Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിനൊപ്പം മദ്രസാപഠനവും ഓൺലൈനിൽ തുടങ്ങി; 12 ലക്ഷത്തോളം കുട്ടികൾ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു; ക്ലാസുകൾ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയിൽ ലഭ്യം; സമസ്തയുടെ ഓൺലൈൻ മദ്‌റസ ഇന്ന് മാത്രം വീക്ഷിച്ചത് 15 ലക്ഷത്തോളം പേർ

സ്‌കൂളിനൊപ്പം മദ്രസാപഠനവും ഓൺലൈനിൽ തുടങ്ങി; 12 ലക്ഷത്തോളം കുട്ടികൾ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു; ക്ലാസുകൾ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയിൽ ലഭ്യം; സമസ്തയുടെ ഓൺലൈൻ മദ്‌റസ ഇന്ന് മാത്രം വീക്ഷിച്ചത് 15 ലക്ഷത്തോളം പേർ

ജംഷാദ് മലപ്പുറം

മലപ്പുറം: സ്‌കൂളിനൊപ്പം മദ്രസാപഠനവും ഓൺലൈനിൽ തുടങ്ങി. 12 ലക്ഷത്തോളം കുട്ടികൾ ഇന്ന് അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. സമസ്തയുടെ ഓൺലൈൻ മദ്‌റസ ഇന്ന് മാത്രം വീക്ഷിച്ചത് 15 ലക്ഷത്തോളം പേർ. റമസാൻ അവധി കഴിഞ്ഞ് മദ്‌റസ അദ്ധ്യയന വർഷത്തിന് തുടക്കമായി. കോവിഡ്-19 ലോക്ക് ഡൗൺ മൂലം പതിവുപോലെ മദ്‌റസകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ഓൺ ലൈൻ മദ്‌റസ പഠനം ഏൽപ്പെടുത്തിയാണ് പുതിയ അദ്ധ്യയ വർഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികൾ ഇന്ന് അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ 15 ലക്ഷത്തിൽ പരം പഠിതാക്കൾ ഇന്നലത്തെ ഓൺലൈൻ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓൺലൈൻ ചാനൽ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയിൽ ക്ലാസുകൾ ലഭ്യമായിരുന്നു.

രാവിലെ 7.30 മുതൽ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പങ്കെടുക്കാൻ കഴിയാത്തവർക്കും ആവർത്തിച്ചു കേൾക്കേണ്ടവർക്കും ക്ലാസുകൾ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രഹമായി. ഒന്നു മുതൽ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവൻ വിഷയങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതൽ ഏഴ് വരെ ക്ലാസുകളിൽ ഖുർആൻ ഉൾപ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളിൽ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകൾ. സ്വന്തം ഭവനത്തിൽ നിന്നുള്ള കുട്ടികളുടെ ഓൺലൈൻ പഠനം രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികൾക്ക് തുണയായി.

മദ്‌റസ പിരിധിയിലെ മുഴുവൻ കുട്ടികൾക്കും പഠനം ഉറപ്പുവരുത്താൻ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകൾക്ക് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായകമായി. സമസ്ത നിയോഗിച്ച മുഫത്തിശുമാർ റെയ്ഞ്ച് തലത്തിൽ മോണിറ്ററിങ് നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതും പഠനം കൂടുതൽ കാര്യക്ഷമമാവാൻ സഹായിച്ചു.

മദ്‌റസ അദ്ധ്യയന വർഷവും സ്‌കൂൾ അദ്ധ്യയന വർഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നലത്തെ അധ്യയന വർഷാരംഭത്തിന്. കോവിഡ് -19 ലോക്ക് ഡൺ മൂലം മൂന്ന് മാസത്തോളമായി വിദ്യാലയത്തിൽ പോയി പഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ജൂൺ ഒന്ന് മുതലുള്ള മദ്‌റസ-സ്‌കൂൾ ഓൺലൈൻ പഠനം അനുഗ്രഹമായി.

ഓൺലൈൻ ക്ലാസുകൾ ഇന്ന് മുതൽ 'ദർശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉൾപ്പെടെ നെറ്റ് സർവ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്‌റസകൾ തുറന്നു പ്രവർത്തിക്കുന്നത് വരെ ഓൺലൈൻ ക്ലാസുകൾ തുടരും.
ഓൺലൈൻ മദ്‌റസ ഇന്നത്തെ വിഷയക്രമം: ഒന്നാം ക്ലാസ്-തഫ്ഹീമുത്തിലാവ (1), രണ്ടാം ക്ലാസ് ഖുർആൻ, അഖ്‌ലാഖ്, മൂന്നാം ക്ലാസ് - ഖുർആൻ, അഖീദ, നാലാം ക്ലാസ് - ഖുർആൻ, അഖീദ, അഞ്ചാം ക്ലാസ് - ഖുർആൻ, ഫിഖ്ഹ്, ആറാം ക്ലാസ് - ഖുർആൻ, ഫിഖ്ഹ്, ഏഴാം ക്ലാസ് - ഖുർആൻ, താരീഖ്, എട്ടാം ക്ലാസ് - ഫിഖ്ഹ്, ഒമ്പതാം ക്ലാസ് - താരീഖ്, പത്താം ക്ലാസ് - ദുറൂസുൽ ഇഹ്‌സാൻ, പ്ലസ്വൺ - ഫിഖ്ഹ്, പ്ലസ്ടു - തഫ്‌സീർ.

ദർശന ടി.വി: എല്ലാ ദിവസവും രാവിലെ 7.30 മുതൽ 7.15 വരെ ഖുർആൻ. പ്ലസ്ടു: 7.15 മുതൽ 7.35 വരെ. പ്ലസ്വൺ: 7.35 മുതൽ 7.55 വരെ. പത്താം ക്ലാസ്: 7.55 മുതൽ 8.15 വരെ. ഒന്നാം ക്ലാസ്: 8.15 മുതൽ 8.35 വരെ. രണ്ടാം ക്ലാസ്: 8.35 മുതൽ 8.55 വരെ. മൂന്നാം ക്ലാസ്: 8.55 മുതൽ 9.15 വരെ. നാലാം ക്ലാസ്: 9.15 മുതൽ 9.35 വരെ. അഞ്ചാം ക്ലാസ്: 9.35 മുതൽ 9.55 വരെ. ആറാം ക്ലാസ്: 9.55 മുതൽ 10.15വരെ. ഏഴാം ക്ലാസ്: 10.15 മുതൽ 10.35വരെ. എട്ടാം ക്ലാസ്: 10.35 മുതൽ 10.55 വരെ. ഒമ്പതാം ക്ലാസ്: 10.55 മുതൽ 11.15 വരെ എന്നിങ്ങനെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP