടായ്മയുടെ ഭാഗമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഒരു ദിവസം, ആറേഴ് കവലയോഗങ്ങളും വിവിധ സ്ഥലങ്ങളിൽ ലഘുലേഖ വിതരണവുമൊക്കെ നടത്തും. വയോധികർക്ക് പിന്തുണയുമായി ഏതാനും സ്ത്രീകളും ഇവർക്ക് പിന്തുണയുമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP