Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്രസ അദ്ധ്യാപകരുടെ നിയമനം നടത്തുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണം; മഹൽ കമ്മിറ്റിക്ക് നോട്ടീസുമായി കേരളാ പൊലീസ്; കാസർകോട് പൊലീസിന്റെ മുന്നറിയിപ്പ് ജില്ലയിലെ വിവിധ മഹൽ കമ്മറ്റികൾക്കായി; നിയമവിരുദ്ധമായി നിയമനം നടത്തിയാൽ പള്ളിക്കമ്മിറ്റിക്കെതിരെ നടപടിയെന്നും പൊലീസിന്റെ കത്ത്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: പള്ളിക്കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ അദ്ധ്യാപകരെ നിയമിക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്ന് പൊലീസ്. കാസർകോട് പൊലീസാണ് ഉ്ത്തരവ് പുറത്തിറക്കിയത്. നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനൽ പശ്ചാത്തലും അന്വേഷിച്ച് ബോധ്യപ്പെടണമെന്നും അവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് പള്ളിക്കമ്മറ്റികൾക്കുള്ള നോട്ടിസിൽ പൊലീസ് വ്യക്തമാക്കുന്നത്. മദ്‌റസയ്ക്കു പുറമെ പള്ളിക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ ഉത്തരവ് ബാധകമാണ്.

ഇതിനു വിരുദ്ധമായി നിയമനം നടത്തിയാൽ പള്ളിക്കമ്മറ്റി അംഗങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ പറയുന്നു. ചീമേനി, ബേക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്. നിലവിൽ കേസുകളുള്ളവരുടെ വിവരങ്ങൾ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മദ്‌റസ അദ്ധ്യാപകരെ നിയമിക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാസർകോഡ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മഹല്ല് കമ്മിറ്റികൾക്ക് പൊലീസ് നിർദ്ദേശം നൽകിയതായ വാർത്ത കാസർകോഡ് ജില്ലാ പൊലീസ് ചീഫ് ഡി ശിൽപ്പ നിഷേധിച്ചില്ല

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP